Tuesday 12 May 2020 02:55 PM IST : By സോന തമ്പി

ലോക്ക്ഡൗണിൽ ലോക്കായവർക്ക് ഒരു മത്സരം; സമ്മാനങ്ങൾ വാരിക്കൂട്ടി ആർക്കിടെക്ചർ വിദ്യാർഥികൾ

1N

ലോക്ഡൗൺ സാഹചര്യം കണക്കിലെടുത്ത് ആർക്കിടെക്ചർ വിദ്യാർഥികൾക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്സ് തൃശൂർ സെൻറർ ഒരു ഫോട്ടോഗ്രഫി മത്സരം നടത്തി. ‘വൺ ക്ലിക്ക്’ എന്നായിരുന്നു മത്സരത്തിന്റെ  പേര്. ലോക്ഡൗണിന്റെ പരിധിക്കകത്തു നിന്നു കൊണ്ട് പ്രിയപ്പെട്ട ഒരു ഇടത്തിന്റെ ചിത്രമെടുത്ത് അയയ്ക്കുക എന്നതായിരുന്നു ടാസ്ക്.‘‘സ്പേസിന്റെ അനുഭവം വ്യക്തമാകുന്നതും അതേ സമയം അവരുടെ പ്രിയപ്പെട്ട ഇടത്തിന്റെ സവിശേഷതകൾ വ്യക്തമാകുന്നതുമാകണം ചിത്രങ്ങൾ എന്നതായിരുന്നു നിഷ്കർഷിച്ചിരുന്നത്,’’ IIA തൃശൂർ സെന്റർ ചെയർമാൻ ആർക്കിടെക്ട് എം.എം. വിനോദ് കുമാർ പറയുന്നു.
കോഴിക്കോട് അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ നാലാം വർഷ വിദ്യാർഥി എ. ജേക്കബ് ബാബു മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. (ഒന്നാം സ്ഥാനം നേടിയ ചിത്രം മുകളിൽ).  കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം വർഷ വിദ്യാർഥി അലൻ ജോബിക്കാണ് രണ്ടാംസ്ഥാനം (സമ്മാനാർഹമായ ചിത്രം താഴെ)

2N

തൃശൂർ ഗവ. എഞ്ചിനീയറിങ് കോളജിലെ അഞ്ചാം വർഷ വിദ്യാർഥി ഐറിൻ സാറ ജോയ്ക്ക് മൂന്നാംസ്ഥാനവും. (സമ്മാനാർഹമായ ചിത്രം താഴെ) വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകി.

3N