Saturday 13 July 2019 02:56 PM IST : By സ്വന്തം ലേഖകൻ

വീട് അലങ്കാരങ്ങളുമായി സങ്കൽപ് ക്രാഫ്ട്ൻ വീവ്സ് പ്രദർശനം

crafts001

വീട് അലങ്കരിക്കാൻ ‘വെറൈറ്റി െഎറ്റംസ്’ നോക്കിനടക്കുകയാണോ? എങ്കിൽ വണ്ടി നേരെ  കൊച്ചി പനമ്പിള്ളി നഗറിലെ റോട്ടറി ബാലഭവനിലേക്ക് വിട്ടോളൂ. ഇന്നും നാളെയും (ജൂലൈ 13, 14) ഇവിടെ സങ്കല്പ് ‘Crafts n Weaves’ പ്രദർശനം നടക്കുകയാണ്.

crafts002

അൻപതിലധികം കലാകാരൻമാരും സ്ത്രീ സംരംഭകരും ഇതിൽ പങ്കെടുക്കുന്നുണ്ട്. വയനാട്ടിലെ ‘ഉറവ്’, വടകരയിലെ സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് എന്നിവർ മുളയിലും മറ്റ് പ്രകൃതിദത്ത വസ്തുക്കളിലും കൈകൊണ്ട് നിർമിച്ച ഉൽപന്നങ്ങളുമായാണ് എത്തിയിട്ടുള്ളത്.

crafts003

ഒഡീഷയിൽനിന്നുള്ള കരകൗശല സംഘത്തിന്റെ ആകർഷണം പട്ടചിത്ര പെയിന്റിങ് ആണ്.  പനയോലകളിൽ വരയ്ക്കുന്ന പട്ടചിത്ര പെയിന്റിങ് ഒഡീഷയുടെ തനതുകലയാണ്. ഹോം ഡെക്കർ ഉൽപന്നങ്ങളിൽ പട്ടചിത്ര പെയിന്റിങ്ങിന്റെ മനോഹാരിത സന്നിവേശിപ്പിച്ചാണ് ഇവർ പ്രദർശനത്തിനെത്തിയിട്ടുള്ളത്. ഹോംഡെക്കറിനൊപ്പം വസ്ത്രങ്ങളും ആഭരണങ്ങളും പ്രദർശനത്തിനുണ്ട്. സങ്കല്പ് ക്രാഫ്റ്റ്സ് ആൻഡ് വീവ്സിന്റെ 24ാമത് പ്രദർശനമാണ് ഇപ്പോൾ നടക്കുന്നത്.

Tags:
  • Vanitha Veedu