AUTHOR ALL ARTICLES

List All The Articles
Ali Koottayi

Ali Koottayi


Author's Posts

2200 സ്‌ക്വയര്‍ ഫീറ്റില്‍ ആവശ്യപ്പെട്ടതെല്ലാം നല്‍കി ഡിസൈനര്‍; കന്റെംപ്രറിയുടെ അവസാന വാക്ക് ഈ വീട്‌

വൈറ്റ് ആന്റ് വുഡന്‍ തീമില്‍ ഒരുക്കിയ അകത്തളം ആകര്‍ഷകമാണ്. വെളുത്ത നിറം വീടിനകത്ത് വിശാലത തോന്നിക്കാന്‍ സഹായിയിക്കുന്നു. ഫോള്‍സ് സിലിങും ഹാങ്ങിങ് ലൈറ്റുകളും അകത്തളത്തിന് പ്രത്യേക ചന്തം നല്‍കുന്നുണ്ട്. മാര്‍ബിളും വിട്രിഫൈഡ് ടൈലുമാണ് തറയില്‍...

ചെറിയ പ്ലോട്ടിലെ വലിയ സന്തോഷം; വീതി കുറഞ്ഞ നാല് സെന്റിൽ പണിത സുന്ദരൻ വീട്...

ഭൂമിയുടെ ലഭ്യതക്കുറവും വിലയും ചെറിയ സ്ഥലത്ത് വീട് വയ്ക്കാൻ കൂടുതൽ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. വിദഗ്ധരെ സമീപിച്ച് കൃത്യമായ മാർഗ നിർദേശങ്ങളിൽ മുന്നോട്ട് പോയാൽ എത്ര ചെറിയ സ്ഥലത്തും ആകർഷകമായും സൗകര്യത്തിലും വീട് പണിയാം. ഇതിന് മികച്ച ഉദാഹരണമാണ് തിരുവല്ലയിലെ...

അറബ് സ്റ്റൈലിൽ അലങ്കാരം, അകത്തളം അതിഗംഭീരം; 5777 ചതുരശ്രയടിയിലെ ഈ കൊട്ടാരം കാണേണ്ടതു തന്നെ

കണ്ണൂർ താണയിലെ സാദത്ത് അലിക്ക് തന്റെ വീടിനെ പ്പറ്റി വ്യക്തമായ ധാരണകളുണ്ടായിരുന്നു. വലുതും വിശാലവുമാവണം, കൂടുതൽ കിടപ്പുമുറി കൾ വേണം , മുറ്റം നന്നായി ഒരുക്കണം എന്നിങ്ങിനെ നീണ്ടു പോവുന്നു അവ. ആർക്കിടെക്റ്റ് അബ്ദുൽ ജബ്ബാർ ആണ് സാദത്തിന്റെ സ്വപ്നത്തിന് നിറം...

താമസവും ഓഫീസ് സ്പേസും ഒരിടത്ത്; ഇത് വരുമാനം കൂടി നൽകുന്ന കലക്കൻ വീട്; ചിത്രങ്ങൾ

ഒറ്റനോട്ടത്തിൽ ഫ്ലാറ്റ് ആണന്നേ തോന്നു. വീടിനൊപ്പം വരുമാനവും മലപ്പുറം മഞ്ചേരിയിലാണ് ഈ വ്യത്യസ്തമായ വീടുള്ളത്. കൊമേഴ്സ്യൽ സ്പേസ് ഓഫീസ്, വീട്, ഗസ്റ്റ് ബെഡ് റൂം എന്നിങ്ങനെ നാലു നിലയിലാണ് കെട്ടിടം. ഡിസൈനറായ ഷഫീഖ് അലിയാണ് തന്റെ വീട് വ്യത്യസ്തമായി ഒരുക്കിയത്....

കണ്ടാൽ പുതിയ വീട്, ശരിക്കും ഇത് പുതുക്കിയ വീട്; നൊസ്റ്റാൾജിയ പുനർജനിക്കുമ്പോൾ

വീടും വീട്ടുകാരും തമ്മിൽ ഒരു വൈകാരിക ബന്ധമുണ്ടാകുന്നത് സ്വാഭാവികം. പ്രത്യേകിച്ച് ബാല്യകാല ഓർമകൾ നിറഞ്ഞ വീടാവുമ്പോൾ. കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യമാവുമ്പോൾ അത് കൂടുതൽ തീവ്രമായിരിക്കും. ഇങ്ങനെയുള്ളവ പൊളിച്ചു കളഞ്ഞ് പുതിയ വീട് പണിയുക എന്നതിനോടും വീട്ടുകാർ‌ക്ക്...

രണ്ടു നിലയായി കെട്ടിപ്പൊക്കേണ്ട, സൗകര്യമുണ്ടെങ്കിൽ ഒരുനില തന്നെ ധാരാളം; ഈ വീട് കണ്ടുനോക്കൂ

കോഴിക്കോട് വടകരയിലെ ഷാനവാസ് വീട്‌ പണിയാൻ ആലോചിക്കുമ്പോൾ തന്നെ മനസ്സിൽ ചില കാര്യങ്ങളുണ്ടായിരുന്നു. കൂടുതൽ വലുപ്പമില്ലാത്ത വീട്, അകവും പുറവും അകർഷകമായിരിക്കണം, മൂന്ന് കിടപ്പുമുറികൾ വേണം ഒപ്പം മറ്റു സൗകര്യങ്ങളും. സ്ട്രക്ചർ കഴിഞ്ഞ് ഡിസൈനറായ സുഹൈലിനെ ഏൽപ്പിച്ചതു...

3000 ചതുരശ്രയടി വീടിന് നാല് ബെഡ്റൂം മാത്രം; ആർക്കിടെക്റ്റ് ബുദ്ധിയിലൊരുങ്ങിയ തണൽവീട്

പ്രധാന റോഡിൽ നിന്ന് അൽപം മാറി വിശാലമായ ഒരു ഏക്കറോളം വരുന്ന പറമ്പ് കാണിച്ച് വീട്ടുകാരനായ പ്രശാന്ത് ആർക്കിടെക്ട് സിന്ധുവിനോട് പറഞ്ഞത് ‘എനിക്ക് ഇവിടെ ട്രെഡീഷനൽ ടച്ചുള്ള വീട് വേണം എന്നാണ്’ ‘‘പ്ലോട്ടിൽ നിറയെ മരങ്ങൾ! വീട് പണിയുമ്പോൾ ഇത് എങ്ങനെ പ്രയോജനപ്പെടുത്താം...

കാറ്റിന് കടന്നുവരാൻ വലിയ ജനലുകൾ; ഡോക്ടർ ദമ്പതിമാരുടെ സ്വപ്ന ഭവനമായ 'മേഘമൽഹാറി'ലെ വിശേഷങ്ങൾ...

അകത്തളം, ലൈബ്രറി ഏരിയ, കൺസൾട്ടൻസി റൂം കാറ്റും വെളിച്ചവും, തുടങ്ങിയ ആവശ്യങ്ങളാണ് കണ്ണൂർ കല്യാശേരിയിലെ ഡോക്ടർ ദമ്പതിമാരായ പത്മരാജനും അനുശ്രിക്കും വീടിനെ സംബന്ധിച്ച് ഉണ്ടായിരുന്നത്. വീട്ടുകാരുടെ ആവശ്യം അറിഞ്ഞ് വീട് ഡിസൈൻ ചെയ്ത് നൽകിയത് അവ്യയയും സജിതും...

1050 ചതുരശ്രയടിയിൽ 2 കിടപ്പുമുറി വീട്, 14 ലക്ഷം ചെലവ്! ഇടത്തരം കുടുംബത്തിന് ഇത് സ്വർഗം

കുറഞ്ഞ ചെലവിൽ വീട് യാഥാർഥ്യമാക്കാൻ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. ബഡ്ജറ്റ് വീടുകൾ കണ്ടും അറിഞ്ഞുമാണ് വീട് നിർമാണത്തിലേക്ക് പ്രവേശിക്കുന്നതും. വീട് സ്വപ്നം കണ്ട് നടക്കുന്ന സാധാരണക്കാർ‌ക്ക് മികച്ച മാതൃകയാണ് മലപ്പുറം തലക്കടത്തൂരിലെ പാറോളി മുസ്തഫയുടെ വീട്. 1050...

പഴയ ഭരണിയിലും കുപ്പിയിലും കപ്പിലുമെല്ലാം ഇൻഡോർ ചെടികൾ; ക്രിയേറ്റിവിറ്റിയിൽ വിസ്മയം തീർത്ത് രേഷ്മ റോയി!

പഴയ ഭരണി, കോഫി കപ്പ്, ജാറുകൾ, കുപ്പി തുടങ്ങിയവയിലെല്ലാം ഇൻഡോർ ചെടികൾ വളർത്തിയെടുക്കുകയാണ് ചേർത്തല സ്വദേശി രേഷ്മ റോയി. വെറുതെ ചെടി പിടിപ്പിക്കുക മാത്രമല്ല ഇത് മാനോഹരമായി വീടിനകത്ത് ക്രമീകരിക്കുവാനും ശ്രദ്ധിക്കുന്നു. കയറിൽ തടികൊണ്ട് തട്ടുകൾ ഉണ്ടാക്കി...

ഇടതൂർന്ന മരങ്ങൾ, മുന്നിൽ അരുവി; വീട് വയ്ക്കുന്നെങ്കിൽ ഇവിടെ വയ്ക്കണം; ചിത്രങ്ങൾ

വിദേശത്തുള്ളവർ നാട്ടിൽ അവധിക്കാല വസതി പണിയിക്കുന്നത് നിത്യ കാഴ്ചയാണ്. വർഷത്തിലെ വെക്കേഷനിൽ നാടിന്റെ സ്വസ്ഥതയിൽ ലയിക്കാൻ ആഗ്രഹിക്കുക എന്നതാണ് ലക്ഷ്യം. ഇതുപോലൊന്നാണ് പത്തനംതിട്ട വടശ്ശേരിക്കരയിലെ ജോൺ മാത്യുവിന്റെ 'ഡ്രീംസ് വില്ല'. ഡിസൈൻ ചെയ്തത് ആർക്കിടെക്ട്...

ജനാലകൾ തുറക്കുന്നത് കിള്ളിയാറിലേക്ക്; ആരും കൊതിച്ചുപോകും ഇവിടെ ഒന്നു ജീവിക്കാൻ...

ചുറ്റുപാടുകളിലെ നന്മ വീടിന്റെ അകത്തളത്തിന്റെ ഭാഗമാക്കി മാറ്റുന്നത് ആർക്കിടെക്ടിന്റെ കഴിവാണ്. തിരുവനന്തപുരം പേരൂർക്കടയിൽ ബിസിനസ്സുകാരനായ ജോസ് കർമേണ്ടിനുവേണ്ടി ആർക്കിടെക്ട് മുഅസ് റഹ്മാൻ ഡിസൈൻ ചെയ്ത വീട് ഇത്തരത്തിലൊന്നാണ്. വീടിന്റെ അരികിലൂടെ ഒഴുകുന്ന...

വെറും 20 ലക്ഷത്തിനാണ് ഈ വീട് പണിഞ്ഞതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?; ചെലവ് കുറച്ചത് ഇങ്ങനെ

കുറഞ്ഞ ബജറ്റിൽ വീടൊരുക്കാൻ ആഗ്രഹിക്കുന്നവരാണ് അധികവും. അപ്പോഴും വീടിന്റെ സൗകര്യത്തിലും സൗന്ദര്യത്തിലും വിട്ടു വീഴ്ച ചെയ്യുകയുമില്ല. മലപ്പുറം പുറത്തൂരിലെ ഫിറോസിനു വേണ്ടി ആർക്കിടെക്ട്‌ മുഹമ്മദ് ഷാ ഡിസൈൻ ചെയ്ത വീട് ആരെയും ആകർഷിക്കും. 20 ലക്ഷത്തിനാണ് വീട്...

ബഡ്ജറ്റ് വീട് നോക്കി നടക്കുന്നവർ ഇത് കാണുക. 30 ലക്ഷത്തിന് നാല് കിടപ്പുമുറികളുള്ള വീട്.

കുറഞ്ഞ ബജറ്റിൽ സൗകര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ വീട് യാഥാർത്ഥ്യമാക്കാനാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്. വീടുപണി ആലോചിച്ചു തുടങ്ങുന്നവർ ഈ ഗണത്തിൽപെട്ട വീടുകളുടെ പ്ലാൻ അന്വേഷിച്ചിറങ്ങുന്നതും പതിവാണ്. ഇത്തരത്തിൽ ഒന്നാണ് ഡിസൈനറായ മിർഷാദ്, മലപ്പുറം സ്വദേശി...

അതിശയിപ്പിക്കുന്ന അകത്തള അലങ്കാരങ്ങള്‍, കാണുന്നവര്‍ അധികവും പറയുന്നു 'ഇതുപോലൊരു വീട് മതി'

കോഴിക്കോട് ചത്തമംഗലത്തെ അനീഷിന്റെയും റോഷ്‌നയുടെയും വീട് കാണുന്നവര്‍ക്കെല്ലാം ഇത് പോലൊരു വീട് മതി എന്ന അഭിപ്രായമാണ്. ഡിസൈന്‍ ചെയ്തത് സജീന്ദ്രന്‍ കൊമ്മേരി. ബോക്‌സ് ആകൃതിയിലാണ് എലിവേഷന്‍. തൂവെള്ള നിറമാണ് പുറം ഭിത്തിക്ക്. വെട്ടുകല്ല്, നാചുറല്‍ സ്‌റ്റോണ്‍ എന്നിവ...

3000 ചതുരശ്രയടിയിൽ മനസില്‍ കണ്ട ഡിസൈൻ! തണുപ്പിന്റെ ക്രെഡിറ്റ് മുറ്റത്തെ മാവിന്; വീടായാൽ ഇങ്ങനെ വേണം

പ്ലോട്ടിലെ മരങ്ങൾ നിലനിർത്തി വീട് ഡിസൈൻ ചെയ്യുന്നവർ അധികമുണ്ടാവില്ല. കാസർക്കോട് നീലേശ്വരത്തെ സുനിലും കുടുംബത്തിനും മുറ്റത്തെ മാവ് നിലനിർത്തിയെ വീട് പണിയൂ എന്ന് നിർബന്ധമായിരുന്നു. 3000 ചതുരശ്രയടിയുള്ള വീടിന്റെ മുഴുവൻ ചന്തവും മുറ്റത്തെ മാവിന്റെ തണലിനും...

പൂന്തോട്ട പ്രേമികൾ ഇതു കാണാതെ പോകുന്നതെന്ത്? ചുറ്റുപാടും ഉണ്ട് പൂന്തോട്ടം ഭംഗിയാക്കാനുള്ള മാർഗങ്ങൾ...

വലിയ പണം കൊടുത്ത് വീടും ഗാാർഡനും ഭംഗിയാക്കാൻ ഉൽപന്നങ്ങൾ വാങ്ങിക്കൂട്ടുന്നവരാണ് അധികവും. എന്നാൽ കണ്ണു തുറന്ന് നോക്കിയാൽ കണ്ടെത്താൻ കഴിയുന്ന വസ്തുക്കൾ നിരവധിയാണ്. ചെറിയ മിടുക്കുണ്ടെങ്കിൽ അവയുടെ രൂപംമാറ്റി ആകർഷകമാക്കാം. കോഴിക്കോട് അത്തോളി സ്വദേശി ദൃശ്യ അജയ്...

8 ലക്ഷത്തിന് പണിത മൂന്ന് കിടപ്പുമുറി വീട് ഇതാ.. ചെലവു കുറച്ചത് എങ്ങിനെയെന്ന് വിട്ടുകാരൻ തന്നെ പറയുന്നു.

മലപ്പുറം പെരിന്തൽമണ്ണയിലെ മേലാറ്റൂരിലാണ് സോഷ്യൽ മീഡിയ അന്വേഷിച്ച ഈ വീടുള്ളത്. വീട് നിർമാണത്തിൽ വീട്ടുകാരനുള്ള താൽപര്യംകൊണ്ടാണ് കൊക്കിലൊതുങ്ങുന്ന ബജറ്റിൽ വീടൊരുങ്ങിയത്. 8 ലക്ഷം രൂപയ്ക്കാണ് മൂന്ന് കിടപ്പുമുറികളോടു കൂടിയ വീട് ഒരുക്കിയത്.<br> 963 ചതുരശ്രയടിയിൽ...

ഇക്കാലത്തും വീട്ടിൽ കൂട്ടുകുടുംബത്തിന് സൗകര്യമൊരുക്കാനാകുമോ? ഇതാ വെളിയങ്കോടു നിന്ന് ഉത്തരം

പഴയ തറവാട് ജിർണാവസ്ഥയിലേക്ക് നീങ്ങിയപ്പോഴാണ് മലപ്പുറം വെളിയങ്കോട് സ്വദേശി ഫൈസൽ പുതിയ വീട് എന്ന തീരുമാനത്തിലെത്തിയത്. കൂട്ടുകുടുംബമായതു കൊണ്ട് കൂടുതൽ കിടപ്പുമുറിയും വേണം. 2950 ചതുരശ്രയടിയിൽ 6 കിടപ്പുമുറി വീടിന്റെ സ്ട്രക്ചർ പൂർത്തിയാക്കി നൽകിയത് ഷുഹൈൽ...

ചെറിയ വീടും പ്ലാനും തേടി നടക്കുന്നവർക്ക് മികച്ച മാതൃക. ആറ് സെന്റിൽ 1000 സ്ക്വയർഫീറ്റ് വീട്

ചെറിയ വീടും പ്ലാനും തേടി നടക്കുന്നവർ നിരവധിയാണ്. ചെറിയ പ്ലോട്ട്, കുറഞ്ഞ ബജറ്റ് എന്നീ കാരണങ്ങളായിരിക്കും ഇതിനു പിന്നിൽ. എന്നാൽ ഇതിനു പുറമേ മിനിമലിസം ഇഷ്ടപ്പെടുന്നവരും ചെറിയ വീടിന്റെ ആരാധകരാണ്. ഇതിൽപ്പെട്ടതാണ് മലപ്പുറത്തെ ഹാരിസിന്റെ വീട്. 1000 സ്ക്വയർഫീറ്റാണ്...

ചെറിയ വീട് വലിയ പ്ലോട്ടിൽ പണിയാനാകുമോ? സംശയിക്കുന്നവർക്കിതാ റാന്നിയിൽ നിന്ന് ഒരു മോഡൽ വീട്.

മൂന്ന് ബെഡ്റൂം വീട് എന്ന ആവശ്യവുമായാണ് അംഖുഷ് എബ്രഹാം ആർക്കിടെക്ട് ഫ്രഡിയെ സമീപിക്കുന്നത്. വീട് ബഡ്ജറ്റിലൊതുങ്ങണമെന്നും പറഞ്ഞു. ഒരു ഏക്കറോളം വരുന്ന പ്ലോട്ട് ചൂണ്ടിക്കാണിച്ചാണ് അംഖുഷ് ഇത്രയും പറഞ്ഞത്. <br> വിശാലമായ ഇടത്തിൽ എത്ര വലിയ വീട് വച്ചാലും അതിന്...

ടി.വി കണ്ടും മൊബൈൽ നോക്കിയും മടുത്തോ എന്നാൽ വഴിയുണ്ട്. വെജിറ്റബ്ൾ ആർട്. കോറൻ ടൈൻ കാലം വിനോദപ്രദമാക്കാം

കുട്ടികൾ മണിക്കൂറുകളാളം ടിവി കണ്ട് ഇരിക്കുന്നതും മൊബൈൽ ഗെയിമിന് അടിമകളാകുന്നതും പതിവു കാഴ്ചയാണ്<b>. </b>അമ്മമാരുടെ ഈ ആധി കോറൻടൈൻ കാലത്ത് വർധിച്ചിട്ടുണ്ട്<b>. </b>എന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വിനോദപ്രദമായ വെജിറ്റബിൾ ആർട്ടിന്റെ സാധ്യതകൾ...

പൈപ്പിന്റെ വേസ്റ്റ് കൊണ്ട് ഗാർഡൻ ലൈറ്റുകൾ, ബാക്കി വരുന്ന തടിക്കഷണങ്ങള്‍ മൾട്ടി വുഡ് വോൾ ലൈറ്റ്! അച്ചാറ് കുപ്പിയില്‍ വരെ ലൈറ്റ് വിസ്മയം, ചെലവും കുറവ്

വീടിന്റെ ഡിസൈൻ അനുസരിച്ച് ലൈറ്റുകൾ ലഭിക്കുക എന്നത് പുതിയ കാലത്ത് വലിയ മെനക്കേടുള്ള കാര്യമാണ്. എത്ര കടകൾ കയറിയിറങ്ങണം. ഡിസെനർ ഉനൈസിന് ഇത് പക്ഷേ പൂ പറിക്കുന്നതിനേക്കാൾ ഈസിയാണ്. ഡിസൈൻ ചെയ്യുന്ന വീടുകൾക്ക് അവയുടെ തീമിനനുസരിച്ച് ലൈറ്റ് ഡിസൈൻ ചെയ്ത് നൽകുന്നതാണ്...

ഒൻ‌പതടി പൊക്കം, 15 പില്ലറുകൾ! പുഴയുടെ തീരത്ത് പ്രളയത്തെ പേടിക്കാതെ ഈ വീട്

കണ്ണൂര്‍ ജില്ലയിലെ കാർത്തികപുരത്ത് പുഴയുടെ തീരത്താണ് ബാബു വട്ടക്കുന്നേൽ തന്റെ സ്വപ്നഭവനം യാഥാർഥ്യമാക്കിയത്. 10 സെന്റിൽ പ്രളയത്തെ അതിജീവിക്കുന്ന മാതൃകയിൽ വീട് ഡിസൈൻ ചെയ്തത് ബാബു തന്നെയാണ്. പുഴയോട് ചേർന്ന് കിടക്കുന്ന സ്ഥലം ആയതുകൊണ്ടു തന്നെ വെള്ളം കരകവിഞ്ഞ്...

കണ്ണുകളെ വിശ്വസിക്കാമോ?; ഗെയിറ്റ് കടന്ന് വരുമ്പോൾ ഒരു രൂപം, വശങ്ങളിൽ നിന്ന് നോക്കുമ്പോൾ മറ്റൊരു രൂപം

വീടിന് ഉള്ളതിനേക്കാൾ വലുപ്പവും ആഡംബരവും തോന്നുന്നത് ഡിസൈനറുടെ ചില സൂത്ര പണികൾ കൊണ്ടാണ്. ആ ഗണത്തിൽ പെടുന്ന വീടാണ് കോഴിക്കോട് ഫറൂക്കിലുള്ള നിസാറിന്റേത്. ഡ‍ിസൈൻ ചെയ്തത് മിർഷാദ്. ഇന്റീരിയറും എക്സ്റ്റീരിയറും ഒരേപോലെ ആകർഷകമാക്കുന്നതിലും മിർഷാദിന്റെ കഴിവ് വീട്...

ഓഡിറ്റോറിയത്തിന്റെ ഓപ്പൺ ടെറസിൽ വീട്; കാഴ്ചക്കാരുടെ കിളിപറത്തിയ അടിപൊളി ആശയം

ബലവത്തായ അടിത്തറയുള്ള എത്ര കെട്ടിടങ്ങളുടെ ഓപന്‍ ടെറസ്സാണ് നമ്മുടെ നാട്ടില്‍ വെറുതെ കിടക്കുന്നത്. അതിനു മുകളിലാകാം വീടെന്ന് ആർക്കെങ്കിലും തോന്നിയോ? എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ, എന്നാണ് ഡിസൈനറായ ജുമാൻ പറയുന്നത്. ഓഡിറ്റോറിയത്തിനു മുകളില്‍ 2850...

അഞ്ചര ലക്ഷത്തിന് ഇരുനില വീട്; പ്രളയത്തിൽ കൂരയൊലിച്ചു പോയ സ്റ്റീഫന് ‍തണലൊരുക്കി പൂർവവിദ്യാർത്ഥികൾ

കൊല്ലം ടികെഎം എൻജിനീയറിങ് കോളജിലെ ആർക്കിടെക്ച്ചർ കോഴ്സിലെ 90– 96 ബാച്ചിലെ വിദ്യാർഥികളാണ് എറണാകുളം ചിറ്റൂർ സ്വദേശി സ്റ്റീഫൻ ദേവസ്യക്ക് വീട് വച്ച് നൽകിയത്. ഒരു ടോയിലറ്റ് ഒഴികെ എല്ലാം പ്രളയം കവർന്നിരുന്നു. ആർക്ക്ടെക് സെബാസ്റ്റ്യൻ ജോസ് വീട് ഡിസൈൻ ചെയ്തു....