‘മിസ്‌സ് പൊസിറ്റിവിറ്റി’ സൗന്ദര്യപട്ടം സ്വന്തമാക്കി രശ്മി നായര്‍; 130 പേരെ പിന്തള്ളി അഭിമാനനേട്ടം

Mail This Article
മാനിലയില്‍ നടന്ന മിസ്‌സ് യൂണിവേഴ്സ് 2025 മത്സരത്തില്‍ ഇന്ത്യയ്ക്കും കേരളത്തിനും അഭിമാനമായി രശ്മി നായര്‍. ‘മിസ്‌സ് പൊസിറ്റിവിറ്റി’ പുരസ്കാരമാണ് രശ്മി കരസ്ഥമാക്കിയത്. 130 മത്സരാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നാണ് രശ്മി ഈ അഭിമാനനേട്ടം സ്വന്തമാക്കിയത്.

മിനസോട്ടയില്‍ താമസിക്കുന്ന രശ്മി ഇന്ത്യയേയും യുഎസ്എയേയും പ്രതിനിധീകരിച്ചാണ് മത്സരത്തില്‍ പങ്കെടുത്തത്. യു.എസ്.എ ദേശീയ തലത്തിൽ രണ്ട് കിരീടങ്ങൾ സ്വന്തമാക്കിയ ഇവർ, നേരത്തേ ‘മിസ് ഭാരത് യു.എസ്.എ യൂണിവേഴ്സ്’ എന്ന പദവിയും സ്വന്തമാക്കിയിരുന്നു. കലാപരമായ പ്രകടനവും സാംസ്‌കാരിക പാരമ്പര്യവും പ്രദർശിപ്പിച്ച സെഷനും ശ്രദ്ധേയമായിരുന്നു.
ഐടി പ്രൊഫഷണൽ കൂടിയായ രശ്മി, ഫിറ്റ്‌നസ് ഇൻസ്ട്രക്ടർ (കിക് ബോക്സിങ്), മോട്ടിവേഷൻസ് സ്പീക്കർ, പേജന്റ് കോച്ച് എന്നീ റോളുകളിലും പ്രശസ്തയാണ്. സ്ത്രീ ശാക്തീകരണ രംഗത്തുള്‍പ്പെടെ സ്വന്തം മേല്‍വിലാസം എഴുതിച്ചേര്‍ത്തിട്ടുണ്ട് രശ്മി നായര്‍.