Saturday 13 January 2024 12:07 PM IST

നാലര സെന്റേയുള്ളൂ, എന്നാലും അകം വിശാലം. സ്ഥലം പ്രയോജനപ്പെടുത്തുന്നത് ഇങ്ങനെയാവണം

Sunitha Nair

Sr. Subeditor, Vanitha veedu

sajeendran online3

ഡിസൈനറുടെ സ്വന്തം വീടായതിനാൽ എങ്ങനെ വേണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. 4.35 സെന്റില്‍ നീളത്തിലുള്ള പ്ലോട്ട് ആണ്. കാർപോർച്ച് കൂടി കഴിഞ്ഞാൽ മുറ്റം വളരെ കുറവാണ്. അതിനാൽ മൂന്നു നിലകളിലായി വീട് ഡിസൈൻ ചെയ്തു. മൂന്നാമത്തെ നിലയിൽ സ്റ്റെയർ റൂം മാത്രമേ നൽകിയിട്ടുള്ളൂ. ചടങ്ങുകൾ നടത്തുമ്പോൾ എല്ലാവർക്കും ഒത്തുചേരാനായി ഈ നില പ്രയോജനപ്പെടുത്താം.

∙ ചെറിയ സ്ഥലമായതിനാൽ വീടിന് ഇടുക്കം തോന്നാതിരിക്കാൻ പൊതു ഇടങ്ങൾ ഓപ്പൻ ആയി നൽകി.

∙ ചെറിയ സിറ്റ്ഒൗട്ട് ആണ്. അതിന് മുഴുനീളൻ പടികൾ നൽകി. പടികൾക്കിരുവശവും പ്ലാന്റർ ബോക്സ് വച്ചു.

∙ ഡൈനിങ്ങിൽ നിന്ന് പാഷ്യോയിലേക്ക് ഇറങ്ങാം. ഇവിടേക്ക് ഫോൾഡിങ് ഗ്ലാസ്സ് വാതിൽ നൽകി.

sajeendran online

∙ ഡൈനിങ്ങിനെയും അടുക്കളയെയും തമ്മിൽ വേർതിരിക്കുന്നത് ബ്രേക്ഫാസ്റ്റ് കൗണ്ടർ കൊണ്ടാണ്.

∙ സ്റ്റെയർകെയ്സിന്റെ ആദ്യത്തെ ലാൻഡിങ്ങിനു താഴെ സ്റ്റോറേജ് നൽകി. രണ്ടാമത്തെ ലാൻഡിങ്ങിനു താഴെയുള്ള ഭാഗം അടുക്കളയിലേക്കെടുത്ത് വലുപ്പം കൂട്ടി. ഒരു മീറ്റർ 15 സെമീ വീതി ഇപ്രകാരം അടുക്കളയ്ക്ക് അധികം ലഭിച്ചു.

∙ സ്റ്റെയർകെയ്സിന്റെ ഒരു വശത്തായി പൂജാമുറി നൽകി.

sajeendran online2

∙ മൂന്നു നിലയുള്ളതിനാൽ ആയാസം കുറയ്ക്കാൻ ഗോവണിയുടെ പടികൾക്ക് 13 സെമീ ഉയരമേ നൽകിയുള്ളൂ.

∙ സ്റ്റെയറിനു താഴെ പുറത്തു നിന്നു കൂടി ക യറാവുന്ന രീതിയിൽ കോമൺ ടോയ്‌ലറ്റ് നൽകി.

∙ നാല് കിടപ്പുമുറികൾ വേണമെന്നായിരുന്നു. എന്നാൽ നാലാമത്തെ കിടപ്പുമുറിക്ക് പകരം ഹോംതിയറ്റർ നൽകി. അതിഥികൾ വരുമ്പോൾ ഇത് കിടപ്പുമുറിയായി ഉപയോഗിക്കാനുള്ള സംവിധാനവുമൊരുക്കി.

sajeendran online4

∙ മേൽക്കൂരയിൽ എട്ട് കിലോ വാട്ടിന്റെ സോളാർ പാനൽ സ്ഥാപിച്ചിട്ടുണ്ട്.

sajeendran online 5

ചിത്രങ്ങൾ: അഖിൽ കോമാച്ചി