Thursday 26 October 2023 04:14 PM IST : By സ്വന്തം ലേഖകൻ

വീടിന് വേണ്ടതെല്ലാം ഒന്നിച്ചൊരുക്കി വീട് പ്രദർശനം നാളെ മുതൽ

exi log

തിരുവനന്തപുരം ∙ വീട് നിർമിക്കാൻ വേണ്ടതെല്ലാം ഒരുമിച്ച് അണിനിരക്കുന്ന വീട് പ്രദർശനത്തിന് നാളെ (ഒക്ടോബർ 27, വെള്ളി) തുടക്കമാകും. തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. രാവിലെ 11 മുതൽ രാത്രി എട്ട് വരെ പ്രദർശനം കാണാം.

മലയാളികളുടെ പ്രിയപ്പെട്ട ആർക്കിടെക്ചർ ഡിസൈൻ മാസിക വനിത വീട് ആണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പണം പാഴാക്കാതെ മികച്ച വീടൊരുക്കാൻ സഹായിക്കുന്ന‌‌ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയുമായി നൂറോളം സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും. പ്രമുഖ സാനിറ്ററിവെയർ ബ്രാൻ‌ഡ് സെറ ആണ് മുഖ്യ പ്രായോജകർ.

ഏറ്റവും പുതിയ ഡിസൈനിലുള്ള ടൈൽ, സാനിറ്ററിെവയർ എന്നിവയുടെ നീണ്ടനിരയാണ് സെറ സ്റ്റാളിലുള്ളത്. ന്യൂ െജൻ റെയിൻ ഷവർ, പാട്ടു കേൾക്കാനും ബോഡി മസാജിങ്ങിനും സൗകര്യമുള്ള ബാത് ടബ് എന്നിവയൊക്കെ ഇവിടെ കാണാം.

വീടിന്റെ ഗെയ്റ്റ് മുതൽ മേൽക്കൂര വരെ നിർമിക്കാനാവശ്യമായ മുഴുവൻ ഉൽപന്നങ്ങളും പ്രദർശനത്തിലുണ്ടാകും. മോഡുലാർ കിച്ചൻ, ഫർണിച്ചർ, ഇലക്ട്രിക്കസൽ ഫിറ്റിങ്സ് എന്നിവയിലെയെല്ലാം മുൻനിര കമ്പനികളാണ് പ്രദർശനത്തിനെത്തുന്നത്. സ്പോട്ട് ബുക്കിങ്ങിന് ആകർഷകമായ ഓഫറുകളുമുണ്ടാകും.

തടിക്കു പകരം ഉപയോഗിക്കാവുന്ന സ്റ്റീൽ, ഫൈബർ വാതിലുകളുടെ നീണ്ട ശേഖരമാണ് പ്രദർശനത്തിലുള്ളത്.

ഉറപ്പും ഈടുമുള്ള സ്റ്റീൽ വാതിൽ, ജനൽ എന്നിവയുടെ പുതിയ മോഡലുകളുമായാണ് ടാറ്റ പ്രവേശ്, ഹവായ് എന്നിവ പ്രദർശനത്തിനെത്തുന്നത്. തടി പോലെ തന്നെ തോന്നിക്കുന്ന എൻജിനീയേർഡ് വുഡ്, ഫൈബർ എന്നിവയുടെ വാതിലുംജനലും പെട്രാ സ്റ്റാളുകളിലുണ്ടാകും.

പോളികാപിറ്റൽ, കേളചന്ദ്ര, ഗുഡ്‌വിൽ, സെൽ‌സർ എന്നിവയുടെ സ്റ്റാളുകളിൽ ഗുണമേന്മയുള്ളതും സുരക്ഷിതവുമായ വാട്ടർ ടാങ്കുകൾ കണ്ടറിയാം. ഗുണമേന്മയുള്ള ഇലക്ട്രിക്കൽ ഫിറ്റിങ്സ്, ലൈറ്റുകൾ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരം ലക്ഷ്മി ഇലക്ട്രിക്കൽസ് സ്റ്റാളിലുണ്ടാകും. കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എൽഇഡി ലൈറ്റുകളുടെ ഏറ്റവും പുതിയ മോഡലുകൾ സിഗ്ട്രോൺ പ്രദർശനത്തിനെത്തുന്നത്.

വനിത വീട് മാസികയുടെ വരിക്കാരാകാനുള്ള അവസരവും പ്രദർശനത്തിലുണ്ട്. മനോരമ ബുക്സ് സ്റ്റാളിൽ വരിസംഖ്യ അടയ്ക്കുന്നവർക്ക് പ്രത്യേക നിരക്കിൽ വനിത വീട് സ്വന്തമാക്കാം. മനോരമയുടെ മറ്റ് പ്രസിദ്ധീകരണങ്ങളും മനോരമ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ഇവിടെ ലഭിക്കും.

പൂർണമായി ശീതീകരിച്ച വേദിയിലാണ് പ്രദർശനം. ഗ്രൗണ്ടിന് എതിർവശത്ത് പ്രത്യേക പാർക്കിങ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

Tags:
  • Architecture