മലയാളത്തിൽ വീണ്ടും ഒരു സൂപ്പർഹീറോ! ‘കോസ്മിക് സാംസൺ’ ട്രെയിലർ ശ്രദ്ധേയമാകുന്നു
സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രമായ 'കോസ്മിക് സാംസണിന്റെ' ട്രെയിലർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. അപ്രതീക്ഷിത സംഭവത്തെ തുടർന്ന് ജീവിതം മാറിമറിയുന്ന സാംസൺ ജോസഫ് എന്ന യുവാവിന്റെ യാത്രയാണ് ഈ ചിത്രത്തിന്റെ പ്രമേയം. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെയും ഡി ഗ്രൂപ്പിന്റെയും ബാനറിൽ സോഫിയ പോളും മാനുവൽ ക്രൂസ് ഡാർവിനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 27-ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന ‘കോസ്മിക് സാംസൺ’ – ന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു. അപ്രതീക്ഷിതമായൊരു സംഭവത്തെത്തുടർന്ന് ജീവിതം തന്നെ മാറിമറിയുന്ന സാംസൺ ജോസഫ് എന്ന യുവാവിന്റെ അസാധാരണ യാത്രയാണ് ഈ ഫാന്റസി ചിത്രത്തിന്റെ പ്രമേയം.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെയും ഡി ഗ്രൂപ്പിന്റെയും ബാനറിൽ സോഫിയ പോളും മാനുവൽ ക്രൂസ് ഡാർവിനും ചേർന്ന് നിർമിക്കുന്ന ചിത്രം നവംബർ 27ന് തിയറ്ററുകളിലെത്തും. ബിനോ ടി. എബ്രഹാമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. അഭിജിത് ജോസഫിനൊപ്പം ചിത്രത്തിന്റെ രചനയിൽ അഭികേർഷ് വസന്തും പങ്കാളിയാണ്.
മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി. എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സിബി മാത്യു അലക്സാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം – ദീപക് ഡി മേനോൻ, എഡിറ്റർ – ചമൻ ചാക്കോ.