Friday 02 February 2024 03:36 PM IST : By സ്വന്തം ലേഖകൻ

അൾസർ, വായ്പ്പുണ്ണ്, പ്രമേഹം തുടങ്ങിയവയ്ക്ക് ഔഷധം; ‘അദ്ഭുത’മാകും മണിത്തക്കാളി നട്ടു വളർത്തേണ്ട വിധമറിയാം

wonder-berry

വണ്ടർ ബെറി എന്നറിയപ്പെടുന്ന മണിത്തക്കാളിയിൽ കാൽസ്യം, ഇരുമ്പ്, വൈറ്റമിൻ സി, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.  കരൾ സംബന്ധമായ പ്രശ്നങ്ങൾ, ഉദരരോഗങ്ങൾ, അൾസർ, വായ്പ്പുണ്ണ്, പ്രമേഹം തുടങ്ങിയ അവസ്ഥകൾക്ക് ഔഷധമാണ്. പഴുത്ത കായ്കൾ നേരിട്ടും ഇലകൾ, കായ്കൾ ഇവ പാകം ചെയ്തും കഴിക്കാം. ഇല തനിയെയും  മറ്റു ചീരകളുടെ കൂടെയും ചേർത്തു തോരൻ, പച്ചക്കായ്കൾ‍ കൊണ്ടു കൊണ്ടാട്ടം ഇവ തയാറാക്കാം. 

∙ വിത്തുകൾ പാകി തൈകൾ പറിച്ചു നടാം. നന്നായി പഴുത്ത മണിത്തക്കാളി കായ്കൾ മുറിച്ചു വെള്ളത്തിൽ കുറച്ചു നേരം ഇട്ടു വയ്ക്കണം. തുടർന്ന് അരിപ്പയിൽ ഉരയ്ക്കുക. ഇങ്ങനെ കിട്ടുന്ന വിത്തുകൾ രണ്ടു മണിക്കൂർ തണലിൽ വ ച്ച് ഉണക്കിയ ശേഷം  പാകുക. ഒരു മാസം പ്രായമായ തൈകൾ പറിച്ചു നിലത്തോ ചട്ടികളിലോ  നടാം. നിലം നന്നായി കിളച്ചൊരുക്കി സെന്റിന് 200 കിലോ എന്ന നിലയിൽ ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം ചേർക്കണം. 

∙ തൈകൾ പറിച്ചു നടുമ്പോൾ 60 സെ. മീ. എങ്കിലും അകലം വേണം. പത്തു ദിവസത്തേക്കു തണൽ നൽകുക. തൈകൾ നട്ട് രണ്ടാം മാസം മുതൽ വിളവെടുക്കാം. കായ്ക്കുമ്പോൾ ഓേരാ ചെടിക്കും താങ്ങു  നൽകണം. ഓേരാ മാസവും വളമായി  ട്രൈക്കോഡെർമ സമ്പുഷ്ട ചാണകമോ മണ്ണിര കമ്പോസ്‌റ്റോ നൽകാം. 

∙ ഇലകളുടെ അടിഭാഗത്തു  വെള്ളീച്ച, മീലി മുട്ട തുടങ്ങിയ കീടങ്ങൾ ഉണ്ടാകാം. ഈ ഇലകൾ പറിച്ചു നീക്കി നശിപ്പിച്ചാൽ കീ ടബാധ പടരില്ല. ഗോമൂത്ര കാന്താരിമുളക് മിശ്രിതം, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം  തുടങ്ങിയവ തളിക്കുക.

കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം 

Tags:
  • Vanitha Veedu