Friday 29 November 2024 09:38 AM IST : By സ്വന്തം ലേഖകൻ

കിടിലൻ ആശയം കയ്യിലുണ്ടോ? ‍ജോൺസൺ ഡിസൈൻ ചലഞ്ച് മത്സരത്തിൽ പങ്കെടുക്കാം

design-challenge

അടുക്കളയും ബാത്റൂമും ഒരുക്കാനുള്ള കിടിലൻ ആശയം കയ്യിലുണ്ടോ? എങ്കിൽ ജോൺസൺ ഡിസൈനേഴ്സ് ചോയ്സ് ഡിസൈൻ ചലഞ്ച് മത്സരത്തിലേക്ക് എൻട്രികൾ അയക്കാം. ജോൺസൺ ഡിസൈനേഴ്സ് ചോയ്സ് ഉൽപന്നങ്ങൾ ഉപയോഗിച്ച് തയാറാക്കിയ ത്രീഡി ഡിസൈൻ ആണ് അയക്കേണ്ടത്. ലോകത്തെവിടെയുമുള്ള മലയാളി ആർക്കിടെക്ടുമാർക്ക് പങ്കെടുക്കാം. വനിത വീട് മാസികയും ജോൺസൺ ഡിസൈനേഴ്സ് ചോയ്സും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രശസ്ത ആർക്കിടെക്ടുമാർ ഉൾപ്പെടുന്ന ജൂറി വിജയികളെ നിശ്ചയിക്കും.

മത്സരത്തിൽ പങ്കെടുക്കാനുള്ള വിശദവിവരങ്ങൾ www.vanitha.in/veeduarchitectureawards എന്ന സൈറ്റിൽ ലഭിക്കും. അടുക്കളയും ബാത്റൂമും ഡിസൈൻ ചെയ്യാൻ വേണ്ട ജോൺസൺ ഡിസൈനേഴ്സ് ചോയ്സ് ഉൽപന്നങ്ങളും സൈറ്റിൽ ലഭ്യമാണ്. ത്രീഡി മാക്സ്, ഓട്ടോകാഡ്, ലൈറ്റ്റൂം തുടങ്ങിയ സോഫ്ട്‌വെയർ ഉപയോഗിച്ച് ത്രീഡി ഡിസൈൻ തയാറാക്കാം. പുതുമയും കാര്യക്ഷമതയുമുള്ള ഡിസൈനുകളാകണം പരിഗണിക്കുക. വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ ലഭിക്കും.ഡിസംബർ 15ന് മുൻപ് എൻട്രികൾ അയക്കണം.

Tags:
  • Architecture