എളുപ്പത്തിൽ തയ്യാറാക്കാം ഫ്രഷും ഹെൽത്തിയുമായ ഒരു റൈസ് സാലഡ് ബൗൾ Nutritious Rice Salad with Asparagus and Almonds
ഡയറ്റ് ചെയ്യുന്നവർക്കും വെയ്റ്റ് ലോസ് നോക്കുന്നവർക്കും മടുപ്പില്ലാതെ കഴിക്കാൻ പറ്റിയ ഒരു കിടിലൻ റൈസ് സാലഡ് റെസിപ്പി. പച്ചക്കറികളുടെ ഗുണവും ചോറിന്റെ കാർബോഹൈഡ്രേറ്റും ഒത്തുചേരുന്ന ഈ സാലഡ് പെട്ടെന്ന് വയറു നിറയ്ക്കാൻ സഹായിക്കും. ആവശ്യമായ ചേരുവകൾ 1. ബസ്മതിഅരി – ഒരു കപ്പ് വെള്ളം – രണ്ടു കപ്പ് 2.

ഡയറ്റ് ചെയ്യുന്നവർക്കും വെയ്റ്റ് ലോസ് നോക്കുന്നവർക്കും മടുപ്പില്ലാതെ കഴിക്കാൻ പറ്റിയ ഒരു കിടിലൻ റൈസ് സാലഡ് റെസിപ്പി. പച്ചക്കറികളുടെ ഗുണവും ചോറിന്റെ കാർബോഹൈഡ്രേറ്റും ഒത്തുചേരുന്ന ഈ സാലഡ് പെട്ടെന്ന് വയറു നിറയ്ക്കാൻ സഹായിക്കും.
ആവശ്യമായ ചേരുവകൾ
1. ബസ്മതിഅരി – ഒരു കപ്പ്
വെള്ളം – രണ്ടു കപ്പ്
2. അസ്പരാഗസ് –അരക്കിലോ
3. സാലഡ് കുക്കുമ്പര്‍ – ഒന്നരക്കപ്പ്
4. സ്പ്രിങ്അണിയൻ– മൂന്ന്
5. ഡിജൺ മസ്റ്റേർഡ് – രണ്ടു വലിയ സ്പൂൺ
തേൻ – രണ്ടു വലിയ സ്പൂൺ
വൈറ്റ് വൈൻ വിനിഗർ/നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ
ഒലിവ് ഓയിൽ – ഒന്നരക്കപ്പ്
ഡ്രൈഡ് ദിൽ ലീവ്സ് – ഒരു വലിയസ്പൂൺ
6. ലെറ്റൂസ് – നാല്,ഐസ് വെള്ളത്തിൽ ഇട്ടു വച്ചത്
7. ബദാം കനം കുറച്ചരിഞ്ഞത്– കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം
∙ അരി വെള്ളം ചേർത്തു വേവിച്ച് ഊറ്റി വയ്ക്കുക.അധികം വെന്തു പോകരുത്.
∙ വെള്ളം ഉപ്പിട്ടു തിളപ്പിച്ച്, അതിൽ അസ്പരാഗസ് ഇട്ട് രണ്ടു മിനിറ്റിനു ശേഷം എടുത്തു തണുത്ത വെള്ളത്തിൽ കഴുകണം.
. ഇത് ഒരിഞ്ചു സ്ലൈസുകളായി മുറിച്ചു വയ്ക്കണം.
∙ ഇതിലേക്കു സ്പ്രിങ് അണിയനും സാലഡ്കുക്കുമ്പറും ചേർത്തു യോജിപ്പിക്കുക.
∙ ഈ മിശ്രിതം അരി വേവിച്ചതിൽ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.
∙ അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കണം.
∙ വിളമ്പുന്നതിനു തൊട്ടു മുൻപ് ഡ്രസ്സിങ്, റൈസ് സാലഡിൽ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.
∙ വിളമ്പാനുള്ള പാത്രത്തിൽ ലെറ്റൂസ് ഇലകൾ നിരത്തി, അതിൽ സാലഡ്, ബദാം നിരത്തി വിളമ്പാം.