പുതുമയുള്ളൊരു രുചി തേടുന്നവർക്കായി മലർ-മാതളനാരങ്ങ സൂപ്പ്
മാതളനാരങ്ങയുടെ മധുരവും മലരിന്റെ പ്രത്യേക രുചിയും ചേരുന്ന ഈ സൂപ്പ് വിറ്റാമിനുകളാൽ സമ്പന്നമാണ്. ശരീരത്തിന് ഉന്മേഷം നൽകുന്ന നല്ലൊരു സൂപ്പാണ്.ലഘുഭക്ഷണമായും ഡിന്നറിന് മുൻപുള്ള സ്റ്റാർട്ടറായും ഇത് ഉപയോഗിക്കാം. ആവശ്യമായ ചേരുവകൾ 1. വെള്ളം – ഒന്നര ലീറ്റർ 2. മലർ – 100 ഗ്രാം 3. ഉപ്പ് – പാകത്തിന് 4.

മാതളനാരങ്ങയുടെ മധുരവും മലരിന്റെ പ്രത്യേക രുചിയും ചേരുന്ന ഈ സൂപ്പ് വിറ്റാമിനുകളാൽ സമ്പന്നമാണ്. ശരീരത്തിന് ഉന്മേഷം നൽകുന്ന നല്ലൊരു സൂപ്പാണ്.ലഘുഭക്ഷണമായും ഡിന്നറിന് മുൻപുള്ള സ്റ്റാർട്ടറായും ഇത് ഉപയോഗിക്കാം.
ആവശ്യമായ ചേരുവകൾ
1. വെള്ളം – ഒന്നര ലീറ്റർ
2. മലർ – 100 ഗ്രാം
3. ഉപ്പ് – പാകത്തിന്
4. മാതളനാരങ്ങജ്യൂസ് (വെള്ളം ചേർക്കാത്തത്) –100 മില്ലി
തക്കാളി ജ്യൂസ് – 50 മില്ലി
5. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
6. ജീരകം – കാൽ ചെറിയ സ്പൂൺ
ചുവന്നുള്ളി – അരക്കപ്പ്, അരിഞ്ഞത്
കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
∙ വെള്ളം നന്നായി തിളപ്പിച്ച് മലർ ചേർത്ത് നന്നായി കുറുകും വരെ ഇളക്കുക.
∙ ഇതിൽ ഉപ്പു ചേർത്തു വാങ്ങി മാതളനാരങ്ങ ജ്യൂസും, തക്കാളി ജ്യൂസും ചേർക്കണം.
. പാനിൽ വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ നന്നായി മൂപ്പിക്കണം.
. ഇത് സൂപ്പിൽ ഒഴിച്ചിളക്കി ചൂടോടെ വിളമ്പാം.