കഴുകിയിട്ടും വിയർപ്പുനാറ്റം മാറുന്നില്ലേ... വേനൽകാലത്ത് വസ്ത്രങ്ങളിൽ സുഗന്ധം നിറയ്ക്കാൻ പൊടിക്കൈകൾ Keep Clothes Fresh: Washing Inside Out
Mail This Article
∙ തുണി കഴുകുമ്പോൾ അകംപുറം തിരിച്ചിടുക. വിയർപ്പും മറ്റും പോകാനും വസ്ത്രങ്ങളുടെ പുതുമ നിലനിർത്താനും ഇതു നല്ല വഴിയാണ്.
അലമാരയ്ക്കുള്ളിലും ഷൂ റാക്കിലും സുഗന്ധം ലഭിക്കാനായി സെന്റഡ് സാഷേ വയ്ക്കാം.
റോസ്മേരി, ബേസിൽ എന്നിങ്ങനെ ഹെർബ്സ്, റോസ്, ലാവൻഡർ എന്നിങ്ങനെ സുഗന്ധമുള്ള ഡ്രൈ ഫ്ലവേഴ്സ്, കറുവാപ്പട്ട കഷണം എന്നിവ ചതുരാകൃതിയിലുള്ള ഓർഗൻസ തുണിയിൽ വയ്ക്കാം.
വശങ്ങൾ കൂട്ടിപ്പിടിച്ചു ചരടുകൊണ്ടു കെട്ടിയാൽ സാഷെ റെഡി. സുഗന്ധം കൂടുതൽ വേണമെങ്കിൽ നാലു തുള്ളി എസൻഷൽ ഓയിൽ കൂടി ഒഴിച്ചോളൂ.
∙ഇഷ്ട ഗന്ധത്തിലുള്ള സോപ്പ് ഗ്രേറ്റ് ചെയ്തു ഓർഗൻസ തുണിയിൽ കിഴി പോലെ കെട്ടി അലമാരയിൽ വയ്ക്കാം.
∙ ഒരു ഓറഞ്ചിന്റെയും ഒരു നാരങ്ങയുടെയും തൊലി പൊളിച്ചു വെയിലത്തു വച്ചുണക്കിയെടുക്കുക. നന്നായി ഉണങ്ങിയ ശേഷം ഇതു തുണിയിൽ കെട്ടി അലമാരയിൽ വയ്ക്കാം.