ആവശ്യമില്ലാത്തതൊന്നും കുത്തിനിറയ്ക്കേണ്ട: ഒരു വയസുള്ള കുഞ്ഞിന് മെനു തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം Meal Plan for Babies
 
Mail This Article
∙ കുഞ്ഞുങ്ങൾക്ക് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം നൽകുന്നതാണ് നല്ലത്. സമീകൃതാഹാരം കഴിച്ചു ശീലിപ്പിച്ചാൽ മുതിർന്നാലും ആ ശീലം അ വരെ വിട്ടു പോകില്ല. മാത്രമല്ല കുഞ്ഞിന്റെ വളർച്ചയ്ക്കും രോഗപ്രതിരോധശേഷിക്കും പോഷകസമ്പുഷ്ടമായ ആഹാരം വളരെ ആവശ്യമാണ്.
∙ രാവിലെ ഉണരുമ്പോൾ അര ഗ്ലാസ് പാൽ നൽകാം. ഒൻപതു മണിക്ക് ഒരു ദോശ/ഇഡ്ഡലി + സാമ്പാർ അല്ലെങ്കിൽ ഒരു ചെറിയ കഷണം പുട്ട് + ക ടല/ചെറുപയർ കറി ഇങ്ങനെ അന്നജവും പ്രോട്ടീനും ചേർന്ന പ്രാതൽ ന ൽകണം. 11 മണിക്ക് ഏതെങ്കിലും പ ഴത്തിന്റെ പകുതി നൽകാം. ഈന്തപ്പഴം ചേർത്ത റാഗി കുറുക്കായാലും മതി.
ഒരു മണിക്ക് അരക്കപ്പ് ചോറ് + ഇ ലക്കറി/പച്ചക്കറി തോരൻ + മുട്ട/മീൻ/ഇ റച്ചി/പയർ/പരിപ്പ് നൽകാം. പച്ചക്കറിയും പുളിയില്ലാത്ത തൈരും ചേർത്ത സാദവും ആരോഗ്യകരമാണ്.
വൈകുന്നേരം നാലിന് അര ഗ്ലാ സ് പാൽ + ഏത്തപ്പഴം നെയ്യിൽ മൂ പ്പിച്ചത്/ മുളപ്പിച്ച പയറും ശർക്കരയും നട്സ് പൊടിച്ചതും യോജിപ്പിച്ചത്/ പച്ചക്കറിയും നെയ്യും നട്സും ചേ ർത്ത ഉപ്പുമാവ് എന്നിങ്ങനെയുള്ള വ നൽകാം. എട്ടു മണിക്ക് തന്നെ അത്താഴം കൊടുക്കാം. അരക്കപ്പ് ചോറ് + ഇലക്കറി/പച്ചക്കറി തോരൻ + പയർ/പരിപ്പ് നൽകാം. ഒരു ചപ്പാത്തിയും ഗ്രീൻ പീസ് ചേർത്ത വെജിറ്റബിൾ കറിയായാലും മതി.
∙ ഇതൊരു സാംപിൾ മെനുവാണ്. അന്നജം, പ്രോട്ടീൻ, വൈറ്റമിൻ, മിനറൽസ് എന്നിവ ശരീരത്തിലെത്ത ണം. പല നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും നൽകാനോർക്കുക. നട്സും ആഹാരത്തിൽ വേണം.
 
 
 
 
 
 
 
