ADVERTISEMENT

പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം സർവേശ്വരകാരകനായ വ്യാഴം കർക്കടക രാശിയിലേക്കു സംക്രമിക്കപ്പെടുന്നു. 2026 ജൂൺ 02 മുതൽ ഒരു വർഷക്കാലമാണ് വ്യാഴം ഒരു രാശിയിൽ നിൽക്കുന്നത്.
12 രാശികളിൽ ആയി സ്ഥിതി ചെയ്യുന്ന 27 നക്ഷത്രക്കാർക്കും വ്യാഴത്തിന്റെ അനുഗ്രഹം ആവശ്യമാണ്. സ്വന്തം രാശിയുടെ 2, 5 ,7, 9 ,11 എന്നീ രാശികളിലായി വ്യാഴം സ്ഥിതി ചെയ്യുന്നത് സർവ്വവിധ ഐശ്വര്യങ്ങൾക്കു കാരണമാകും. എന്നാൽ സ്വന്തം രാശിയുടെ 3 ,6 ,8 ,12 എന്നീ രാശികളിൽ വ്യാഴം സഞ്ചരിക്കുന്നതെങ്കിൽ ദൈവാധീനക്കുറവ് അനുഭവപ്പെടാം.
ദോഷകാലം സൂചിപ്പിച്ചിട്ടുള്ളവർ വ്യാഴാഴ്ച വിഷ്ണുക്ഷേത്ര ദർശനം നടത്തുന്നതും വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ദോഷപരിഹാരമാർഗങ്ങളാണ്.

കുടുംബത്തിൽ സന്തോഷം
മേടക്കൂറ് അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഒൻപതാം ഭാവാധിപനും പന്ത്രണ്ടാം ഭാവാധിപനുമായ വ്യാഴം നാലാം ഭാവത്തില്‍ ഉച്ചത്തിലേക്കു വന്നുചേരുന്നു. മേടക്കൂറുകാർ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഏഴര ശനിയുടെ കാഠിന്യം കുറയും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.
ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സർവവിധ ക ഷ്ടങ്ങൾക്കും പരിഹാരം ഉണ്ടാകുന്നതാണ്. പൂതിയ വീട്, വാഹനം, വിദേശ പഠനം, സർക്കാർ ഉദ്യോഗം, അമ്മ വീട്ടി ൽ നിന്നു ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം.

ADVERTISEMENT

വിദ്യാർഥികൾക്കു നല്ല സമയം
ഇടവക്കൂറ് : കാർത്തികയുടെ മുക്കാൽ ഭാഗം രോഹിണി മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് അഷ്ടമാധിപനും പതിനൊന്നാം ഭാവാധിപനുമായ വ്യാഴമാണു മൂന്നാം ഭാവത്തിൽ ഉച്ചനായി വന്നുചേരുന്നത്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് നല്ല സമയമാണ്.
വിദേശ പഠനം, ബിസിനസിൽ നിന്നു നേട്ടം, സ്പോർട്സ്, കലാസാംസ്കാരിക രംഗങ്ങൾ, മാധ്യമരംഗം, നിയമരംഗം എന്നീ മേഖലകളിലുള്ളവർക്കു ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. വിവാഹക്കാര്യത്തിൽ തീരുമാനമാകും.

gurutransit

പൂർവിക സ്വത്തു പേരിൽ ലഭിക്കും
മിഥുനക്കൂറ്: മകയിരത്തിന്റെ പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഏഴാം ഭാവാധിപനും പത്താം ഭാവാധിപനുമായ വ്യാഴം രണ്ടാം ഭാവത്തിലേക്കു സംക്രമിക്കപ്പെടുന്നു. ഇപ്പോൾ അലട്ടിക്കൊണ്ടിരിക്കുന്ന സകല പ്രശ്നങ്ങൾക്കും പരിഹാരമാണ് ഈ ഒരു വർഷക്കാലം.
തൊഴിൽമേഖലയിലും ബിസിനസിലും നേട്ടം, ദാമ്പത്യസൗഖ്യം, പൂർവിക സ്വത്ത് ലഭിക്കൽ, പരീക്ഷ– ഇന്റർവ്യൂ വിജയം, സ്ഥാനക്കയറ്റം എന്നിവ ഫലമാകുന്നു.
ശനി മിഥുനം രാശിയുടെ പത്താം ഭാവത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാൽ കണ്ടകശനി കാലമാണ്. ഈ കണ്ടകശനിക്കും ആശ്വാസം ലഭിക്കുന്നതാണ്.

ADVERTISEMENT

രോഗദുരിതങ്ങളിൽ നിന്നു മുക്തി
കർക്കടകക്കൂറ്: പുണർതത്തിന്റെ അവസാന ഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന് കർക്കടകക്കൂറുകാർക്ക് ആറാം ഭാവാധിപനും ഒമ്പതാം ഭാവാധിപനുമായ വ്യാഴം ജന്മത്തിൽ തന്നെ സ്ഥിതി ചെയ്യുന്നു. സ്വന്തം രാശിയിൽ വ്യാഴം സഞ്ചരിക്കുന്നതിനാൽ വളരെയധികം ഗുണാനുഭവങ്ങൾ ലഭിക്കും. അനുകൂലമായ കോടതിവിധി, കടബാധ്യതകൾ തീർക്കാനവസരം, രോഗാവസ്ഥയ്ക്കു ശമനം, വിദ്യാഭ്യാസ പുരോഗതി, ബിസിനസിൽ നിന്നു ലാഭം എന്നിവ ഫലമാകുന്നു.

ശനി പ്രീതി പ്രധാനം
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗവും ചേർന്ന ചിങ്ങക്കൂറുകാർക്ക് അഞ്ചാം ഭാവാധിപനും അഷ്ടമാധിപനുമായ വ്യാഴം പന്ത്രണ്ടാം ഭാവത്തിലേക്കു സംക്രമിക്കപ്പെടുന്നു. ചിങ്ങക്കൂറക്കാർക്കു പൊതുവേ ദൈവാധീനം കുറഞ്ഞ കാലഘട്ടമാണ്. വ്യാഴാഴ്ച നാളിൽ വിഷ്ണുവിങ്കൽ നെയ്യ് വിളക്ക് തെളിക്കുകയും വിഷ്ണുസഹസ്രനാമം നിത്യേന ജപിച്ചു പോകുന്നതും ശുഭകരമാകുന്നു.
ചിങ്ങക്കൂറിൽ അഷ്ടമ ഭാവത്തിൽ നിൽക്കുന്ന ശനി ഗുണകരമല്ല. അതിനാൽ ശനി പ്രീതി പ്രധാനമാണ്. ചെലവുകൾക്കു നിയന്ത്രണം വേണം. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനു മുൻപ് ഗ്രഹനില പരിശോധിച്ചു വേണം മുന്നോട്ടു പോകാൻ. കടം കൊടുക്കുന്നത് ഒഴിവാക്കണം. വിശ്വാസവഞ്ചന, ചതി ഇവയിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

gururtransitprediction
ADVERTISEMENT

ആഗ്രഹങ്ങൾ നിറവേറുന്ന കാലം
കന്നിക്കൂർ: ഉത്രത്തിൽ മുക്കാലും ,അത്തം, ചിത്തിര ആ ദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് നാലാം ഭാവാധിപനും ഏഴാം ഭാവാധിപനുമായി വ്യാഴം പത്താം ഭാവത്തിൽ നിന്നും പതിനൊന്നാം ഭാവത്തിലേക്കു സംക്രമിക്കുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചു കിട്ടുന്ന കാലഘട്ടമാണിത്. അനുഭവിച്ചിരുന്ന സകല ദുരിതങ്ങൾക്കും പരിഹാരമാകും. മാറ്റങ്ങൾക്ക് തുടക്കമിടാൻ അനുകൂല സമയമാണ് ഈ ഒരു വർഷക്കാലം.
വീട്, വാഹനം എന്നിവ സ്വന്തമാക്കാൻ നല്ല സമയമാണ്. വിവാഹാലോചനകൾ അനുകൂലമായി വന്നുചേരും. ബിസിനസിൽ മുന്നോട്ടുപോകാൻ ഗുണകരമായ കാലം. ധനധാന്യ വസ്ത്രാഭരണാദി ലാഭം. നാൽക്കാലി ലാഭം. സന്താനങ്ങൾക്ക് ഉയർച്ച എന്നിവ പ്രതീക്ഷിക്കാം.
ഏഴാം ഭാവത്തിൽ ശനി സഞ്ചരിക്കുന്ന കാലഘട്ടം ആയതു കൊണ്ട് കണ്ടകശനി കാലമാണ്. എന്നാൽ, ഈ വ്യാഴമാറ്റം കണ്ടകശനിയെ കുറയ്ക്കും.

സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം
തുലാക്കൂറ്: ചിത്തിരയുടെ പകുതി, ചോതി, വിശാഖത്തിന്റെ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന വ്യാഴം പത്താം ഭാവത്തിലേക്കു സംഗമിക്കപ്പെടുന്നു. കർമരംഗത്ത് ആഗ്രഹിച്ച, സ്ഥലംമാറ്റം, സ്ഥാനമാറ്റം, സ്ഥാനക്കയറ്റം എന്നിവ ഉണ്ടാകുന്നതാണ്. ഇതുവരെ അടച്ച തീരാത്ത ലോണുകൾ അടച്ചു തീർക്കാൻ സാധിക്കും. ഉന്നത വിദ്യാഭ്യാസത്തിന് അവസരം, വിദ്യാർഥികൾക്കു പഠനകാര്യത്തിൽ പുരോഗതി എന്നിവ ഫലമാകുന്നു. വിവിധ സ്രോതസ്സുകളിൽ നിന്നു ധനാഗമനം പ്രതീക്ഷിക്കാം. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും.

സന്താനഭാഗ്യം, സന്താനങ്ങൾക്ക് ഉയർച്ച
വൃശ്ചികക്കൂറ്: വിശാഖം അവസാന ഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്കു ഭാഗ്യഭാവമായ ഒൻപതാം ഭാവത്തിലേക്കാണ് വ്യാഴം സംക്രമിക്കപ്പെടുന്നത്. ഭാഗ്യഭാവമായ ഒൻപതാം ഭാവത്തിൽ വ്യാഴം സഞ്ചരിക്കുമ്പോൾ ധാരാളം ഗുണങ്ങളും ഭാഗ്യാനുഭവങ്ങളും വൃശ്ചിക രാശിക്കാർക്ക് വന്നുചേരുന്നതാണ്.
ധനധാന്യ വസ്ത്രാഭരണ ലാഭം, കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കൽ, സന്താനഭാഗ്യം എന്നിവ ഫലമാകുന്നു. സന്താനങ്ങൾക്ക് ഉയർച്ച, വിദ്യാഭ്യാസ പുരോഗതി ഇവ പ്രതീക്ഷിക്കാം. വിദ്യാർഥികൾക്കു സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം ലഭിക്കും.
ഇതുവരെ അലട്ടിക്കൊണ്ടിരിക്കുന്ന സർവ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുന്ന ഒരു വർഷക്കാലമാകും ഇത്. സ്പോർട്സ്, കലാരംഗം, പൊതുപ്രവർത്തനം എന്നീ രംഗങ്ങളിലെല്ലാം ഗുണാനുഭവങ്ങൾ ഉണ്ടാകുന്നതാണ്. നൂതനമായ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നത് ശുഭകരമാകും .വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് ആഗ്രഹം സഫലീകരിക്കപ്പെടും.

ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണം
ധനുക്കൂറ് : മൂലം ,പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുക്കൂറുകാർക്കു വ്യാഴം അഷ്ടമ ഭാവത്തിലേക്കു സംക്രമിക്കപ്പെടുന്നു. ദൈവികമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തി മുന്നോട്ടു പോകേണ്ട കാലഘട്ടമാണ്. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം.
പുതിയ സംരംഭങ്ങൾ ഒന്നും തന്നെ തുടങ്ങാതിരിക്കുന്നതാണു നല്ലത്. ആരോഗ്യ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ചെലവുകൾ വർധിക്കും. ക്ഷേത്രദർശനം നടത്തുന്നതു ശുഭകരമാണ്. പ്രത്യേകിച്ചു വ്യാഴാഴ്ച ദിവസങ്ങളിലും ശനിയാഴ്ച ദിവസങ്ങളിലും.

വിവാഹത്തിന് അനുകൂല സമയം
മകരക്കൂറ്: ഉത്രാടത്തിന്റെ മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്കു വ്യാഴം ഏഴാം ഭാവത്തിലേക്കു സംക്രമിക്കപ്പെടുന്നു. വളരെയധികം ദൈവാധീനമുള്ള സമയകാലഘട്ടം ആണിത്.
ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചു കിട്ടുന്ന സമയകാലം. ഇതുവരെ അലട്ടിക്കൊണ്ടിരിക്കുന്ന സർവ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. വിവാഹം തടസ്സം നേരിട്ടിരുന്നവർക്കു വിവാഹം നടക്കുന്നതാണ്. കർമരംഗത്ത് ഉന്നത നിലയിൽ എത്തിച്ചേരാൻ സാധിക്കും. പഠനത്തിനും ഉന്നത വിദ്യാഭ്യാസത്തിനും വിദേശയാത്രകൾ തരപ്പെടുന്നതാണ്. ബിസിനസ് രംഗത്തു പ്രവർത്തിക്കുന്നവർക്കു ഗുണങ്ങൾ ഉണ്ടാകുന്നതാണ്. നൂതനമായ സംരംഭങ്ങൾ തുടങ്ങുന്നത് നല്ലതാണ്. പുണ്യപ്രവർത്തനങ്ങൾ ചെയ്യുന്ന ശുഭകരമാണ്. ധനധാന്യ വസ്ത്രാഭരണ ലാഭം ഉണ്ടാകും. രോഗശമനം ഉണ്ടാകും. കഠിനാധ്വാനത്തിന്റെ ഫലങ്ങൾ ഉണ്ടാകുന്ന കാലഘട്ടമാണ്. പേരും പ്രശസ്തിയും വന്നുചേരുന്നതാണ്. കർമരംഗത്തിൽ നന്നായി തിളങ്ങി മുന്നോട്ടു പോകുവാൻ സാധിക്കുന്ന ഒരു വർഷക്കാലമാണിത്.

കർമരംഗത്തു ജാഗ്രത പുലർത്തണം
കുംഭക്കൂറ്: അവിട്ടത്തിന്റെ അവസാന പകുതിയും, ചതയം, പൂരുരുട്ടാതി ആദ്യഭാഗവും, ഉൾപ്പെടുന്ന കുംഭക്കൂറുകാർക്കു വ്യാഴം ആറാം ഭാവത്തിലേക്കു സംക്രമിക്കപ്പെടുന്നു. കഠിനമായ പ്രയത്നത്തോടുകൂടി മുന്നോട്ടുപോകേണ്ട കാലഘട്ടമാണിത്. ദൈവികമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ദൈവാധീനം നേടിയെടുത്തു മുന്നോട്ടു പോകേണ്ട കാലഘട്ടം കൂടിയാണ്. കർമരംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. രേഖകളില്ലാത്ത ക്രയവിക്രയങ്ങൾ ഒന്നും ചെയ്യാൻ പാടുള്ളതല്ല .
നൂതനമായ സംരംഭങ്ങൾ തുടങ്ങുന്നതിനു മുൻപായി ഗ്രഹനില സൂക്ഷ്മ പരിശോധന നടത്തിയ ശേഷം മാത്രം തുടങ്ങുക. ആരോഗ്യ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ദൂരദേശ യാത്ര ഒഴിവാക്കുന്നത് ശുഭകരമാകും.

കുടുംബത്തിൽ മംഗള കർമങ്ങൾ
മീനക്കൂറ്: പൂരുരുട്ടാതി അവസാന ഭാഗം, ഉത്രട്ടാതി,രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്കു സ്വന്തം രാശ്യാധിപനായ വ്യാഴം അഞ്ചാം ഭാവത്തിലേക്കു സംക്രമിക്കപ്പെടുന്നു. മീനം രാശിയെ സംബന്ധിച്ച് ഏറ്റവും ഗുണങ്ങൾ വന്നുചേരുന്ന സമയകാലമാണ് ഇത്. കർമരംഗത്ത് വളരെയധികം ഗുണാനുഭവങ്ങൾ ഉണ്ടാകും. പേരും പ്രശസ്തിയും വർധിക്കും. വിദേശ ജോലി ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം പൂർത്തീകരിക്കുന്നതാണ്.
രോഗശമനം ഉണ്ടാകും. ആയുരാരോഗ്യസൗഖ്യം നൽകുന്ന കാലഘട്ടമാണിത്. വിദേശപഠനം സാധ്യമാകും. വിവിധ സ്രോതസ്സുകളിൽ നിന്നു ധനാഗമനം ഉണ്ടാകും. എല്ലാ കർമമേഖലകളിൽ നിന്നും നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കാൻ സാധ്യതകളുണ്ട്. സന്താന സൗഭാഗ്യം ഉണ്ടാകുന്ന കാലഘട്ടമാണ്.
സർക്കാർ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. സർക്കാർ ജോലിക്കായി ആഗ്രഹിക്കുന്നവർക്ക് അതു ഫലത്തിൽ വ ന്നു ചേരാവുന്നതാണ്. ആത്മീയ കാര്യങ്ങളിൽ കൂടുതൽ താല്പര്യമുണ്ടാവും, അവനവന്റെ പരദേവതയെ ദർശിച്ച അനുഗ്രഹം വാങ്ങുന്നത് ഈ കാലഘട്ടത്തിൽ ഏറ്റവും ഉചിതമാണ്. ∙

ADVERTISEMENT