Tuesday 15 January 2019 12:08 PM IST : By സ്വന്തം ലേഖകൻ

മഞ്ഞുശൽക്കങ്ങൾ മനം നിറയ്ക്കും, നക്ഷത്രങ്ങൾ സ്വാഗതമോതും; ഈ ക്രിസ്മസ് വീട് കാണേണ്ടതു തന്നെ; ചിത്രങ്ങൾ

xmas

ഞാൻ മോളി രാജു. നഴ്സ് ആയി ജോലി ചെയ്യുന്നു. ജോലി ആ വശ്യങ്ങൾക്കായി വർഷങ്ങളോളം എനിക്ക് കുടുംബത്തിൽ നിന്നു മാറിത്താമസിക്കേണ്ടി വന്നിട്ടുണ്ട്. 2001 മുതൽ ഞാനും കുടുംബവും ഒാസ്ട്രേലിയയിലെ സിഡ്നിയിൽ സ്ഥിരതാമസമാക്കി. അതുകൊണ്ടുതന്നെ, അഞ്ച് വർഷം മുൻപ് ഞങ്ങളുടെ സ്വപ്നത്തിലെ വീട് ഇവിടെ സിഡ്നിയിൽ പണിതപ്പോൾ മനസ്സിൽ ഉണ്ടായിരുന്ന വലിയ ആഗ്രഹം ഒന്നു മാത്രമായിരുന്നു – കുടുംബത്തിലെ എല്ലാവർക്കും ഒരുമിച്ച് ഒരു കുടക്കീഴിൽ താമസിക്കാനാകണം.

ഭർത്താവ് രാജുവിന് ഗാർഡനിങ് വെറുമൊരു ഹോബി മാത്രമല്ല, ഗൃഹാതുരതയുടെ ഭാഗം തന്നെയാണ്. അതുകൊണ്ട് ഞങ്ങളുടെ വീട് ചുറ്റുമുള്ള പ്രകൃതിയോട് ചേർന്നുനിൽക്കണമെന്ന് ‍ഞങ്ങൾ ആ ഗ്രഹിച്ചു. 25 സെന്റിലെ വീടിന്റെ ബാക്‌യാർഡ് നിറയെ പച്ചക്കറികളും പഴങ്ങളുംകൊണ്ട് പറുദീസയായി മാറ്റിയിരിക്കുകയാണ് അദ്ദേഹം. നമ്മുടെ പരമ്പരാഗത ഇന്ത്യൻ കറികൾക്ക് ഇണങ്ങുന്നതുമാണ് ഇവയിൽ മിക്കതുമെന്നതാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യം.

x5

ഞങ്ങളുടെ കൂട്ടായ്മ സ്വപ്നങ്ങൾ മനോഹരമായി സമന്വയിക്കുന്ന സമയമാണ് ക്രിസ്മസ്. വേനൽക്കാല ക്രിസ്മസ് ആഘോഷിക്കുന്ന രാജ്യമാണ് ഒാസ്ട്രേലിയ എന്നതാണ് ഇൗ രാജ്യത്തിന്റെ പ്രത്യേകതകളിലൊന്ന്. മറ്റു പാശ്ചാത്യരാജ്യങ്ങളിലെപ്പോലെ കുളിരു കോരുന്ന രാവുകളും മഞ്ഞു പെയ്യുന്ന മരങ്ങളുമൊന്നും ക്രിസ്മസ് സമയത്ത് ഒാസ്ട്രേലിയയിൽ ഇല്ല. തെളിഞ്ഞ സൂര്യപ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന ദിനങ്ങൾ, കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുകൂടാൻ ഏറ്റവും ഇണങ്ങിയ സമയമാണിവിടെ. ഇൗ സമയത്ത് പച്ചക്കറിത്തോട്ടത്തിലെ ഫ്രഷ് വിളകൾ, ഞങ്ങളുടെ വീട്ടിലെത്തുന്ന ഏവർക്കും പ്രിയപ്പെട്ടവയാണ്. പാചകം ഇഷ്ടപ്പെടുന്ന എനിക്കാണെങ്കിൽ ക്രിസ്മസ് അവധിക്കാലത്ത് വിശേഷപ്പെട്ട വിഭവങ്ങളൊരുക്കിക്കൊണ്ട് വിരുന്നുകാരെ ഉൗഷ്മളമായി സ്വാഗതം ചെയ്യുക എന്നത് മനസ്സിന് പ്രിയപ്പെട്ട സംഗതിയാണ്.

x12

ക്രിസ്മസ് അവധിക്കാലത്ത് മക്കളും കൊച്ചുമക്കളും സുഹൃത്തുക്കളും ഒത്തുകൂടും. അതുകൊണ്ട് ആ സമയത്ത് എല്ലാവരുമൊത്ത് വീടൊരുക്കുന്നത് എനിക്ക് പ്രത്യേക സന്തോഷം തരുന്ന കാര്യമാണ്. പ്ലാസ്റ്റിക് ഭൂമിയെ എങ്ങനെ കാർന്നുതിന്നുന്നു എന്ന് തിരിച്ചറിയുന്നതിനാൽ ക്രിസ്മസ് അലങ്കാരങ്ങളും പ്രകൃതിക്കിണങ്ങുന്ന രീതിയിൽ ചെയ്യാനാണ് ശ്രമം. പ്ലാസ്റ്റിക് ക്രിസ്മസ് അലങ്കാരങ്ങളുടെ പകിട്ടിനും തിളക്കത്തിനും പകരം തടി, സെറാമിക്, ഗ്ലാസ്, കളിമണ്ണ്, മെറ്റൽ, ജൂട്ട്, പേപ്പർ എന്നിവയിലുളള അലങ്കാരവസ്തുക്കൾക്കാണ് പ്രാധാന്യം കൊടുത്തത്. മാത്രമല്ല, ഞങ്ങളുടെ വീടിനകത്തെ തടി ഫർണിച്ചറിനോടൊപ്പം ചേർന്നുപോകുന്നതും ഇത്തരം അലങ്കാരങ്ങളാണ്. പക്ഷേ, കഴിഞ്ഞ 12 വർഷമായി ഉപയോഗിക്കുന്ന ക്രിസ്മസ് ട്രീ തന്നെ എടുത്തു വയ്ക്കാൻ മറ്റൊരു കാരണവുമുണ്ട്. ഒാരോ വർഷവും എത്രമാത്രം പൈൻ മരങ്ങളാണ് ക്രിസ്മസ് സമയത്ത് ഒാസ്ട്രേലിയയിൽ വെട്ടുന്നതെന്നോ! ഒറ്റത്തവണ വീട് അലങ്കരിക്കാൻ മാത്രം ഉപയോഗിക്കുന്ന ഇൗ പ്രവണത കൂടുതൽ ചർച്ചചെയ്യപ്പെടുന്ന സമയമാണ്. കാർബൺ ഫുട് പ്രിന്റ് കുറയ്ക്കാനുള്ള യജ്ഞത്തിൽ ഞങ്ങളുടെ 12 വർഷം പ്രായമുള്ള ട്രീയും പങ്കാളിയാവട്ടെ!

x2

പ്രധാനമായും ചുവപ്പ്, പച്ച, വെള്ള തുടങ്ങിയ ക്രിസ്മസ് നിറങ്ങളും അങ്ങിങ്ങായി മെറ്റാലിക് ഗോൾഡ്, സിൽവർ എന്നിവയുമാണ് കൂടുതൽ ഉപയോഗിച്ച നിറങ്ങൾ. ലിവിങ് റൂമിലാണ് ട്രീ വച്ചിരിക്കുന്നത്. തടി കൊണ്ടുള്ള നക്ഷത്രങ്ങൾ, മഞ്ഞുശൽക്കങ്ങൾ, ജൂട്ട് അലങ്കാരങ്ങൾ, മെറ്റലിലുള്ള ബെല്ലുകൾ, റീത്തുകൾ മുതലായവയെല്ലാം ക്രിസ്മസ് ട്രീയിലുണ്ട്. കോഫി ടേബിളിലെ റണ്ണർ ചുവപ്പു നിറത്തിലുള്ളതാണ്. 51 സെമീ ഉയരമുള്ള തടികൊണ്ടുള്ള നക്ഷത്രം മുറിയിൽ പ്രകാശം ചൊരിയുന്നു. തടികൊണ്ടുള്ള സൈഡ് ടേബിളിലാണ് പുൽക്കൂട് സെറ്റ് ചെയ്തിരിക്കുന്നത്. മധ്യ അമേരിക്കൻ രാജ്യമായ എൽസാൽവദോറിൽ നിന്നാണ് സവിശേഷമായ ഇൗ പുൽക്കൂട് സെറ്റ് സ്വന്തമാക്കിയത്. ഉണങ്ങിയ വൈക്കോലിലാണ് സെറാമിക് രൂപങ്ങൾ ഇരിക്കുന്നത്. ഉണങ്ങിയ ചുള്ളിക്കമ്പുകൾ കൊണ്ടുള്ള ചുമരുകളും മരത്തിന്റെ പുറന്തോലുകൊണ്ടുള്ള മേൽക്കൂരയുമുള്ള കാർഡ്ബോർഡ് തൊഴുത്തിലാണ് ഇവ.

x9

ഡൈനിങ് ഏരിയയിലെ സെന്റർപീസ് ആണ് ക്രിസ്മസ് അലങ്കാരങ്ങളിൽ എനിക്കു പ്രിയപ്പെട്ടത്. ഫോർട്ട്കൊച്ചിയിലെ ജൂതത്തെരുവിൽ നിന്നുള്ള റണ്ണർ ആണ് ടേബിളിൽ വിരിച്ചത്. അതിന്മേൽ പച്ച പൈൻ കോണുകൾ, കറുവാപ്പട്ട തടിയുടെ പുറന്തൊലി (bark), തടികൊണ്ടുള്ള അലങ്കാരങ്ങൾ എന്നിവയാണ് റണ്ണറിനു മുകളിൽ. തടിയിലും ലോഹത്തിലും തീർത്ത മെഴുകുതിരിക്കാലുകളിൽ അസ്തമയസൂര്യന്റെ ഒാറഞ്ച് ചുവപ്പുരാശിയുള്ള മെഴുകുതിരികൾ ശ്രദ്ധ കവരുന്നുണ്ട്. സിൽവർ കട്‌ലറിക്കും വെളുത്ത ക്രോക്കറി സെറ്റിനും അകമ്പടിയായി ക്രിസ്മസ് നാപ്കിനും ക്രിസ്മസ് ബോൺ–ബോൺസും. ഒാസ്ട്രേലിയൻ ക്രിസ്മസ് ലഞ്ചുകളിൽ പതിവായി ഉപയോഗിക്കുന്ന ഒന്നാണ് ബോൺ–ബോൺസ്. അത് പോപ് ചെയ്യുമ്പോൾ അതിലൊരു ചെറിയ നർമവും ഒരു ക്രിസ്മസ് തൊപ്പിയും കളിപ്പാട്ടവും കാണും. ആ തൊപ്പി അണിഞ്ഞു വേണം ഭക്ഷണം കഴിക്കാൻ. ഡൈനിങ് റൂമിലെ കൺസോൺ ടേബിളിലുമുണ്ട് ക്രിസ്മസ് മൂഡ്. ഒരു വലിയ ഗ്ലാസ് വേസിൽ സ്റ്റാർജാസ്മിൻ പൂക്കൾ വീടിനകത്ത് നക്ഷത്രങ്ങൾ വിരിഞ്ഞുനിൽക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു. ഡിസംബറിലെ 25 ആഗമന ദിവസങ്ങളെ പ്രതിനിധീകരിക്കുന്ന തടികൊണ്ടുള്ള അഡ്‌വന്റ് (Advent) കലണ്ടറും വലിയൊരു സഞ്ചിയുമായ് നിൽക്കുന്ന സാന്റയും തൊട്ടടുത്ത്. അ‍ഡ്‌വന്റ് കലണ്ടറിലെ 25 വിൻ‍ഡോകളിലോരോന്നും ഒാരോ സർപ്രൈസുകളുണ്ടാവും – ഒരു നർമമോ, കളിപ്പാട്ടമോ, ചോക്‌ലേറ്റോ.. സാന്റയാണെങ്കിൽ എല്ലാ വർഷവും ഡിസംബറിൽ തന്റെ ലിസ്റ്റ് പരിശോധിക്കുമെന്നാണ് വിശ്വാസം– നല്ല കുട്ടികൾക്കുള്ള സമ്മാനം കൊണ്ടുവരാൻ.

x7

അടുക്കളയിൽ വളരെ കുറച്ച് അലങ്കാരങ്ങൾ മാത്രമേ ഉള്ളൂ. സാന്റാ കുക്കിങ് ജാർ, വുഡൻ ക്രിസ്മസ് ബണ്ടിങ്, പേപ്പർ സ്റ്റാർ... എന്നിവയൊക്കെ. ഇ വിടെ, ഒാസ്ട്രേലിയയിൽ പേപ്പർ സ്റ്റാറുകൾ വീടിനകത്താണ് തൂക്കുന്നത്.

x11

ബെഡ്റൂമിലെ വുഡൻ തീമിനെ അലോസരപ്പെടുത്താതെ, വൈറ്റ്, സിൽവർ നിറങ്ങളാണ് അലങ്കാരങ്ങൾക്ക് തിരഞ്ഞെടുത്തത്. ക്രഷ്ഡ് ലുക്ക് ഉള്ള ബെഡ്സ്പ്രെഡിൽ സിൽവർ, വൈറ്റ് നിറങ്ങളാണുള്ളത്. സൈഡ് ടേബിളുകളിലും ചെറിയ പേപ്പർ ബണ്ടിങ്ങും സിൽവർ ക്രിസ്മസ് ട്രീ രൂപങ്ങളും വച്ചു.

x3

ലിവിങ്ങിൽ നിന്ന് കടക്കുന്ന ആൽഫ്രെസ്കോ ഏരിയ ബാക്‌യാർഡിലേക്കു നീണ്ടുകിടക്കുന്നു. ഇ വിടത്തെ ഫ്രഞ്ച് വിൻഡോകൾ തുറന്നാൽ വലിയൊരു പാർട്ടി ഏരിയയായി. ടേബിളിൽ റസ്റ്റിക് അലങ്കാരങ്ങളാണ്. യൂക്കാലിയുടെ കുടുംബത്തിൽപെട്ട ഗം മരത്തിന്റെ ഇലകൾ െകാണ്ടുള്ള റീത്തും, ഉണങ്ങിയ പൈൻ കോണുകളും മുത്തുകളും അതിഥികളെ കാത്തിരിക്കുകയാണ്, ആഘോഷങ്ങൾക്കായി... ■

x10

തയാറാക്കിയത്: എമി റോയ്

x6 രാജു & മോളി

ചിത്രങ്ങൾ: അമൽ വിൽസൺ,

മൈ ഇമേജ് ഫാക്ടറി, സിഡ്നി

x8
x-1