കുട്ടികളിലെ പനിക്കും ജലദോഷത്തിനും വീട്ടുമുറ്റത്തുണ്ട് പരിഹാരം: 7 ആയൂർവേദ മാർഗങ്ങൾ Home Remedies for Fever and Cold in Children
Mail This Article
കുട്ടികളിൽ സാധാരണ ഏറ്റവും കൂടുതൽ കണ്ടുവരുന്ന പനിക്കും ജലദോഷത്തിനും വീട്ടുമുറ്റത്തുനിന്നു തന്നെ പരിഹാരം കാണാം.
∙ തുളസിയിലയോ പനിക്കൂർക്കയോ വാട്ടിപ്പിഴിഞ്ഞ് തേൻ ചേർത്തു കൊടുക്കാം.
∙ എള്ളും കുരുമുളകും പൊടിച്ചു തേനിൽ ചാലിച്ചു കഴിക്കുന്നതും രോഗപ്രതിരോധത്തിനു നല്ലതാണ്.
∙ മഴക്കാലത്ത് എണ്ണതേച്ചു കുളി കുറയ്ക്കണം.
∙ ചുക്കിട്ടു തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിക്കുന്നതു പ്രതിരോധശക്തിക്കു പിന്തുണ നൽകും.
∙ മാതളനാരങ്ങയുടെ ജ്യൂസ് പതിവായി കുടിക്കുന്നത് കുട്ടികളിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഉത്തമമാണ്. പപ്പായ പതിവായി കഴിക്കുന്നത് വിശപ്പില്ലായ്മയെ നേരിടാൻ നല്ല മാർഗമാണ്.
∙ ബാർലി വെള്ളം കുടിക്കുന്നതു നല്ലതാണ്.
∙ പുളിയാറില ചേർത്ത് ചമ്മന്തി ഉണ്ടാക്കി കഴിക്കുന്നത് ദഹനക്കേടു മാറാൻ സഹായിക്കും.
∙ രാത്രി തല നനച്ചു കുളിപ്പിക്കുകയോ അമിതമായി ഭക്ഷണം കഴിപ്പിക്കുകയോ ചെയ്യാതിരിക്കാം.
വിവരങ്ങൾക്ക് കടപ്പാട് :
ഡോ. നീതു സി, ആരോഗ്യനികേതനം, വാളകം