Saturday 28 October 2023 03:39 PM IST : By സ്വന്തം ലേഖകൻ

ഹോട്ടലിൽ മുറിയെടുക്കേണ്ട; അതിഥികളെ സൽക്കരിക്കാനൊരുങ്ങി സ്റ്റുഡിയോ അപാർട്മെന്റ്

fl1

ബെഡ്റൂം മാത്രമുള്ള സ്റ്റുഡിയോ അപാർട്മെന്റ് ആണിത്. നഗരത്തിലെ പ്രധാന ഇടങ്ങളിലെവിടെയെങ്കിലും സ്റ്റുഡിയോ അപാർട്മെന്റ് വാങ്ങിയിടുന്നത് പലർക്കും വരുമാനമാർഗം കൂടിയാണ്. കാരണം, നഗരത്തിലെത്തുന്നവർ ഹോട്ടലുകൾക്കു പകരം ഇത്തരം അപാർട്മെന്റുകളിൽ താമസിക്കുന്ന പ്രവണത കൂടി വരികയാണ്.

വീട്ടുകാരൻ അതിഥികളെ സൽക്കരിക്കാനായി ഒരുക്കിയതാണ് ഈ ഫ്ലാറ്റ്. അതുകൊണ്ടു തന്നെ അൽപം ആഡംബരം തോന്നുന്ന രീതിയിലാണ് ഇന്റീരിയർ സജ്ജീകരിച്ചത്. ലക്ഷ്വറി പ്രതീതി ഉണർത്തുന്ന നിറമാണ് കറുപ്പ്. വെള്ള–കറുപ്പ്–വുഡൻ നിറക്കൂട്ടിലാണ് അകത്തളം.

Living Area

Fl5

ലിവിങ് റൂമിൽ സോഫയ്ക്കു പിന്നിലെ ചുമരിൽ വോൾപേപ്പർ ഒട്ടിച്ചു. അതിനഭിമുഖമായുള്ള ചുമരിൽ ടിവി യൂണിറ്റ് നൽകി. തറയിലെ ടൈലിനോടു സാദൃശ്യം തോന്നുന്ന മാർബിൾ ഡിസൈനിലുള്ള ലാമിനേറ്റും ലൂവർ ഡിസൈനിലുള്ള പിവിസി പാനലിങ്ങും നൽകി ആ ചുമരിന് ഭംഗിയേകി. സ്ഥിരമായി താമസമില്ലാത്തതിനാൽ പരിചരിക്കാൻ എളുപ്പത്തിന് കൃത്രിമച്ചെടി വച്ച് മോടി കൂട്ടി. സ്റ്റോറേജിന് കറുത്ത അക്രിലിക് ലാമിനേറ്റ് കൊണ്ടുള്ള കബോർഡ്.

Dining cum Kitchen

fl2

ഡൈനിങ്ങും അടുക്കളയും ഒന്നാണ്. ബ്രേക്ഫാസ്റ്റ് കൗണ്ടർ ഊണുമേശയായും ഉപയോഗിക്കാം. നാല് കസേരകളാണ് ഇതിനൊപ്പം നൽകിയിട്ടുള്ളത്. അടുക്കളയിൽ പരമാവധി സ്റ്റോറേജ് സ്പേസ് നൽകി. ഫ്രിജ്, വാഷിങ് മെഷീൻ എന്നിവയ്ക്കും സ്ഥാനം കണ്ടെത്തി. കിച്ചൻ കാബിനറ്റ് പ്ലൈവുഡ് കൊണ്ടാണ്. അടുക്കളയോടു ചേർന്ന് ബാർകൗണ്ടറും ബുക്‌ഷെൽഫും ഒരുക്കിയിട്ടുണ്ട്.

Bed Room

fl6

കിടപ്പുമുറിയില്‍ ടിവി യൂണിറ്റും സ്റ്റഡി ടേബിളും കസേരയും നൽകി. അർധവൃത്താകൃതിയിലുള്ള കണ്ണാടിയും ലൂവറും നൽകി ഡ്രസ്സിങ് യൂണിറ്റ് മനോഹരമാക്കി. ലൈറ്റിങ്ങിന്റെ മായാജാലം കൂടിയായപ്പോൾ ഭംഗി ഇരട്ടിച്ചു. സ്ലൈഡിങ് വാതിലോടു കൂടിയ മുഴുനീളൻ വാ‍ഡ്രോബാണ്. പ്ലൈ കൊണ്ടാണ് ഇതു പണിതത്. കട്ടിലിനു ഭംഗിയേകാൻ ഫാബ്രിക്കിനെ കൂട്ടുപിടിച്ചു. ഹെഡ്റെസ്റ്റിന് കറുത്ത നിറത്തിൽ അക്രിലിക് വോൾ പാനലിങ് നൽകി ലൈറ്റിങ് ചെയ്തു.

Sofa cum Bed

fl3

ലിവിങ് റൂമിൽ സോഫ-കം-ബെഡ് നൽകിയതിനാൽ ആവശ്യാനുസരണം ഇരിക്കുകയോ കിടക്കുകയോ ചെയ്യാം. 655 ചതുരശ്രയടിയേ ഉള്ളൂവെങ്കിലും രണ്ട് കുടുംബത്തിന് താമസ സൗകര്യമൊരുക്കാൻ ഇതു സഹായിക്കും. കട്ടിലിന് ഉപയോഗിച്ചിരിക്കുന്ന കറുപ്പ് നിറത്തിലെ അതേ ഫാബ്രിക് ആണ് സോഫയ്ക്കും.

PROJECT FACTS

Area: 655 sqft Location: പാളയം, തിരുവനന്തപുരം Design: ന്യൂ ലീഫ് ആർക് പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം Email: archnewleaf@gmail.com