ADVERTISEMENT

കേരള ബോക്സ് ഓഫിസിൽ നിന്നു 100 കോടി ഗ്രോസ് കലക്‌ഷനുമായി മോഹൻലാൽ നായകനായ ‘തുടരും’. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം 13 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. നിർമാതാക്കളായ രജപുത്രയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. കേരളത്തിൽ നിന്നു മാത്രം 100 കോടി ഗ്രോസ് നേടുന്ന ആദ്യ ചിത്രവും തുടരും ആണ്. 178 കോടിയാണ് ‘തുടരും’ ആഗോള ക‌ലക്‌ഷനിൽ ഇതുവരെ വാരിയത്.

ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശോഭന, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT