Tuesday 23 July 2019 04:37 PM IST : By സ്വന്തം ലേഖകൻ

ഫ്ലാറ്റ് പണി മുടങ്ങുമ്പോൾ?; പാതിയിൽ നിലച്ചു പോയ സ്വപ്നം പുനർജനിച്ച കഥ

flat

അധ്വാനിച്ചു സമ്പാദിച്ച പണം ഫ്ലാറ്റിൽ നിക്ഷേപിക്കുകയും ഒടുവിൽ അത് പാതിവഴിയിൽ മുടങ്ങുകയും ചെയ്യുമ്പോഴുള്ള അവസ്ഥ എത്ര ഭീകരമാണ്! പകുതി വഴിയിൽ പണി മുടങ്ങിയ ഒട്ടേറെ ഫ്ലാറ്റുകൾ കേരളത്തിലുണ്ട്. അത്തരക്കാർക്കെല്ലാം മാതൃകയാക്കാവുന്ന ഉദാഹരണമാണ് കൊച്ചി മരടിലെ വെസ്റ്റ് ഫോർട് ഗാർഡൻസ് അപാർട്മെന്റ്. പാതിയിൽ നിലച്ചു പോയ സ്വപ്നം വർഷങ്ങൾക്കു ശേഷം സാക്ഷാത്കരിക്കപ്പെട്ടപ്പോഴുള്ള സന്തോഷത്തിലാണ് ഈ അപാർട്മെന്റ് നിവാസികൾ.

final (1).pptx
final (1).pptx

2005 ൽ അനൗൺസ് ചെയ്ത ഈ ഫ്ലാറ്റിന്റെ പണി ആരംഭിച്ചത് 2006ലാണ്. എന്നാൽ 2015–2016 കാലഘട്ടത്തിൽ പണി മുടങ്ങുകയും പൂർത്തീകരിക്കാനാവാത്ത അവസ്ഥ വരികയും ചെയ്തു. 2018 ൽ പണം മുടക്കിയവരെല്ലാം ചേർന്ന് അസോസിയേഷൻ രൂപീകരിച്ച് അബാദ് ബിൽഡേഴ്സിനെ സമീപിച്ചു. അങ്ങനെയാണ് അബാദിന്റെ മാനേജിങ് ഡയറക്ടർ ഡോ. നജീബ് സക്കറിയ ഇത് ഏറ്റെടുക്കാൻ തീരുമാനിക്കുന്നത്.

final (1).pptx
final (1).pptx

വെല്ലുവിളികൾ ഏറെയുണ്ടായിരുന്നിട്ടും ആറു മാസം കൊണ്ട് ഒന്നേക്കാൽ ലക്ഷം ചതുരശ്രയടി പൂർത്തിയാക്കി. ഒന്നരയേക്കർ സ്ഥലം മുഴുവൻ വൃത്തിയാക്കി; പേവർ വിരിച്ചു. ലാൻഡ്സ്കേപ് ചെയ്തു. തിരികെ ഏൽപിക്കുന്നതിനു മുൻപ് വൈദ്യുതി കണക്ഷനുള്ള അനുമതി വരെ നേടിക്കൊടുത്തു.

final (1).pptx

‘‘ഞങ്ങൾ ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് ഇതു സാധ്യമായത്. പുതിയ ബിൽഡറുമായി അസോസിയേഷന്റെ സഹകരണം വളരെ പ്രധാനമാണ്. അതാണ് ഇത്തരം പ്രോജക്ടുകളിൽ പെട്ടവർ ശ്രദ്ധിക്കേണ്ടത്,’’ വെസ്റ്റ്ഫോർട് ഗാർഡൻ അസോസിയേഷൻ ട്രഷറർ ദിനേശ് കെ. നായർ പറയുന്നു.

f1