‘ഈ നിറങ്ങൾ എത്ര മനോഹരമാണ്’; ലൂസ് ഷര്‍ട്ടിനൊപ്പം പട്ടുസാരിയോ? സോനത്തിന്റെ ദീപാവലി ലുക് വൈറല്‍ Sonam Kapoor's Diwali Outfit Stuns Fans

Mail This Article
×
മിക്സ് ആന്‍ഡ് മാച്ച് വസ്ത്രങ്ങള്‍ ധരിച്ച് ഫാഷന്‍ പ്രേമികളെയും ആരാധകരെയും ഒരുപോലെ ഞെട്ടിക്കുന്ന താരമാണ് ബോളിവുഡ് നടി സോനം കപൂര്‍. താരത്തിന്റെ ദീപാവലി ഔട്ഫിറ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. നീല നിറത്തിലുള്ള ലോങ് സില്‍ക്ക് ഷര്‍ട്ടിനൊപ്പം പിസ്ത ഗ്രീന്‍ പട്ടുസാരിയാണ് താരം പെയര്‍ ചെയ്തിരിക്കുന്നത്.

താരത്തിന്റെ ചിത്രങ്ങള്‍ കണ്ടതോടെ, ‘ലൂസ് ഷര്‍ട്ടിനൊപ്പം പട്ടുസാരിയോ, ഇതൊരു വിചിത്രമായ ഫാഷന്‍ സെന്‍സ് തന്നെ...’ എന്ന് ആരാധകര്‍ കുറിച്ചു. ഹെവി കമ്മലും നെക്ലേസുമാണ് ആക്സസറിയായി പെയര്‍ ചെയ്തിരിക്കുന്നത്. കേര്‍ലി ലോങ് ഹെയര്‍ അഴിച്ചിട്ടും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് സോനം. ചിത്രങ്ങള്‍ കാണാം..
Sonam Kapoor's Diwali Outfit Stuns Fans: