ADVERTISEMENT

സിനിമയിൽ തുടക്കം കുറിക്കാനൊരുങ്ങുന്ന വിസ്മയ മോഹൻലാലിന് ആശംസകളുമായി സംവിധായകൻ പ്രിയദർശൻ.

‘ഈ രണ്ടു കുട്ടികളെയും ഞാൻ എന്റെ കൈകളിൽ എടുത്തുകൊണ്ട് നടന്നതാണ്. ഒരു കയ്യിൽ മായയും മറുകയ്യിൽ കല്യാണിയും. ഞങ്ങൾ അങ്ങനെയൊരു കുടുംബം ആയിരുന്നു. ഇന്ന് മോഹൻലാൽ പറഞ്ഞതുപോലെ ഞങ്ങൾ ഒരിക്കലും കരുതിയില്ല ഇവർ സിനിമയിലേക്ക് എത്തുമെന്ന്. കല്യാണിക്ക് ലോക ലഭിച്ചതുപോലെ മായയ്ക്കും തുടക്കം ഒരു സുന്ദര തുടക്കം തന്നെയാകട്ടെ. ദൈവം രക്ഷിക്കട്ടെ മായ…’ എന്നാണ് വിസ്മയയുടെ ചിത്രം പങ്കുവച്ച് പ്രിയദർശൻ കുറിച്ചത്.

ADVERTISEMENT

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം സിനിമയിലൂടെയാണ് വിസ്മയയുടെ അരങ്ങേറ്റം. ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. ആന്റണിയുടെ മകന്‍ ആശിഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജെയ്ക്സ് ബിജോയ് ആണ് സംഗീതം. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം.

ADVERTISEMENT
ADVERTISEMENT