പുതിയ സ്ട്രോബറിയുടെ രുചിയും ചീസ് കേക്കിന്റെ ക്രീമി ഭാവവും ഒരുമിക്കുന്ന, എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഡെസേർട്ട് ആണ് ഈ സ്ട്രോബറി ചീസ് കേക്ക് മൂസ്സ്. ഇതിനായി തരുതരുപ്പായി പൊടിച്ച ബിസ്ക്കറ്റും ഉരുക്കിയ വെണ്ണയും പഞ്ചസാരയും ചേർത്ത് ബേക്ക് ചെയ്തെടുക്കുന്നു. തുടർന്ന്, അരച്ച സ്ട്രോബെറി, വിപ്പ് ചെയ്ത ക്രീം, ക്രീം ചീസ്, പഞ്ചസാര, വാനില എസൻസ് എന്നിവ ചേർത്തുള്ള മൂസ്സ് മിശ്രിതം തയ്യാറാക്കുന്നു. ഈ മിശ്രിതം ബേക്ക് ചെയ്ത ബിസ്ക്കറ്റ് ബേസിന്റെ മുകളിൽ നിരത്തി, മുകളിൽ സ്ട്രോബറി വെച്ച് അലങ്കരിച്ച് തണുപ്പിച്ച് വിളമ്പാവുന്നതാണ്.

സ്ട്രോബറിയുടെ ഫ്രഷ് രുചിയും ചീസ് കേക്കിന്റെ ക്രീമി ടെക്സ്ചറും ഒത്തുചേരുന്ന ഒരു അടിപൊളി ഡെസേർട്ട്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ സ്ട്രോബറി ചീസ് കേക്ക് മൂസ്സ് നിങ്ങളുടെ മധുരത്തോടുള്ള ഇഷ്ടം ഇരട്ടിയാക്കും.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. ബിസ്ക്കറ്റ് തരുതരുപ്പായി പൊടിച്ചത് – മുക്കാൽ കപ്പ്
2. വെണ്ണ ഉരുക്കിയത് – രണ്ടു വലിയ സ്പൂൺ
3. പഞ്ചസാര – ഒരു ചെറിയ സ്പൂൺ
മൂസ്സിന്
4. സ്ട്രോബെറി അരച്ചത് – അരക്കപ്പ്
5. ഹെവി വിപ്പിങ് ക്രീം – അരക്കപ്പ്
6. പഞ്ചസാര പൊടിച്ചത് – രണ്ടു വലിയ സ്പൂൺ
ചീസ്കേക്കിന്
7. ക്രീം ചീസ് – ഒരു കപ്പ്
8. പഞ്ചസാര പൊടിച്ചത് – ഒരു കപ്പിന്റെ മൂന്നിലൊന്ന്
9. വനില എക്സ്ട്രാക്ട് – അര ചെറിയ സ്പൂൺ
10. സ്ട്രോബെറി – അഞ്ച് (അലങ്കരിക്കാൻ)

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ അവ്ൻ 350 ഡിഗ്രി ഫാരൻഹീറ്റിൽ ചൂടാക്കിയിടുക.
∙ ബിസ്ക്കറ്റ് തരുതരുപ്പായി പൊടിച്ച് ഒരു ബൗളിലാക്കി അതിനു മുകളിലേക്കു വെണ്ണ ഉരുക്കിയത് ഒഴിക്കുക.
. പഞ്ചസാരയും ചേർത്തു യോജിപ്പിച്ച ശേഷം ബേക്കിങ് ‍ഡിഷിൽ നിരത്തി അമർത്തി, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 12 മിനിറ്റ് ബേക്ക് ചെയ്യുക.
∙ അവ്നിൽ നിന്നു പുറത്തെടുത്തു ചൂടാറാൻ വയ്ക്കണം.
∙ സ്ട്രോബെറി മിക്സിയിലാക്കി തരുതരുപ്പായി അരച്ചു വയ്ക്കണം.
∙ ഹെവി ക്രീം നന്നായി അടിച്ചു കട്ടിയാകുമ്പോൾ പഞ്ചസാര ചേര്‍ത്തടിച്ച ശേഷം മാറ്റി വയ്ക്കണം.
∙ മറ്റൊരു ബൗളിൽ ക്രീം ചീസ് നന്നായി അടിച്ചു മയപ്പെടുമ്പോൾ പഞ്ചസാര പൊടിച്ചതു ചേർത്തടിച്ച ശേഷം വനില ചേർത്തിളക്കുക.
. സ്ട്രോബെറി അരച്ചത് അൽപാൽപം വീതം ചേർത്തു യോജിപ്പിക്കണം.
∙ ഇതു വിപ്പിങ് ക്രീമിലേക്കു മെല്ലേ ചേർത്തു യോജിപ്പിക്കുക.
∙ സെറ്റ് ചെയ്യാനായി ആദ്യം ബിസ്ക്കറ്റ് ക്രമ്പിൾ നിരത്തി,അതിനു മുളിൽ ചീസ്കേക്ക് മിശ്രിതം നിരത്തണം.
∙ മുകളിൽ സ്ട്രോബെറി വച്ച് അലങ്കരിച്ചു 15 മിനിറ്റ് ഫ്രിഡ്ജിൽ വച്ച് സെറ്റ് ചെയ്തു വിളമ്പാം

ADVERTISEMENT
The Ultimate Strawberry Cheesecake Experience:

Strawberry Cheesecake is a delightful dessert combining the fresh taste of strawberries with the creamy texture of cheesecake. This easy-to-make Strawberry Cheesecake Mousse will double your love for sweets.