Saturday 22 May 2021 03:38 PM IST : By സ്വന്തം ലേഖകൻ

ലോക്‌ഡൗണിൽ വീട്ടിൽ വെറുതെ ഇരുന്നു മടുത്തോ? ഫോട്ടോവോൾ തയ്യാറാക്കുന്നത് പഠിച്ചാലോ...

phto

ലോക്‌ഡൗൺ ആയതോടെ കൂടുതൽ പേരും വീടിനകത്താണ്. വെറുതെ ഇരിക്കുന്ന സമയത്ത് ചില പൊടിക്കൈകൾ കൊണ്ട് അകത്തളം മനോഹരമാക്കാം അത്തരത്തിലൊന്നാണ് ഫോട്ടോ വോൾ. ഭംഗിക്കു വേണ്ടി മാത്രമല്ല, വീടിനോട് അടുപ്പം തോന്നാനും ഇത് ഉപകരിക്കും. വീട്ടിലെത്തുന്ന അതിഥികളിൽ കൗതുകം ജനിപ്പിക്കാനും സഹായിക്കും. കുട്ടികളുടെ വളർച്ചാ ഘട്ടങ്ങൾ, കുടുംബത്തിലെ സന്തോഷ നിമിഷങ്ങളിലെ ഗ്രൂപ് ഫോട്ടോകളുമാണ് കൂടുതലും ഫോട്ടോവോൾ തയ്യാറാക്കാനായി ഉപയോഗിക്കുന്നത്

∙ വീട്ടുകാരുടെ ചിത്രങ്ങൾ ഫ്രെയിം ചെയ്തു വച്ചാണ് ഫോട്ടോവോൾ തയാറാക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന ഏതു ചുമരും ഫോട്ടോവോൾ ആക്കാമെങ്കിലും പാസേജുകൾ, സ്റ്റെയർകെയ്സ് ലാൻഡിങ് എന്നിവിടങ്ങളിലെ ഭിത്തിയാണ് ഇതിന് കൂടുതലായി ഉപയോഗിക്കുന്നത്.

∙ പൊതുവെ 40x40, 40x30 സെമീ വലുപ്പമുള്ള ആറ് മുതൽ 12 വരെ ചിത്രങ്ങൾ ഇടകലർത്തിയാണ് ഫോട്ടോവോള്‍ തയാറാക്കുന്നത്.

∙ഏതു തീമിലാണ് ഫോട്ടോവോൾ തയാറാക്കേണ്ടതെന്നാണ് ആദ്യം തീരുമാനിക്കേണ്ടത്. യാത്ര, പ്രത്യേക നിമിഷങ്ങൾ, ഫാമിലി ട്രീ, കരിയർ തുടങ്ങി ഏതു തീമിലും ക്രമീകരിക്കാം. ഒരു കഥപറഞ്ഞു പോകുന്ന രീതിയിൽ വേണം ഫോട്ടോവോൾ സജ്ജീകരിക്കാൻ.

∙ചിത്രങ്ങൾ തിരഞ്ഞെടുത്ത് ഫ്രെയിം ചെയ്ത് ഭിത്തിയില്‍ നല്‍കാം. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലും ശ്രദ്ധിക്കണം. കൂടുതല്‍ രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ ചിത്രങ്ങൾ തിരഞ്ഞെടുക്കണം. ജീവനുള്ള ചിത്രങ്ങൾ എന്ന് പറയാറില്ലേ... ഫോട്ടോ മാത്രമല്ല പെയിന്റിങ്ങുകളും ഇങ്ങനെ നൽകാം. 

∙ ഫൈൻ ആർട് പേപ്പറിലാണ് ചിത്രങ്ങൾ പ്രിന്റ് ചെയ്യുക. ഫോട്ടോവോൾ തയാറാക്കി തരുന്നവർ വിപണിയിലുണ്ട്. ഫോട്ടോ മെയിൽ ചെയ്താൽ മാത്രം മതി. ഇൻസ്റ്റലേഷൻ ചാർജ് കൂടാതെ, 6,000 രൂപ മുതലാണ് ഒരു ഫോട്ടോവോളിന്റെ ഉദ്ദേശ ചെലവ്. 

Tags:
  • Vanitha Veedu