‘ഒടുവിൽ, കഥകളിൽ പറഞ്ഞ ആ രാജാവിന്റെ മകനെ കണ്ടുമുട്ടി’: ബെർലിന്‍ നഗരത്തിൽ കറങ്ങി പ്രണവ് മോഹൻലാൽ

Mail This Article
×
ബെർലിന്‍ നഗരത്തിൽ കറങ്ങി നടക്കുന്ന മലയാളത്തിന്റെ പ്രിയതാരം പ്രണവ് മോഹൻലാലിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ജർമനിയിലെ ചില മലയാളികളാണ് അവിചാരിതമായി ബർലിനിൽ വച്ചു കണ്ട പ്രവണവ് മോഹൻലാലിന്റെ വിഡിയോ പങ്കുവച്ചത്. യുവാക്കളോട് സൗഹൃദ സംഭാഷണം നടത്തുന്നതും എല്ലാവർക്കും കൈകൊടുത്ത ശേഷം ഫോട്ടോയെടുക്കുന്നതും വിഡിയോയിൽ കാണാം. ‘രാജാവിന്റെ മകൻ... ദ് പ്രിൻസ്’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
അതേസമയം പ്രണവിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കുന്ന ‘ഡീയസ് ഈറോ’ എന്ന ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിലെത്തും.