ADVERTISEMENT

‘മാളികപ്പുറം’ സിനിമയുടെ റിവ്യൂവുമായി ബന്ധപ്പെട്ട് നടൻ ഉണ്ണി മുകുന്ദനും യു ട്യൂബര്‍ സായി കൃഷ്ണയും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ കോള്‍ റെക്കോര്‍ഡിങ്ങും വൈറലായി. ഉണ്ണി മുകുന്ദന്‍ സായിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത് തർക്കത്തിന്റെ മൂർച്ച കൂട്ടി.

ഇപ്പോഴിതാ, ഇരുവരും തര്‍ക്കവും വഴക്കും മറന്ന് സൗഹൃദസംഭാഷണത്തിലേർപ്പെടുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറൽ.ഒരു ക്രിക്കറ്റ് മല്‍സരത്തിന് ശേഷമാണ് സായിയും ഉണ്ണി മുകുന്ദനും കൈ കൊടുത്ത് സൗഹൃദം പങ്കുവച്ചത്. ആദ്യം ഒന്ന് മടിച്ചുനിന്ന സായിയെ ഉണ്ണി മുകുന്ദന്‍ അടുത്തേക്ക് വിളിക്കുകയായിരുന്നു. താരം തന്നെ തങ്ങളുടെ ഫോട്ടോ എടുക്കാനും ആവശ്യപ്പെട്ടു. ഇതിനുശേഷം സായിയും ഉണ്ണിയും മാറിനിന്ന് സംസാരിച്ചു.

ADVERTISEMENT

മുന്‍പ് ഉണ്ണി മുകുന്ദനും മാനേജരായിരുന്ന വിപിന്‍ കുമാറും തമ്മിലുള്ള പ്രശ്നത്തില്‍ താരത്തെ പിന്തുണച്ച് സായി കൃഷ്ണ രംഗത്തെത്തിയിരുന്നു.

ADVERTISEMENT
ADVERTISEMENT