മലയാള സിനിമയിലെ പ്രശസ്തനായ മേക്കപ്പ് മാൻ പാണ്ഡ്യൻ 74-ാം വയസ്സിൽ ചെന്നൈ വിരുഗമ്പാക്കത്തെ വസതിയിൽ അന്തരിച്ചു. പതിനാറാം വയസ്സിൽ മേക്കപ്പ് രംഗത്ത് തുടക്കം കുറിച്ച അദ്ദേഹം ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1978-ൽ പുറത്തിറങ്ങിയ 'മദാലസ' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി മാറിയ പാണ്ഡ്യൻ, 2001-ൽ 'മധുരനൊമ്പരക്കാറ്റ്' എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്.

മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ് മാൻ പാണ്ഡ്യന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈ വിരുഗമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം.

പതിനാറാം വയസ്സിൽ മേക്കപ്പ് മാൻ കൃഷ്ണരാജിന്റെ സഹായിയായാണ് തുടക്കം. ഇതിനിടെ പ്രശസ്ത ഛായാഗ്രാഹകൻ ജെ. വില്യംസിന്‍റെ സഹായിയായും തമിഴ് സിനിമകളിൽ സഹഎഡിറ്ററായും പ്രവര്‍ത്തിച്ചു. 1972-ൽ, ‘പുള്ളിമാൻ’ എന്ന സിനിമയിൽ എം.ഒ.ദേവസ്യയുടെ മേക്കപ്പ് അസിസ്റ്റന്റായി. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ മേക്കപ്പ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു.

ADVERTISEMENT

1978-ൽ ജെ. വില്യംസ് സംവിധാനം ചെയ്ത ‘മദാലസ’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായത്. എൻ.ടി രാമറാവു, എസ്.വി.രംഗറാവു, കൃഷ്ണ, രജനികാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി പ്രശസ്തരായ നിരവധി ദക്ഷിണേന്ത്യൻ അഭിനേതാക്കളോടൊപ്പം അഞ്ഞൂറോളം ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

2001-ൽ ‘മധുരനൊമ്പരക്കാറ്റ്’ എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. സത്യൻ അന്തിക്കാട്- മോഹൻലാൽ ടീമിന്റെ ‘ഹൃദയപൂർവ്വ’മാണ് അവസാന ചിത്രം. സത്യൻ അന്തിക്കാടിന്റെ ആദ്യ ചിത്രമായ കുറുക്കന്റെ കല്യാണം മുതൽ പാണ്ഡ്യനായിരുന്നു മേക്കപ്പ്മാൻ.

ADVERTISEMENT

ലക്ഷ്മിയാണ് ഭാര്യ. മക്കള്‍: അനിത, തന്നു.

Veteran Malayalam Makeup Man Pandiyan Passes Away at 74:

Pandiyan, the veteran Malayalam cinema makeup artist, passed away at the age of 74 in Chennai. Starting his career at the age of sixteen as an assistant, he eventually became an independent makeup artist in the 1978 film Madalasa directed by J. Williams. Over his illustrious career, he worked on approximately 500 films across Malayalam, Tamil, Telugu, and Kannada languages with legendary actors like Rajinikanth, Kamal Haasan, Mammootty, and Mohanlal. His exceptional contributions earned him the Kerala State Film Award for Best Makeup Artist in 2001 for the film Madhuranombarakkattu. He maintained a long-standing collaboration with director Satyan Anthikad, serving as the makeup artist for his films from Kurukkante Kalyanam up to Hridayapoorvam. Survived by his wife Lakshmi and children Anitha and Thannu, his demise is a significant loss to the South Indian film industry.

ADVERTISEMENT