നല്ല മൊഞ്ചുള്ള കൊഞ്ചു തീയൽ, കൊതിപ്പിക്കും റെസിപ്പി ഇതാ!
നല്ല കുത്തരി ചോറും ഒപ്പം കിടിലൻ കൊഞ്ചു തീയലും, അതിന്റെ രുചി ഒന്നു വേറെ തന്നെ... കൊഞ്ചു തീയൽ 1.ചെമ്മീൻ – കാൽ കിലോ 2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 3.തേങ്ങ ചിരകിയത് – രണ്ടു കപ്പ് ചുവന്നുള്ളി, അരിഞ്ഞത് – ഒരു കപ്പ് കറിവേപ്പില – രണ്ടു തണ്ട് 4.മുളകുപൊടി – ഒരു വലിയ

നല്ല കുത്തരി ചോറും ഒപ്പം കിടിലൻ കൊഞ്ചു തീയലും, അതിന്റെ രുചി ഒന്നു വേറെ തന്നെ...
കൊഞ്ചു തീയൽ
1.ചെമ്മീൻ – കാൽ കിലോ
2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.തേങ്ങ ചിരകിയത് – രണ്ടു കപ്പ്
ചുവന്നുള്ളി, അരിഞ്ഞത് – ഒരു കപ്പ്
കറിവേപ്പില – രണ്ടു തണ്ട്
4.മുളകുപൊടി – ഒരു വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
5.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
6.കടുക് – അര ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
വറ്റൽമുളക് – നാല്
7.ചുവന്നുള്ളി, അരിഞ്ഞത് – അരക്കപ്പ്
പച്ചമുളക് – രണ്ട്, നീളത്തിൽ അരിഞ്ഞത്
8.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
9.തക്കാളി – ഒന്ന്, അരിഞ്ഞത്
10.വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ, വെള്ളത്തിൽ കുതിർത്തത്
വെള്ളം – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ചെമ്മീനിൽ രണ്ടാമത്തെ ചേരുവ ചേർത്തു പത്തു മിനിറ്റ് വയ്ക്കുക.
∙ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ മൂന്നാമത്തെ ചേരുവ എണ്ണ ചേർക്കാതെ വറുക്കണം.
∙ബ്രൗൺ നിറമാകുമ്പോൾ തീ അണച്ച് നാലാമത്തെ ചേരുവയും ചേർത്തു വാങ്ങുക.
∙ഇത് വെള്ളം ചേർക്കാതെ നന്നായി അരച്ചു മാറ്റി വയ്ക്കുക.
∙പാത്രത്തിൽ എണ്ണ ചൂടാക്കി ആറാമത്തെ ചേരുവ മൂപ്പിക്കുക.
∙ഇതിലേക്ക് ചുവന്നുള്ളിയും പച്ചമുളകും ചേർത്തു വഴറ്റുക.
∙വഴന്നു വരുമ്പോൾ മഞ്ഞൾപ്പൊടി വഴറ്റണം.
∙തക്കാളി ചേർത്തു വഴറ്റി ഉടഞ്ഞു വരുമ്പോൾ പുരട്ടി വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് അഞ്ചു മിനിറ്റ് മൂടിവച്ചു വേവിക്കുക.
∙ചെമ്മീൻ മുക്കാൽ വേവാകുമ്പോൾ പത്താമത്തെ ചേരുവയും ചേർത്തിളക്കി ഉപ്പ് പാകത്തിനാക്കി അഞ്ചു മിനിറ്റു കൂടി വേവിക്കുക.
∙കറിവേപ്പില ചേർത്തു വാങ്ങാം.