Friday 05 April 2024 02:45 PM IST : By സ്വന്തം ലേഖകൻ

‘ഈ ഗന്ധം കൊതുകുകളെ അകറ്റി നിർത്തും’; നാരങ്ങാഗന്ധമുള്ള ലെമൺ ബേസിൽ, വീട്ടിലും നട്ടു വളർത്താം

lemon-basil0987 റോസ്മേരി ജോയ്സ് മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം

തുളസിയുടെ കുടുംബത്തിൽപ്പെട്ട ലെമൺ ബേസിൽ അടുക്കളത്തോട്ടത്തിൽ നട്ടു  വളർത്താം. ഇലകൾക്കു പെരുംജീരകത്തിനു സമാനമായ എരിവും നാരങ്ങയുടേതിനു സമാനമായ സുഗന്ധവുമുണ്ട്. ഈ ഗന്ധം ഒരു പരിധിവരെ കൊതുകുകളെ അകറ്റി നിർത്തും. 

∙ വിത്തുകളും കമ്പുകളും  നട്ടു വളർത്താം. രണ്ട് അടി ഉയരം വരെ വളരും. തുറസ്സായ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് അനുയോജ്യം. നല്ല വളക്കൂറും നീർവാർച്ചയും ഈ ർപ്പവുമുള്ള മണ്ണിൽ നന്നായി വളരും. 

∙ ട്രൈക്കോഡെർമ സമ്പുഷ്ട ചാണകപ്പൊടിയും ചകിരിച്ചോർ കംപോസ്റ്റും ചേർന്ന മിശ്രിതത്തിൽ വിത്തുകൾ പാകണം. രണ്ടാഴ്ചയ്ക്കുള്ളിൽ വിത്ത് മുളയ്ക്കും. 

∙ ഒരു മാസത്തിനുശേഷം ചട്ടികളിലോ നിലത്തോ രണ്ടടി അകലത്തിൽ നടണം. നാല് – അഞ്ചു ദിവസത്തേക്കു തണൽ നൽകുക. ഒരു മാസത്തിനു ശേഷം ചെടി മുറിച്ചു കൊടുക്കണം. 

∙ ജൈവവളങ്ങളായ ചാണകം,  മണ്ണിര കം പോസ്റ്റ് തുടങ്ങിയവ മാസത്തിലൊരിക്കൽ നൽകാം. നേർപ്പിച്ച ഗോമൂത്രം, ബയോഗ്യാസ് സ്ലറി, വെർമിവാഷ് ഇവയിലേതെങ്കിലും രണ്ടാഴ്ചയിലൊരിക്കൽ നൽകുക. കാര്യമായ രോഗകീടബാധ കാണാറില്ല. 

∙പാകം ചെയ്തും അല്ലാതെയും ഇലകൾ ഭക്ഷണത്തിലുൾപ്പെടുത്താം. മിതമായ അളവിൽ കഴിക്കുന്നതാണു നല്ലത്. സാലഡ്, മീ ൻ,  ഇറച്ചി വിഭവങ്ങൾ, പാസ്ത, സൂപ്പ്, സ്റ്റൂ, പുഴുങ്ങിയ പച്ചക്കറി വിഭവങ്ങൾ എന്നിവയി ൽ േചർക്കാം.  

വെള്ളത്തിൽ മൂന്നു – നാല് ഇലകൾ ഇട്ടു തിളപ്പിച്ചാൽ ശുദ്ധീകരിച്ച ഔഷധഗുണമുള്ള പാനീയം ലഭിക്കും. ശീതള പാനീയങ്ങൾ, കേക്ക്, ബിസ്കറ്റ്, ബേക്ക് ചെയ്യുന്ന വിഭവങ്ങൾ ഇവയിലും േചർത്തുപയോഗിക്കാം

Tags:
  • Vanitha Veedu