ബാംഗ്ലൂർ നഗരത്തിലെ തിരക്കുകൾക്കിടയിൽ ജീവിക്കുമ്പോഴാണ് അഗസ്റ്റിൻ കുര്യനും ഭാര്യ ജിനുവിനും നാട്ടിൻപുറത്ത് ഒരു വീടു വയ്ക്കണം എന്ന ആഗ്രഹം ഉദിച്ചത്. നാട്ടിൽ കൂത്താട്ടുകുളത്തിനടുത്ത് മണ്ണത്തൂരിലെ തറവാടിനോടു ചേർന്ന് 80 സെന്റ് സ്ഥലം വാങ്ങി.
വശങ്ങൾ കെട്ടി പ്ലോട്ട് നിരപ്പാക്കിയെടുത്തു. അതിന് അൽപം പണച്ചെലവുണ്ടായി. വീടിനെക്കുറിച്ച് അഗസ്റ്റിനും ജിനുവിനും വ്യക്തമായ ധാരണകളുണ്ടായിരുന്നു.
വീടിന്റെ പ്ലാൻ അവർ മനസ്സിൽ പലകുറി വരച്ചു കഴിഞ്ഞിരുന്നു. വീടിന്റെ രൂപകൽപന നിർവഹിച്ചത് വാസ്തു വിദഗ്ധനായ ‘ഗൈഡ് ലൈനി’ലെ അനിൽ ആണ്. സനൽ ചന്ദ്രനാണ് കോൺട്രാക്ടർ. കൂത്താട്ടുകുളത്തെ സ്പേസ് കിച്ചൻസിലെ സുനീഷ് മണ്ണത്തൂരിന്റെ മേൽനോട്ടത്തിലാണ് ഇന്റീരിയർ വർക്കുകൾ ചെയ്തത്.
40 സെന്റ് സ്ഥലത്തോളം വീടിനും മുറ്റത്തിനും പൂന്തോട്ടത്തിനുമായി മാറ്റിവച്ചു. 4800 ചതുരശ്രയടിയില്‍ ഒരുനില വീടാണ് ഒരുക്കിയത്. അതിവിശലമായ അടുക്കളയും വർക് ഏരിയയുമാണ് വീടിന്റെ ഹൈലൈറ്റ്. നാല് കിടപ്പുമുറികളാണുള്ളത്.
ഗുണനിലവാരമുള്ള സാമഗ്രികളാണ് വീടുപണിക്ക് തിരഞ്ഞെടുത്തത്. ഇന്റീരിയർ വർക്കുകളെല്ലാം ചെയ്തിരിക്കുന്നത് മൾട്ടിവുഡിൽ ആണ്. മൾട്ടിവുഡിൽ പിവിസി ലാമിനേറ്റ് മിഷ്യൻപ്രസ് ചെയ്താണ് ഉപയോഗിച്ചിരിക്കുന്നത്. കട്ടിൽ വരെ മൾട്ടിവുഡിലാണ് പണിതത്.
ലിവിങ്റൂമിൽ നിന്ന് ഡൈനിങ് റൂിലേക്ക് ഒരു പാർട്ടീഷൻ നൽകിയിട്ടുണ്ട്. ജിെഎ സ്ക്വയർ പൈപ്പും മൾട്ടിവുഡും ഉപയോഗിച്ച് നിലം മുട്ടാതെ നിൽക്കുന്ന ഈ പാർട്ടീഷൻ വീടിന്റെ പ്രധാന ആകർഷണമാണ്.
ചാർക്കോൾ ലോവറും മൈക്കയും ഉപയോഗിച്ചാണ് ടിവി യൂണിറ്റ് ചെയ്തത്. അടുക്കള ഒരുക്കിയിരിക്കുന്നത് പൂർണമായും മൾട്ടിവുഡിലാണ്.
നൂറോളം പേർക്ക് ഒത്തു കൂടാവുന്ന വിധമാണ് ട്രസ് വർക് ചെയ്തിരിക്കുന്നത്. വീടിനു മുന്നിലെ ലാൻഡ്സ്കേപ്പും ഭംഗിയേകുന്നു.
കടപ്പാട്: സുനീഷ് മണ്ണത്തൂർ,സ്പേസ് കിച്ചൻ, കൂത്താട്ടുകുളം, Ph: 94474 20845