Wednesday 03 May 2023 12:02 PM IST

സിറ്റിക്കകത്ത് അഞ്ച് സെന്റ്; അതിൽ അടിപൊളി ഡിസൈനിൽ വീടൊരുക്കി കൂട്ടുകാർ

Sona Thampi

Senior Editorial Coordinator

anu 1

കൂട്ടുകാരനായ ഷിഷോബിനും ഭാര്യ നിമിഷയ്ക്കും കോഴിക്കോട് പന്തീരങ്കാവിൽ അഞ്ച് സെന്റിൽ ഉഗ്രനൊരു വീടൊരുക്കിയ ആവേശത്തിലാണ് അനു ആൻഡ് കുമാർ അസോഷ്യേറ്റ്സ്.

anu 2 ലിവിങ് സ്പേസ്

അ‍ഞ്ച് സെന്റേ ഉള്ളൂവെങ്കിലും മുറ്റത്ത് മൂന്ന് കാർ വരെ പാർക്ക് ചെയ്യാം എന്നതാണ് ഒരു ഹൈലൈറ്റ്. പ്രത്യേകമായൊരു കാർപോർച്ച് ഇല്ലെങ്കിലും മുറ്റം അതിവിശാലം. പ്രകൃതിദത്ത കല്ലുകൾ വിരിച്ച് മുറ്റത്തിന് രമണീയത കൂട്ടി. വീടിന്റെ ഡിസൈനിനോട് ചേർന്നു നിൽക്കുന്ന രീതിയിലാണ് സ്ലൈഡിങ് ഗേറ്റും പണിതീർത്തിരിക്കുന്നത്. ടെറസിലും ബാൽക്കണിയിലുമുള്ള ഗ്രില്ലുകൾ ലളിതമായ ഡിസൈനിൽ വീടിന്റെ ആകെയുള്ള ചന്തത്തിന് മാറ്റുകൂട്ടുന്നു.

anu 5 കോർ‌ട്‌യാർഡും ഡൈനിങ് സ്പേസും

കന്റെംപ്രറി ശൈലിയിലുള്ള എക്സ്റ്റീരിയർ ആരേയും ആകർഷിക്കുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. വെട്ടുകല്ലിലാണ് നിർമാണം. തേപ്പിൽ ചെയ്തെടുത്ത നേർരേഖകൾ വീടിന്റെ എക്സ്റ്റീയറിന് നല്ല ഭംഗി കൊടുക്കുന്നു. അതിനൊപ്പം വെട്ടുകല്ലിന്റെ ചുവന്ന ക്ലാഡിങ് കൂടിയായപ്പോൾ എക്സ്റ്റീരിയറിന് ഇരട്ടിമധുരം.

anu 6 കിടപ്പുമുറി

അഞ്ച് സെന്റ് ആണെങ്കിലും ചെറിയ ഒരു കോർട്‌യാർഡും ലിവിങ്ങിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. അതിന് തടി കൊണ്ട് അലങ്കാരവും ചെയ്തു. കോർ‌ട്‌യാർഡിനടിയിൽ ലൈറ്റ് കൊടുത്ത് ഇന്റീരിയർ മിന്നിച്ചെടുത്തു. 4x2 വലുപ്പത്തിലുള്ള വലിയ വെള്ള ടൈലാണ് ഫ്ലോറിന് ഉപയോഗിച്ചത്. പ്ലൈയും ഗ്ലോസ്സി മൈക്കയും ഉപയോഗിച്ചുള്ള ടിവി സ്റ്റാൻഡും ശ്രദ്ധേയം.

anu 4 ഷിഷോബും ഭാര്യ നിമിഷയും മക്കളോടൊപ്പം

താഴെയും മുകളിലുമായി രണ്ട് വീതം നാലു കിടപ്പുമുറികളാണ്. ഫർണിച്ചർ എല്ലാം അനുവും കുമാറും ഡിസൈൻ ചെയ്ത് പണിയിപ്പിച്ചെടുത്തതാണ്. പടുമരം കൊണ്ട് ഡൈനിങ് ടേബിൾ പണിത് അതിൽ എപ്പോക്സി വർക് ചെയ്ത് സംഭവം കിടു ആക്കി. കിച്ചനിൽ മൾട്ടിവുഡ് ആണ് ചെയ്തത്. വുഡൻ റീപ്പറുകൾ കൊണ്ട് ചെയ്ത ലിവിങ്ങിലെ ഫോൾസ് സീലിങ് വെളുത്ത വീടിനെ കൂടുതൽ മനോഹരമാക്കുന്നു. പ്ലൈ കൊണ്ടാണ് കിടപ്പുമുറികളിലെ വാ‍ഡ്രോബ് ഒരുക്കിയത്.

anu 3 അനു, കുമാർ – ഡിസൈൻ ടീം

അഞ്ച് സെന്റേ ഉള്ളുവെങ്കിലും ബജറ്റിൽ ഒതുക്കി അടിപൊളിയാക്കിയെടുത്ത വീടിന് ആരാധകർ ഏറെ.

ഡിസൈൻ: അനു ആൻഡ് കുമാർ അസോഷ്യേറ്റ്സ്, കോഴിക്കോട് Phone - 9048892470

Tags:
  • Architecture