Wednesday 27 May 2020 04:13 PM IST

3000 ചതുരശ്രയടിയിൽ മനസില്‍ കണ്ട ഡിസൈൻ! തണുപ്പിന്റെ ക്രെഡിറ്റ് മുറ്റത്തെ മാവിന്; വീടായാൽ ഇങ്ങനെ വേണം

Ali Koottayi

Subeditor, Vanitha veedu

3000-veedu

പ്ലോട്ടിലെ മരങ്ങൾ നിലനിർത്തി വീട് ഡിസൈൻ ചെയ്യുന്നവർ അധികമുണ്ടാവില്ല. കാസർക്കോട് നീലേശ്വരത്തെ സുനിലും കുടുംബത്തിനും മുറ്റത്തെ മാവ് നിലനിർത്തിയെ വീട് പണിയൂ എന്ന് നിർബന്ധമായിരുന്നു. 3000 ചതുരശ്രയടിയുള്ള വീടിന്റെ മുഴുവൻ ചന്തവും മുറ്റത്തെ മാവിന്റെ തണലിനും തണുപ്പിനും കൂടി അവകാശപ്പെട്ടതാണ്.

neel-2
neel-3

റെഡ്, വൈറ്റ്, ബ്ലാക്ക് കളർ തീമിൽ ട്രഡീഷനൽ, കന്റംപ്രറി ശൈലികൾ സംയോജിപ്പിച്ചാണ് വീടിന്റെ ഡിസൈൻ. ആകർഷകമായ ഡിസൈനിനു പിന്നിൽ സജിതും, അവ്യയും ആണ്. ഐ കട്ടിങ് പാറ്റേ ണാണ് വീടിന്റെ എക്സ്റ്റീറ്റീയറിൽ കണ്ണിലുടക്കുക. ചുറ്റുമതിലിൽ തുടങ്ങുന്ന ഇത് വീടിന്റെ അകത്തളത്തിലും പിൻതുടർന്നിട്ടുണ്ട്. സൂര്യപ്രകാശം വീടിനകത്തെത്താനും ഇത് സഹായിക്കുന്നു. ഇതു കൊണ്ട് തന്നെ രാത്രിയല്ലാതെ വീടിനകത്ത് ലൈറ്റിന്റെ ആവശ്യമില്ല. പേവിങ്ങ് സ്റ്റോൺ വിരിച്ചതും പുല്ല് പിടിപ്പിച്ച മുറ്റവുമാണ് വീടിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.

neel-1
neel-4

ലിവിങ്, ഡൈനിങ് , പൂജാ ഏരിയ, കിച്ചൻ, വർക്ക് ഏരിയ, 2 കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലെ ക്രമീകരണം. അപ്പർ ലിവിങ്, സ്റ്റഡി ഏരിയ, 2 കിടപ്പുമുറി, ബാൽക്കണി എന്നിവയാണ് മുകൾനിലയിൽ. ഭിത്തികൾ നൽകി അകത്തളം വേർതിരിക്കാതെ നൽകിയതാണ് വീടിനകം വിശാലമാക്കുന്നത്. അകത്തളത്തിന് യോജിച്ച ഫർണിച്ചർ പണിയിപ്പിച്ചു. നീളൻ ജനലുകളും വെർട്ടിക്കൽ പർഗോളയും കാറ്റിനെ എത്തിക്കാൻ സഹായിക്കുന്നു. കിടപ്പുമുറികൾ വിശാലവും വലിയ ജനലുകളും കൊണ്ട് സമ്പന്നമാണ്. തേക്കിലും ഗ്ലാസിലും പണിത കർവ്ഡ് ആകൃതിയിലുള്ള സ്റ്റൈയറാണ് അകത്തളത്തിലെ മറ്റൊരു ആകർഷണം. കിച്ചനിൽ എംഡി എഫ് ഷട്ടറുകളും ബ്ലാക്ക് ഗ്രാനൈറ്റിൽ കൗണ്ടർ ടോപ്പും നൽകി.

കടപ്പാട്:- സജിത്, അവ്യയ് 9809794545