പച്ചക്കറികളുടെയും മട്ടന്റെയും പോഷകഗുണങ്ങൾ ഒത്തുചേർന്ന ഒരു ഹെൽത്തി റെസിപ്പിയാണ് മട്ടൺ റൈസ് സൂപ്പ്. നല്ല കുഴഞ്ഞ ചോറും, മൃദുവായ ആട്ടിറച്ചിയും, കുരുമുളകിന്റെ എരിവുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന ഈ സൂപ്പ് ശരീരത്തിന് ഊർജ്ജവും പ്രതിരോധശേഷിയും നൽകാൻ മികച്ചതാണ്. ആവശ്യമായ ചേരുവകൾ 1. മട്ടൺ (കൊഴുപ്പില്ലാതെ) –

പച്ചക്കറികളുടെയും മട്ടന്റെയും പോഷകഗുണങ്ങൾ ഒത്തുചേർന്ന ഒരു ഹെൽത്തി റെസിപ്പിയാണ് മട്ടൺ റൈസ് സൂപ്പ്. നല്ല കുഴഞ്ഞ ചോറും, മൃദുവായ ആട്ടിറച്ചിയും, കുരുമുളകിന്റെ എരിവുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന ഈ സൂപ്പ് ശരീരത്തിന് ഊർജ്ജവും പ്രതിരോധശേഷിയും നൽകാൻ മികച്ചതാണ്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. മട്ടൺ (കൊഴുപ്പില്ലാതെ) – 150 ഗ്രാം
2. ബസ്മതി അരി – 50 ഗ്രാം
3. ഉപ്പ്, വെള്ളം –പാകത്തിന്
4. മട്ടൺസ്റ്റോക്ക് – 850 മില്ലി
5. ലീക്ക്സ് – ഒരു തണ്ട്, കനം കുറച്ചു വട്ടത്തിൽ അരിഞ്ഞത്
വെളുത്തുള്ളി – രണ്ട് അല്ലി, കനം കുറച്ച് അരിഞ്ഞത്
സോയാ സോസ് – രണ്ടു ചെറിയ സ്പൂൺ
റൈസ് വിനിഗർ – ഒരു ചെറിയ സ്പൂൺ
6. കൂൺ സ്ലൈസ് ചെയ്തത് – അരക്കപ്പ് 

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ മട്ടണിൽ നിന്നു കൊഴുപ്പു നീക്കി ചെറിയ സ്ലൈസുകളാക്കി വയ്ക്കണം.
∙ അരി കഴുകി വൃത്തിയാക്കി പാകത്തിനുപ്പും വെള്ളവും ചേർത്തു വേവിച്ചൂറ്റി വയ്ക്കുക.
∙ മട്ടൺ സ്റ്റോക്ക് ഒരു വലിയ പാത്രത്തിലാക്കി തിളപ്പിക്കുക.
∙ ഇതിലേക്കു മട്ടണും അഞ്ചാമത്തെ ചേരുവയും ചേർത്തു ചെറുതീയിലാക്കി വയ്ക്കണം. മട്ടൺ വേവുന്നതാണു പാകം.
∙ മട്ടൺ വെന്ത ശേഷം കൂണും അരി വേവിച്ചതും ചേർത്തു മൂന്നു മിനിറ്റ് തിളപ്പിക്കുക. കൂൺ നന്നായി വേവണം.
∙ ചൂടോടെ വിളമ്പാം.

ADVERTISEMENT
Discover the Health Benefits of Mutton Rice Soup:

Mutton Rice Soup is a healthy recipe blending the nutrients of vegetables and mutton. This soup, made with soft mutton, perfectly cooked rice, and the spice of black pepper, is excellent for providing energy and boosting immunity.