കൊച്ചി∙ എൻജിനീയറിങ് രംഗത്തെ മികവിനുള്ള രാംകോ സൂപ്പർക്രീറ്റ് വനിത വീട് എൻജിനീയർ അവാർഡുകൾ 8 ന് ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ന്യൂ ഡൽഹി സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിലെ അർബൻ ഡിസൈനിങ് വിഭാഗം മുൻ മേധാവി പ്രഫ. കെ.ടി. രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.
പ്രഫ. കെ.ടി. രവീന്ദ്രൻ
വനിത വീട് മാസികയും എൻജിനീയർമാരുടെ സംഘടനയായ ലെൻസ്ഫെഡും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ 15 വിഭാഗങ്ങളിലുള്ള അവാർഡുകളാണ് വിതരണം ചെയ്യുക. രാംകോ സൂപ്പർക്രീറ്റ് ആണ് മുഖ്യ പ്രായോജകർ.
പി.എം. സനിൽ കുമാർ, പി.സി. അബ്ദുൾ റഷീദ്, കെ. സലീം
മുതിർന്ന എൻജിനീയർമാരായ കെ. സലീം, പി.സി. അബ്ദുൾ റഷീദ്, പി.എം. സനിൽ കുമാർ എന്നിവരായിരുന്നു ജൂറി. അഞ്ഞൂറിലധികം എൻട്രികളിൽ നിന്ന് തിരഞ്ഞെടുത്ത ഇരുന്നൂറ് പ്രോജക്ടുകൾ വിലയിരുത്തിയ ശേഷമാണ് അവാർഡ് നൽകുക.