ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ രമ്യ സുരേഷ്; ബോഡികോണ്‍ ഔട്ഫിറ്റിലുള്ള ചിത്രങ്ങള്‍ വൈറല്‍
Mail This Article
×
മലയാളത്തില്‍ അമ്മ വേഷങ്ങളിലൂടെയും സ്വഭാവനടിയായും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് രമ്യ സുരേഷ്. ‘കുട്ടൻപിള്ളയുടെ ശിവരാത്രി’യിലൂടെയാണ് രമ്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത രമ്യ മോഡലിങ്ങിലും സജീവമാണ്.
താരം അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുകയാണ്. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് രമ്യ. ഗ്രീന്‍ ബോഡികോണ്‍ ഔട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം.
മിനിമല്‍ മേക്കപ്പിലാണ് രമ്യ. കമ്മല്‍ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മറ്റൊരു ഗ്ലോസി ബ്ലാക് ഡീപ് നെക്കിലുള്ള ബോഡികോണ്‍ ഔട്ഫിറ്റില്‍ ബോള്‍ഡ് ലുക്കിലാണ് താരം. സുജിത്ത് കെ ജെ ആണ് മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
Remya Suresh's Glamorous Transformation: