‘ലോകത്തിലെ ഏറ്റവും മനോഹരമായ കണ്ണുകൾ, ഈ കണ്ണുകൾ ഓരോ വർഷവും കൂടുതൽ ചെറുപ്പമാകുന്നു’: പിറന്നാൾ ആശംസകൾ നേർന്ന് ഹൃതിക് റോഷൻ

Mail This Article
അമ്മ പിങ്കി റോഷന് പിറന്നാൾ ആശംസകൾ നേർന്ന് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് ബോളിവുഡ് താരം ഹൃതിക് റോഷൻ. പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന അമ്മയെ, ഹോളിവുഡ് സിനിമയിലെ കഥാപാത്രത്തെ ഉപമിച്ച് ‘എന്റെ ബെഞ്ചമിൻ ബട്ടൺ അമ്മ’ എന്നാണ് ഹൃത്വിക് വിശേഷിപ്പിച്ചത്.
‘ലോകത്തിലെ ഏറ്റവും മനോഹരമായ കണ്ണുകൾക്ക് വേണ്ടി. പ്രായമാകുന്തോറും ഈ കണ്ണുകൾ ഓരോ വർഷവും കൂടുതൽ ചെറുപ്പമാകുന്നത് കാണുന്നത് ഈ മകനെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷമാണ്..എന്റെ ബെഞ്ചമിൻ ബട്ടൺ അമ്മയ്ക്ക് ജന്മദിനാശംസകൾ. ഞാൻ അമ്മയെ ഒരുപാട് സ്നേഹിക്കുന്നു’.– അമ്മയുടെ ക്ലോസപ്പ് ചിത്രത്തിനൊപ്പം ഹൃത്വിക് റോഷൻ കുറിച്ചു.
ഹൃതിക്കിന്റെ പിതാവും നിർമ്മാതാവുമായ രാകേഷ് റോഷനും ഭാര്യയ്ക്ക് സ്നേഹാശംസകൾ നേർന്നു. 71 വയസ്സാണ് പിങ്കിയ്ക്ക്. 1971– ലാണ് രാകേഷ് റോഷനും പിങ്കിയും വിവാഹിതരായത്. ഹൃതിക് റോഷൻ, സുനൈന റോഷൻ എന്നിവരാണ് മക്കൾ.