Tuesday 18 May 2021 06:10 PM IST : By സ്വന്തം ലേഖകൻ

ദിനോസറുകള്‍ക്കായി കെട്ടിടം, ചതുരക്കട്ടകള്‍ അടുക്കിവച്ചതു പോലെ മറ്റൊരു മ്യൂസിയം: ആര്‍ക്കിടെക്ചറില്‍ വിസ്മയം തീര്‍ത്ത 4 കെട്ടിടങ്ങള്‍

musuem

ന്യൂയോർക്കിലെ മ്യൂസിയം ഓഫ് കന്റെംപ്രറി ആർട്

museum-6

കുട്ടികൾ ബിൽഡിങ് ബ്ലോക്കുകൾ അടുക്കി നിർമിക്കുന്നതു പോലെയുള്ള രൂപമാണ് മ്യൂസിയം ഓഫ് കന്റെംപ്രറി ആർക്കിടെക്ട്ടിന് . ഒരേ നിരയിലല്ലാതെ കയറിയും ഇറങ്ങിയുമാണ് ചതുരക്കട്ടകളുെട ആകൃതിയിലുള്ള ഏഴ് നിലകളും ക്രമീകരിച്ചിരിക്കുന്നത്. അലൂമിനിയം േകാംപസിറ്റ് പാനൽ ഉപേയാഗിച്ച് ക്ലാഡിങ് ചെയ്ത രീതിയിലാണ് കെട്ടിടത്തിന്റെ പുറം ഭിത്തികളെല്ലാം. 58,700 സ്ക്വയർഫീറ്റാണ് വിസ്തൃതി. ടോക്കിയോ ആസ്ഥാനമായ സന ആർക്കിടെക്ട്സിലെ സെജിമ, നിഷിസവ എന്നീ ആർ‌ക്കിടെകിടുമാരാണ് രൂപകൽപന നിർഹിച്ചത്.


സ്വിറ്റ്സർലൻഡിലെ കൊർബൂസിയർ മ്യൂസിയം

museum-5

ആധുനിക ആർക്കിടെക്ചറിലെ ഒന്നാം പേരുകാരനായ കൊർബൂസിയർന്റെ ആദരവെന്നോണം നിർമിച്ചതാണ് കൊർബൂസിയർ മ്യൂസിയം. അദ്ദേഹം ജീവിച്ചിരുന്ന സമയത്ത് തന്നെയാണ് ഇതിന്റെ നിർമാണം ആരംഭിച്ചത്. കൊർബൂസിയറിന്റെ ആരാധികയും ഇന്റീരിയർ ഡിസൈനറുമായ ഹെയ്ഡി വെബ്ബറായിരുന്നു ഇതിനു പിന്നിൽ. തന്റെ പേരിലുള്ള മ്യൂസിയത്തിന്റെ ആർക്കിടെക്ടും കൊർബൂസിയർ തന്നെ.

museum-3

വലിയ ലാൻഡ്സ്ക്കേപ്പിന് നടുവിലാണ് മ്യൂസിയം 20,000 ബോൾട്ടുകളാണ് ഇതിൽ ഉപയോഗിച്ചത്. സ്റ്റയർ, റാംപ് എന്നീ ഭാഗങ്ങൾ മാത്രമാണ് കോൺക്രീറ്റിൽ. 12X12 മീറ്റർ വീതിയുള്ള രണ്ട് പാളികളായാണ് മേൽ‌ക്കൂര കെട്ടിടത്തിന്റെ പണി തുടങ്ങുന്നതിനു മുൻപേ നിർമിച്ച ഇവ സൈറ്റിൽ കൊണ്ടു വന്നു പില്ലറുകളിൽ ഉറപ്പിച്ചു. ഇവയ്ക്ക് താഴെ സ്റ്റീൽ ഫ്രെയിമുകളിൽ ഭിത്തികളും വാതിലുകളും ജനലുകളും പിടിപ്പിച്ചു.


മലയാളി കയ്യൊപ്പിൽ ഡൈനോസർ മ്യൂസിയം

musuem-2

കാനേഡിയൻ പൗരത്വമുള്ള ചങ്ങാനാശ്ശേരിക്കാരൻ ജോർ‌ജ് ജേക്കബ് ആണ് ഫിലിപ്പ് ജെ. ക്യൂറി ഡൈനോസറർ മ്യൂസിയത്തിന്റെ സിഇഒ. 46 ദശലക്ഷം ഡോളർ ചെലവിട്ടാണ് മ്യൂസിയം നിർമിച്ചത്. ഡൈനോസറുകളിൽ കൊമ്പുള്ള ഇനം തിങ്ങിപ്പാർത്തിരുന്നു എന്ന് വിശ്വസിക്കുന്ന കാനഡയിലെ ഉത്തര ആൽബർട്ടിലെ വെംബ്ലിളിയിലാണ് മ്യൂസിയം. വെർട്ടിബ്രേറ്റ് പാലിയാന്റോളജി ശാസ്ത്ര ശാഖയിലെ പ്രശസ്തനും പാലിയോബയോ‍ളജി ഗവേഷക വിദഗ്ദനുമായ ഫിലിപ്പ് ജെ ക്യൂറിയുടെ പേരിലാണ് മ്യൂസിയം പണിതിരിക്കുന്നത്.

museum-1

ആൽബർട്ടയുടെ വിദൂരമായ പ്രയറി പുൽമേഡുകളിൽ ഒരു ഉരഗം പോലെ ഭൂമിയോട് പറ്റിച്ചേർന്ന് കിടക്കുകയാണ് ഈ ഡൈനോസർ മ്യൂസിയം. അകവും പുറവും ഒരുപോലെ ഡൈനോസറുകൾക്കു വേണ്ടി മാത്രമുളളത്. 14 മീറ്റർ പൊക്കമുള്ള സീലിങ്. നൂറോളം ഭീമുകളിൽ തൂങ്ങി നിൽക്കുകയാണ്. സിഗ്സാഗ് ബീമുകൾക്കിടയിലാണ് കമാനം പോലെയുള്ള ജനാലകളുടെ സ്ഥാനം. മൂന്ന് ലെവലുകളിലായാണ് മ്യൂസിയത്തിന്റെ കിടപ്പ്.


ജർമനിയിലെ സ്വകാര്യ മ്യൂസിയം– വിട്ര ഡിസൈൻ

museum 8

ഏറ്റവും പ്രസിദ്ധമായ സ്വകാര്യ മ്യൂസിയങ്ങളിൽ ഒന്നാണ് ജർമനിയിലെ വിട്ര ഡിസൈൻ മ്യൂസിയം. രൂപകൽപന മികവിനെ പ്രോൽസാഹിപ്പിക്കുന്നതിനായി 1989 ലാണ് ആരംഭിച്ചത്. 25 ഏക്കറോളം വരുന്ന വിട്ര കമ്പനിയുടെ ഡിസൈൻ കാംപസില്‍ പ്രഗൽഭരായ നിരവധി ആർക്കിടെക്ടുമാരുടെ സൃഷ്ടി കാണാം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഫ്രാങ്ക് ഗ്രെഹറി രൂപകൽപന ചെയ്ത ഡിസൈന്‍ മ്യൂസിയം. വളവുകളുടെ താളാത്മകത പൊലിപ്പിച്ചു കാട്ടുന്ന ശൈലിയിലാണ് കെട്ടിടത്തിന്റെ ഡിസൈൻ. കോൺക്രീറ്റിനൊപ്പം ടൈറ്റാനിയം, സ്ങ്ക്, ലോഹക്കൂട്ടുകളും ധാരാളമായി ഉപയോഗിച്ചാണ് നിർമാണം. തൂവെള്ള നിറമാണ് ചുവരുകൾക്കെല്ലാം.



Tags:
  • Vanitha Veedu