‘ദാമോദരൻ ഉണ്ണി മകന് ഡിൽമൻ ഇടക്കൊച്ചി’: ഡ്യൂഡ് വീണ്ടും... വിഡിയോ വൈറൽ
 
Mail This Article
ആട് സീരീസിലെ ഹിറ്റ് കഥാപാത്രമായ ഡ്യൂഡ് ലുക്കില്‍ വീണ്ടും വിനായകൻ. ‘ആട് 3’ ലൊക്കേഷനിലേക്കുള്ള ഡ്യൂഡിന്റെ മാസ് എൻട്രിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചുവന്ന ഓവര്‍കോട്ടും വെള്ള ഷര്‍ട്ടും കറുത്ത പാൻറ്സും കൂളിങ് ഗ്ലാസുമിട്ട് കാരവാനില്‍ നിന്നിറങ്ങി വന്ന വിനായകനെ കരഘോഷത്തോടെയാണ് സെറ്റിലുള്ളവര്‍ വരവേറ്റത്. തോക്ക് കൊടുത്താണ് സംവിധായകന്‍ മിഥുൻ മാനുവൽ തോമസ് ഡ്യൂഡിനെ സ്വീകരിച്ചത്.
ആട് 3 ഒരു എപിക് ഫാന്റസി ചിത്രമായിരിക്കും. മിഥുന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്. സണ്ണി വെയ്ന്‍, വിജയ് ബാബു, ധര്‍മജന്‍ ബോള്‍ഗാട്ടി, തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു സിനിമ നിര്‍മ്മിക്കുന്നു.
അടുത്ത വര്‍ഷം മാര്‍ച്ച് 19 ന് ആട് 3 തിയേറ്ററിലേക്കെത്തും.
 
 
 
 
 
 
 
