പഴുത്ത മാമ്പഴം, ശർക്കര, തേങ്ങാപ്പാൽ എന്നിവയുടെ ചേരുവകളോടെ കേരളീയ തനിമയിൽ തയ്യാറാക്കുന്ന മാമ്പഴ പായസത്തിന്റെ പാചകക്കുറിപ്പാണിത്. മാമ്പഴം വേവിച്ച് അരച്ചെടുത്ത്, ശർക്കരപ്പാനി കൂട്ടി വഴറ്റി, ചവ്വരിയും രണ്ടാം പാലും ചേർത്ത് കുറുകിച്ചെടുക്കുന്ന പായസത്തിൽ, അവസാനമായി ഒന്നാം പാലും ഏലയ്ക്കാപ്പൊടിയും നെയ്യിൽ വറുത്ത തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവയും ചേർത്ത് മനോഹരമാക്കുന്നു.

പഴുത്ത മാമ്പഴം കൊണ്ട് അതീവ രുചികരമായ മാമ്പഴ പായസം കേരള തനിമയോടെ തേങ്ങാപ്പാലിൽ എങ്ങിനെ തയ്യാറാക്കാമെന്ന് താഴെ വിവരിക്കുന്നു.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
പഴുത്ത മാമ്പഴം : 1 കിലോഗ്രാം
ശർക്കര: 450 – 500 ഗ്രാം
ചൗവരി : 100 ഗ്രാം
ഒന്നാം പാൽ – 1 കപ്പ്
രണ്ടാം പാൽ – 2-3 കപ്പ്
മൂന്നാം പാൽ – 3 കപ്പ്
നെയ്: 3 - 4 ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി: 1 ടീസ്പൂൺ
അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി: ആവശ്യത്തിന്
തേങ്ങാക്കൊത്ത്: ചെറുതായി അരിഞ്ഞത്

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. മാമ്പഴത്തിന്റെ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഇത് അല്പം വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കുക.
. ചൂടാറിയ ശേഷം മിക്സിയിൽ ഇട്ട് നല്ല വെണ്ണ പോലെ അരച്ച് പൾപ്പ് ആക്കി മാറ്റിവെക്കുക.
. ശർക്കര അല്പം വെള്ളം ഒഴിച്ച് അടുപ്പത്തുവെച്ച് ഉരുക്കിയെടുക്കുക. ഇതിലെ അഴുക്കുകൾ മാറാനായി ഒരു അരിക്കപ്പയിലൂടെ അരിച്ചെടുത്ത് മാറ്റിവെക്കുക.
. ഒരു ഉരുളിയിലോ അടികട്ടിയുള്ള പാത്രത്തിലോ അല്പം നെയ്യ് ഒഴിച്ച് ചൂടാക്കുക.
. ഇതിലേക്ക് അരച്ചുവെച്ചിരിക്കുന്ന മാമ്പഴ പൾപ്പ് ഒഴിച്ച് നന്നായി വഴറ്റുക.
. പച്ചച്ചുവ മാറി പൾപ്പ് പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകമാകുമ്പോൾ ഉരുക്കിവെച്ചിരിക്കുന്ന ശർക്കരപ്പാനി ഒഴിക്കുക.
. ശർക്കരയും മാമ്പഴവും നന്നായി കുറുകി വരുമ്പോൾ വേവിച്ചുവെച്ചിരിക്കുന്ന ചൗവരിയും തേങ്ങയുടെ മൂന്നാം പാലും ചേർക്കുക.
. ഇത് ഇടത്തരം തീയിൽ ഏകദേശം 10 മിനിറ്റ് നന്നായി തിളപ്പിച്ച് കുറുക്കുക.
. മിശ്രിതം കുറുകുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് നന്നായി ഇളക്കുക. ഇത് വീണ്ടും 5 മില്ലിഗ്രാം മിനിറ്റ് തിളപ്പിച്ചു കുറുകാൻ അനുവദിക്കുക.
. പായസം ആവശ്യത്തിന് കുറുകി വരുമ്പോൾ തീ തികച്ചും കുറച്ചുവെച്ച ശേഷമോ അല്ലെങ്കിൽ അടുപ്പിൽ നിന്ന് വാങ്ങിയ ശേഷമോ കട്ടിയുള്ള ഒന്നാം പാൽ ചേർക്കുക. ഒന്നാം പാൽ ചേർത്ത ശേഷം പായസം തിളപ്പിക്കരുത്.
. പായസത്തിലേക്ക് ഏലയ്ക്കാപ്പൊടി ചേർത്ത് നന്നായി ഇളക്കുക.
. മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ സ്വർണ്ണനിറത്തിൽ വറുത്തെടുത്ത് പായസത്തിന് മുകളിലേക്ക് ഒഴിക്കുക.

ADVERTISEMENT
Authentic Kerala Mango Payasam Recipe with Coconut Milk:

Mango payasam, a delectable South Indian dessert, is prepared with ripe mangoes and thick coconut milk, embodying the authentic taste of Kerala. The process begins with boiling and pureeing ripe mangoes, then melting jaggery with a bit of water and straining it. Sautéing the mango pulp in ghee until raw smell disappears, followed by adding the strained jaggery syrup and cooked sago, thickens the mixture. After simmering for about 10 minutes, the second coconut milk is added and cooked for another 5 minutes until the payasam reaches the desired consistency. Finally, the first coconut milk, cardamom powder, and a tempering of ghee-fried coconut pieces, cashews, and raisins are added to this traditional sweet.

ADVERTISEMENT