‘അന്ന രാജൻ മാപ്പ് പറയേണ്ടതില്ല, താങ്കൾ ഒരു തെറ്റും ചെയ്തിട്ടില്ല’: അന്ന രാജന് പിന്തുണയുമായി മാധവ് സുരേഷ് Madhav Suresh Defends Anna Rajan Amidst Pongala Backlash
ശുദ്ധമായ ഭക്തിയോടെയാണ് ആറ്റുകാൽ എത്തി പൊങ്കാല അർപ്പിച്ചതെന്നും തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും നടി അന്ന രാജൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് കഴിഞ്ഞ ദിവസമാണ്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന

ശുദ്ധമായ ഭക്തിയോടെയാണ് ആറ്റുകാൽ എത്തി പൊങ്കാല അർപ്പിച്ചതെന്നും തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും നടി അന്ന രാജൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് കഴിഞ്ഞ ദിവസമാണ്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിവാദങ്ങളിൽ പ്രതികരണവുമായാണ് താരം സോഷ്യൽ മീഡിയയിൽ വൈകാരിക കുറിപ്പ് പങ്കുവച്ചത്.
ഇപ്പോഴിതാ, അന്ന രാജന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മാധവ് സുരേഷ്. അന്ന ക്ഷമ പറയേണ്ടതില്ലെന്നും അവരുടെ ഭാഗത്ത് തെറ്റൊന്നും പറ്റിയിട്ടില്ലെന്നും മാധവ് സമൂഹമാധ്യമത്തിൽ കുറിച്ചു. അന്നയുടെ പോസ്റ്റ് പങ്കുവച്ചാണ് മാധവ് സുരേഷിന്റെ കുറിപ്പ്.
‘പൂജ ചെയ്യുന്ന സ്ത്രീകളുടെ വിഡിയോ അവരുടെ അന്തസിന് വില കൽപിക്കാതെ പലപ്പോഴും ക്ലിക്ക് കിട്ടുന്നതിനായി ചില യുട്യൂബേഴ്സ് പകർത്തി പങ്കുവയ്ക്കുന്നു. ഇതുമൂലം പലപ്പോഴും മാപ്പ് പറയേണ്ടി വരുന്നത് സെലിബ്രിറ്റികളാണ്. വാസ്തവത്തിൽ അന്ന രാജൻ മാപ്പ് പറയേണ്ടതില്ല. താങ്കൾ ഒരു തെറ്റും ചെയ്തിട്ടില്ല. പൊതുജനങ്ങളോട് മാപ്പ് പറയേണ്ടത് ഇത്തരത്തിൽ ലജ്ജയില്ലാതെ വിഡിയോ പകർത്തിയ നട്ടെല്ലില്ലാത്ത ആ കൂട്ടരാണ്. നമ്മൾ ലജ്ജയില്ലാത്ത ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു’.– മാധവ് സുരേഷ് കുറിച്ചു.
പൊങ്കാല ചടങ്ങിൽ നിന്നുള്ള അന്നയുടെ വിഡിയോകൾ വൈറലായപ്പോൾ താരത്തിന്റെ വസ്ത്രധാരണം അടക്കം ചർച്ചയായിരുന്നു. ബോഡി ഷെയിം ചെയ്യുന്ന തരത്തിൽ വിവിധ ആങ്കിളുകളിൽ നിന്നുള്ള നടിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് യൂട്യൂബേഴ്സ് പകർത്തിയത്. നടി മനഃപൂർവം യൂട്യൂബേഴ്സിനെ ക്ഷണിച്ചു വരുത്തിയതാണെന്നും സൂക്ഷിക്കേണ്ടത് സ്വന്തം കടമയായിരുന്നുവെന്നും വിമർശനം വന്നു. പൊങ്കാല അർപ്പിക്കാനായല്ല നഷ്ടപ്പെട്ട റീച്ച് തിരികെ പിടിക്കാൻ വേണ്ടിയാണ് അന്ന എത്തിയതെന്ന തരത്തിലും വിമർശനം ഉയർന്നു. ഇതാണ് താരത്തെ വേദനിപ്പിച്ചത്.