ADVERTISEMENT

മാണിക്യം ധരിക്കുന്നത് പേരും പ്രശസ്തിയും ആരോഗ്യവും സമ്പത്തുമെല്ലാം നൽകുമെന്നാണ് വിശ്വാസം. പക്ഷേ, എല്ലാവർക്കും ധരിക്കാവുന്ന രത്നമല്ല മാണിക്യം. ചുവന്ന താമരയുടെ നിറവും കുങ്കുമ നിറവുമാണ് മാണിക്യത്തിന്.

ഉള്ളിൽ വല പോലെ കാണുക, പുകയേറ്റ പോലുള്ള മങ്ങൽ, വരകൾ ഇവ ഉള്ള രത്നം ധരിക്കാൻ യോജിച്ചതല്ല. ജാതകം സൂക്ഷ്മമായി പരിശോധിച്ച് ശുദ്ധമാണിക്യം വേണം അണിയാൻ. മാണിക്യം ധരിക്കാൻ പാടില്ലാത്തവരെക്കുറിച്ച് പൊതുവായി രത്ന ധാരണ വിധിയിൽ പറയുന്നുണ്ട്.

ADVERTISEMENT

രക്താതിമർദം, വിട്ടുമാറാത്ത പനി, ഗാൾബാൾഡർ സ്റ്റോൺ, കരൾ രോഗങ്ങൾ, അൾസർ , ശത്രുനാശം കാംക്ഷിക്കുന്നവർ, അധികാര മോഹികൾ ഇവർ പൊതുവേ മാണിക്യധാരണം ഒഴിവാക്കുന്നതാണ് നല്ലത്. ജാതകത്തിൽ വ്യാഴം , ശുക്രൻ, ബുധൻ എന്നീ ഗ്രഹങ്ങൾക്ക് ബലക്കുറവ് ഉള്ളവരും ശുക്രൻ , ശനി എന്നീ ദശാകാലങ്ങളിലൂടെ കടന്നു പോകുന്നവരും മാണിക്യ ധാരണം ഒഴിവാക്കണം. മിഥുനം, കന്നി, തുലാം, മകരം, കുംഭം, മീനം ലഗ്നക്കാർ മാണിക്യം ധരിക്കരുത്. ദോഷാനുഭവങ്ങൾ വർധിക്കാൻ ഇത് കാരണമാകുമെന്നാണ് വിശ്വാസം.

വിദഗ്ധനായ ജ്യോതിഷിയുടെ നിർദേശം സ്വീകരിച്ച് വിശ്വസ്തമായ സ്ഥലത്ത് നിന്ന് വാങ്ങുന്ന രത്നമേ ധരിക്കാവൂ എന്ന കാര്യം പ്രത്യേകം ഓർമിക്കുക.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT