Tuesday 08 February 2022 12:34 PM IST : By സ്വന്തം ലേഖകൻ

ഇവിടെ മാസ്റ്റർ ബെഡ്റൂം അണ്ടർഗ്രൗണ്ടിൽ

jackson 1

അഞ്ച് കിടപ്പുമുറികളുണ്ടെങ്കിലും മാസ്റ്റർ ബെഡ്റൂമാണ് തൃശൂർ മണാലിക്കാട് കുരിശിങ്കൽ വീടിന്റെ ഹൈലൈറ്റ്. കാരണമെന്താണെന്നോ? അണ്ടർഗ്രൗണ്ടിലാണ് മാസ്റ്റർ ബെഡ്റൂം. കുറച്ചുകൂടി ഡീറ്റെയ്‌ൽ ആയി പറഞ്ഞാൽ പകുതി ഭൂമിക്കടിയിൽ വരുന്ന രീതിയിൽ ബേസ്മെന്റ് ഫ്ലോറിലാണ് മാസ്റ്റർ ബെഡ്റൂമിന്റെ സ്ഥാനം. 38 സെന്റ് ഉണ്ടായിരുന്നിട്ടും ഇത്തരത്തിൽ മാസ്റ്റർ ബെഡ്റൂം ഒരുക്കിയത് എന്തുകൊണ്ടെന്ന് ആർക്കിടെക്ട് പി.ജെ. ജാക്ക്സൺ പറയും.

jackson 3 വീടിനു മുന്നിലെ അലങ്കാരക്കുളം

‘‘റോഡിൽനിന്ന് പിന്നിലേക്ക് ചെരിവുള്ള രീതിയിലായിരുന്നു പ്ലോട്ട്. റോഡ്നിരപ്പിനേക്കാൾ മൂന്ന് മീറ്ററോളം താഴ്ചയിലായിരുന്നു വസ്തുവിന്റെ പിൻഭാഗം. ഒന്നുകിൽ സ്ഥലം മുഴുവൻ മണ്ണിട്ട് പൊക്കണം, അല്ലെങ്കിൽ മണ്ണുമാറ്റി നിരപ്പാക്കണം. എന്തായാലും ഇതു രണ്ടും വേണ്ട എന്നായിരുന്നു തീരുമാനം. നിരവധി ഫലവൃക്ഷങ്ങളൊക്കെയുള്ള പറമ്പാണ്. വലിയൊരു കുളമുള്ളതിൽ മത്സ്യം വളർത്തുന്നുണ്ട്. മാത്രമല്ല, പാടശേഖരമാണ് പിൻഭാഗത്ത്. അവിടേക്ക് വെള്ളം ഒലിച്ചിറങ്ങുകയും അവിടെ നിന്ന് തണുത്ത കാറ്റ് എത്തുകയും ചെയ്യുന്ന രീതിയിലാണ് ഭൂപ്രകൃതിയും കാലാവസ്ഥയും. എന്തെങ്കിലും കൈകടത്തൽ നടത്തിയാൽ ഇതിന്റെ മൊത്തം താളവും തെറ്റും. അതുകൊണ്ട് സ്ഥലത്തിന്റെ ചെരിവ് നിലനിർത്തി തന്നെ വീടു ഡിസൈൻ ചെയ്തു.’’

jackson 5 റോഡിൽ നിന്ന് നോക്കിയാൽ രണ്ടുനില എന്നേ തോന്നൂ

റോഡിൽ നിന്ന് വീടു കണ്ടാൽ രണ്ടുനില എന്നേ തോന്നൂ. റോഡ് നിരപ്പിന് താഴെയായാണ് ബേസ്മെന്റ് ഫ്ലോർ. ഇവിടെയാണ് മാസ്റ്റർ ബെഡ്റൂം. ഒരു കാർ ഷെഡ് കൂടി ഇവിടെ നൽകിയിട്ടുണ്ട്. പ്രധാന ഗെയ്റ്റിൽ നിന്നുതന്നെ ഇവിടേക്ക് കാറെത്തിക്കാം. എന്നാൽ, റോഡ്നിരപ്പിലുള്ള ഗ്രൗണ്ട് ഫ്ലോറിലൂടെയേ വീടിനുള്ളിലേക്ക് പ്രവേശിക്കാനാകൂ.

jackson 2 ലിവിങ് ഏരിയ

ലിവിങ്, ഡൈനിങ്, ഓപൻ കിച്ചൻ, രണ്ട് കിടപ്പുമുറി, കോർട്‌യാർഡ് എന്നിവയാണ് ഗ്രൗണ്ട് ഫ്ലോറിൽ. ഡൈനിങ് സ്പേസിനും കോർട്‌യാർഡിനും നടുവിലുള്ള സ്റ്റെയർകെയ്സിലൂടെ ബേസ്മെന്റ് ഫ്ലോറിലേക്ക് ഇറങ്ങുകയും ഫസ്റ്റ്ഫ്ലോറിലേക്ക് കയറുകയും ചെയ്യാം.

ലിവിങ് സ്പേസ്, രണ്ട് കിടപ്പുമുറി, രണ്ട് ബാൽക്കണി, ഓപൻ ടെറസ് എന്നിവയാണ് ഫസ്റ്റ് ഫ്ലോറിലുള്ളത്. ആകെ 3300 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം.

jackson 4 ബേസ്‌മെന്റ് ഫ്ലോറിലെ കിടപ്പുമുറിയിൽ നിന്നുള്ള കാഴ്ച

‘‘മണ്ണ് മാറ്റുകയും നികത്തുകയുമൊന്നും ചെയ്യാഞ്ഞതുകൊണ്ട് മരങ്ങളും കൃഷിസ്ഥലവുമൊക്കെ അതേപോലെ നിലനിർത്താനായി. പിന്നിലെ പാടത്തുനിന്നുള്ള തണുത്ത കാറ്റ് മാസ്റ്റർബെഡ്റൂമിലേക്കെത്തുകയും ചെയ്യുന്നുണ്ട്.’’ വീട്ടുകാരായ ലാൽമോനും ഡയാനയും സാക്ഷ്യപ്പെടുത്തുന്നു.

jackson 6 വീട്ടുകാരായ ലാൽമോനും ഡയാനയും മക്കളോടൊപ്പം

ഡിസൈൻ: പി.ജെ. ജാക്സൺ, സ്റ്റുഡിയോ 46 ആർക്കിടെക്ചറൽ ഡിസൈൻ ലാബ്, മാള, തൃശൂർ ഇമെയിൽ- payyapillyjackson@gmail.com

jackson 7 ഗ്രൗണ്ട് ഫ്ലോർ പ്ലാൻ
jackson 8 ബേസ്‌മെന്റ് ഫ്ലോർ പ്ലാൻ
jackson 9 ഫസ്റ്റ് ഫ്ലോർ പ്ലാൻ
Tags:
  • Architecture