Wednesday 28 February 2024 04:11 PM IST : By സ്വന്തം ലേഖകൻ

ഐഐഎ കേരള സ്റ്റേറ്റ് അവാർഡ് മാർച്ച് രണ്ട്, മൂന്ന് തീയതികളിൽ കൊല്ലത്ത്

iia-1

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കേരള സ്റ്റേറ്റ് അവാർഡ് മാർച്ച് രണ്ട് മൂന്ന് തീയതികളിൽ കൊല്ലം ശ്രീ നാരായണ ഗുരു കൾച്ചറൽ കോംപ്ലക്സിൽ നടക്കും. 16 വിഭാഗങ്ങളിലെ മികച്ച നിർമിതികൾക്കാണ് പുരസ്കാരം നൽകുക. എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രോജക്ടുകൾ ജൂറി സന്ദർശിച്ച് വിലയിരുത്തി. 

മാർച്ച് രണ്ട് മൂന്ന് ദിവസങ്ങളിൽ നടക്കുന്ന പ്രോജക്ട് പ്രസന്റേഷന് ശേഷമാണ് വിജയികളെ പ്രഖ്യാപിക്കുക. മൂന്ന് വേദികളിലായാണ് പ്രോജക്ട് പ്രസന്റേഷൻ നടക്കുക. ഇത്തവണ അവാർഡിനായി 352 എൻട്രികളാണ് ഉണ്ടായിരുന്നത്. മാർച്ച് മൂന്നിന് വൈകിട്ടാണ് അവാർഡ് പ്രഖ്യാപനവും വിതരണവും. 

ടൈം 100 നെക്സ്റ്റ് പട്ടികയിൽ ഇടംനേടിയ മലയാളി ആർക്കിടെക്ട് വിനു ദാനിയേലിനെ ചടങ്ങിൽ ആദരിക്കും. കലാ- സാംസ്കാരി പരിപാടികളും ഉണ്ടായിരിക്കും. എണ്ണൂറോളം ആർക്കിടെക്ടുമാർ പങ്കെടുക്കും. ഐഐഎ കൊല്ലം സെന്ററിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Tags:
  • Vanitha Veedu