Tuesday 15 June 2021 10:41 AM IST : By സ്വന്തം ലേഖകൻ

ഫ്ലാറ്റായാൽ ഇങ്ങനെ വേണം, കണ്ണ് തള്ളുന്ന സൗകര്യവും സൗന്ദര്യവും

flat 3

തൃക്കാക്കരയിലെ ജോസഫിനും കുടുംബത്തിന്റെയും പുതിയ ഫ്ലാറ്റ് അൽപം സ്പെഷലാണ്. ഇത്രയും സൗകര്യമുള്ള ഫ്ലാറ്റോ? എന്ന് അതിഥികൾക്കല്ലാം അതിശയമാണ്. സൗകര്യക്കുറവെന്ന സ്ഥിരം പരാധീനത ഇവിടെ കാണില്ല, അതിന് സഹായിക്കുന്നത് അകത്തളത്തിലെ ഓരോ ഇടങ്ങളുടെയും കൃത്യമായ ക്രമീകരണമാണ്. അകത്തെത്തുന്ന കാറ്റും വെളിച്ചവും, കണ്ണിന് കുളിർമയേകുന്ന നിറങ്ങൾ, ഇടങ്ങളുടെ സ്വഭാവത്തിന് അനുസരിച്ച് ഡിസൈൻ ചെയ്തെടുത്ത ഫർണിച്ചർ, അലങ്കാരങ്ങൾ ഇവ തന്നെയാണ് അകത്തളത്തിൽ ലക്ഷ്വറി ഫീൽ സൃഷ്ടിക്കുന്നതും പോസിറ്റീവ് എനർജി നിറയ്ക്കുന്നു. വീട്ടുകാരുടെ ഇഷ്ടങ്ങൾക്ക് മുൻതൂക്കം നൽകിയാണ് ഇന്റീരിയർ ക്രമീകരിച്ചിരിക്കുന്നത്. പൊന്നു ബേസിൽ ആണ് ഡിസൈൻ ചെയ്‌തത്.

flat 1

മറ്റൊന്ന് കാറ്റും വെളിച്ചവും അകത്തെത്തുന്നു എന്നതാണ്. ലിവിങ്ങിനോട് ചേർത്ത ബാൽക്കണിയാണ് ഇതിന് സഹായിക്കുന്നത്. പുറം കാഴ്ചയുടെ മനോഹാരിതയിലേക്ക് ക്ഷണിക്കുന്നതാണ് ബാൽക്കണിയുടെ മറ്റൊരു ജോലി. ലിവിങ്ങിലെ എൽ ഷേപ് സോഫയ്ക്ക് മറു വശത്തും ഇരിക്കാനുള്ള സൗകര്യമുണ്ട്. ബാൽക്കണിയിലെ പുറം കാഴ്ചയും കാറ്റേറ്റിരിക്കാന്‍ പാകത്തിലുള്ളത്.ഫർണിച്ചർ എല്ലാം ഇടങ്ങൾക്കനുസരിച്ച് ഡിസൈൻ ചെയ്തെടുത്തതാണ്.

flat 6

പ്ലൈ –വെനീർ കോംപിനേഷനിലാണ് ഇന്റീരിയറിലെ അലങ്കാരങ്ങൾ ചെയ്തെടുത്തത്. മൂന്ന് കിടപ്പുമുറിയും ബാത് അറ്റാച്ച്ഡ് ആണ്. വിശാലമായ കിടപ്പുമുറികളിൽ ആവശ്യത്തിന് മാത്രമുള്ളവ ഉൾപ്പെടുത്തി ക്രമീകരിച്ചു. ഫാമിലി ലിവിങ്ങിൽ വുഡൻ ഫ്ലോറിങ് പരീക്ഷിച്ചിട്ടുണ്ട്.തടിയുടെ ഫ്രെയിമില്‍ നാനോ വൈറ്റ് ടോപ് നൽകിയതാണ് ഡൈനിങ് ടേബിൾ. ഇരിപ്പിടം ഒരു ഭാഗത്ത് ബെഞ്ച് നൽകി. ഇതിൽ കുഷനും നൽകിയിട്ടുണ്ട്.

flat 2

ഒരോ കിടപ്പുമുറിയും ഓരോ കളർ കൊംപിനേഷനിലാണ് ക്രമീകരിച്ചിരിക്കുന്നത്. കിടപ്പുമുറിയില്‍ നിന്ന് നിരക്കി നീക്കാവുന്ന ഗ്ലാസ് വാതിൽ വഴി ബാൽക്കണിയിലേക്ക് ഇറങ്ങാം.   ഹൈലേറ്റ് ചെയ്യാൻ വേണ്ടി ഹെ‍ഡ്ബോർഡിനോട് ചേർന്ന് പെയിന്റിങ്, അലങ്കാരങ്ങള്‍ എന്നിവ നൽകിയിട്ടുണ്ട്. ഡൈനിങ് ഏരിയയോട് ചേർന്ന ഭിത്തിയിൽ അരയന്നത്തിന്റെ രൂപം കർവ് ചെയ്തെടുത്തത് ആകർഷകമാണ്.

flat 4

ചെറിയ കിച്ചനിൽ  കൂടുതൽ സ്റ്റോറേജ് ഒരുക്കിയിട്ടുണ്ട്. വെള്ള നിറം പരീക്ഷിച്ച കിച്ചനിൽ മറൈൻ പ്ലൈയിലാണ് കാബിനറ്റുകള്‍ ഒരുക്കിയത്. ജിപ്സം ഫോൾസ് സീലിങ്ങിന്റെയും എൽ‌ഇ ഡി ലൈറ്റും ആകത്തളത്തിന്റെ മാനോഹാരിത വർദ്ധിപ്പിക്കുന്നു.

flat 5

Design: De Design Architecture & interior,Confident Antlia

Thannickal Junction, Elamakkara, Eranakulam

9048785246 

Tags:
  • Vanitha Veedu