Friday 14 May 2021 01:00 PM IST

‘ഇതെന്ത് വീട്!’, വിദേശത്തിരുന്ന് നാട്ടിൽ പണിയിച്ച വീട് കണ്ട് കണ്ണുതള്ളി; ചെറിയ ബജറ്റിൽ വീടിന് പുത്തൻ മേക്കോവർ നൽകിയ ഷഫീഖ് മാജിക്

Ali Koottayi

Subeditor, Vanitha veedu

vimal-iyer1

"വിദേശത്തിരുന്ന് ഒരിക്കലും നാട്ടിൽ വീട് പണി നടത്തരുത്. നോക്കി നടത്താൻ ആളില്ലെങ്കിൽ ഈ സാഹസത്തിന് ഒട്ടും മുതിരരുത്." - കോട്ടയം സ്വദേശി വിമൽ അയ്യർ ഇങ്ങനെ പറയാൻ കാരണം മറ്റൊന്നുമല്ല. കുടുംബസമേതം വിദേശത്തായിരുന്നു. നാട്ടിലൊരു വീട് വേണമെന്ന സ്വപ്നം ഏറെ നാളായി ഉണ്ടായിരുന്നു. വിദേശത്തിരുന്ന് തന്നെ നാട്ടിലെ സ്ഥലത്ത് വീട് പണി തുടങ്ങി. എല്ലാം ഏൽപ്പിച്ച് ആവശ്യത്തിനുള്ള പണവും നൽകി. വീട് പണി കഴിഞ്ഞപ്പോൾ നിരാശയായിരുന്നു ഫലം. മനസ്സിൽ കണ്ടത് പോട്ടെ, ഒട്ടും ആകർഷകമല്ലാത്ത എക്സ്റ്റീരിയർ. വീടിന്റെ രൂപം മാറ്റാൻ തന്നെ തീരുമാനിച്ചു. ഡിസൈനർ ഷഫീഖിന്റെ പ്രൊജക്ട് കണ്ടാണ് വീടിന്റെ രൂപം മാറ്റി നൽകാൻ ഏൽപ്പിക്കുന്നത്.

vimal-iyer5

"ചങ്ങനാശേരി പെരുന്ന സുബ്രഹമണ്യ ക്ഷേത്രത്തിന് സമീപത്തായിരുന്നു വീട്. വീടിന്റെ രൂപം അതിനനുസരിച്ച് വേണമെന്ന ആഗ്രഹം നടക്കാതെ വന്നതിന്റെ നിരാശയിലാണ് എന്നെ വിളിക്കുന്നത്. കൂടുതൽ പണം ചെലവഴിക്കാതെ നിലവിലെ വീടിന്റെ രൂപം മാറ്റണമെന്നും ആവശ്യപ്പെട്ടു. തടിയിലും ഗ്ലാസിലും മുകൾ നിലയിൽ ജനലുകൾ ക്രമീകരിച്ചു. തുറക്കാൻ പറ്റുന്നതും അല്ലാത്തതുമായി ക്രമീകരിച്ചു. ഒരുഭാഗത്തെ ഗ്രില്ല് മാറ്റി ജനൽ നൽകി. ഫെറോസിമെന്റിൽ. 

ചാരുപടിയിൽ ഇരിപ്പിടം ക്രമീകരിച്ച് പൂമുഖം പണിതു. കോൺക്രീറ്റ് തൂൺ നൽകി തടിയെന്ന് തോന്നിക്കുന്ന പെയിന്റ് നൽകി. മുകൾനിലയിലെ മേൽക്കൂരയിൽ നിലവിലെ ഷീറ്റിനോട് ചേർത്ത് മുൻവശത്തേക്ക് നീട്ടി നൽകി. മുറ്റത്തുണ്ടായിരുന്ന കല്ല് ഇരിപ്പിടമാക്കി മാറ്റിയതാണ് മറ്റൊന്ന്. ഇന്റർലോക് കട്ട വിരിച്ചും പൂച്ചട്ടികൾ നിരത്തിയും മുറ്റം ഭംഗിയാക്കി. പൊളിക്കാതെയും കുറഞ്ഞ ചെലവിലും വീടിന്റെ മുഖച്ചായ മാറ്റുന്നതിലാണ് ശ്രദ്ധിച്ചത്."- ഷഫീഖ് പറയുന്നു.

കടപ്പാട് : ഷഫീഖ് എം.കെ. Cob Archstudio, മഞ്ചേരി- 9745220422

1.

vimal-iyer6

2.

vimal-iyer2

3.

vimal-iyer3

4.

vimal-iyer8

5.

vimal-iyer4

6.

vimal-iyer9

7.

vimal-iyer7
Tags:
  • Vanitha Veedu