ADVERTISEMENT

2025 നവംബർ 22 മുതൽ ഡിസംബർ 05 വരെ (1201  വൃശ്ചികം 06 മുതൽ 19 വരെ)

(മേടക്കൂറ്) അശ്വതി, ഭരണി, കാർത്തിക 15 നാഴിക
സ്വന്തമായ വ്യാപാരം തുടങ്ങാൻ തീരുമാനിക്കും. പുതിയ കരാർ ജോലികളില്‍ ഒപ്പുവയ്ക്കും. തൃപ്തിയായ വിഷയത്തില്‍ ഹ്രസ്വകാലപാഠ്യപദ്ധതി പൂര്‍ത്തീകരിക്കും. പുതിയ മേലധികാരിയുടെ സുതാര്യതയുളള സമീപനം മനസ്സമാധാനത്തിനു വഴിയൊരുക്കും.  ബന്ധുവിന്‍റെ ആവശ്യങ്ങള്‍ക്കായി ദൂരയാത്രകള്‍ വേണ്ടിവരും. ആരോഗ്യം തൃപ്തികരമായിരിക്കും. ഹ്രസ്വകാലപാഠ്യപദ്ധതിക്കു ചേരും. അമിതവ്യയം നിയന്ത്രിക്കണം. നിശ്ചയദാര്‍ഢ്യത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും.

ADVERTISEMENT

(ഇടവക്കൂറ്) കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
മാതാപിതാക്കളുടെ നിര്‍ബന്ധപ്രകാരം ഉപരിപഠനത്തിനു ചേരും. പണം മുതല്‍ മുടക്കിയുളള പ്രവര്‍ത്തനങ്ങളില്‍ നിന്ന് അനിഷ്ടങ്ങള്‍ വന്നുചേരാനിടയുണ്ട്. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാനുളള ആർജവമുണ്ടാകും. ഗൃഹനിർമാണം പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശനകർമം  നിർവഹിക്കും. നിഷേധാത്മകമായ മേലധികാരിയുടെ നിലപാടു മനോവിഷമമുണ്ടാക്കും.  മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ പരിഗണിക്കും. ജാമ്യം നില്‍ക്കുന്നതും കടംകൊടുക്കുന്നതും ഒഴിവാക്കണം. ആശയങ്ങൾ നടപ്പാക്കാൻ വിദഗ്ധ നിർദേശം തേടും. 

(മിഥുനക്കൂറ്)  മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക
സഹോദരങ്ങളുടെ നിര്‍ബന്ധപ്രകാരം പൂർവികസ്വത്തു ഭാഗംവയ്ക്കാന്‍ തീരുമാനിക്കും. ആസൂത്രണവിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ ആത്മാഭിമാനം തോന്നും. തൊഴില്‍മേഖലകളോടു ബന്ധപ്പെട്ടു ദൂരയാത്രകള്‍ വേണ്ടിവരും. കഫ-നീര്‍ദോഷരോഗപീഡകളാല്‍ അസ്വാസ്ഥ്യമനുഭവപ്പെ ടും. സാമ്പത്തികക്രയവിക്രയങ്ങളില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. യാത്രാക്ലേശത്താല്‍ ദേഹക്ഷീണം അനുഭവപ്പെടും.

ADVERTISEMENT

(കർക്കടകക്കൂറ്) പുണർതം 15 നാഴിക, പൂയം, ആയില്യം
ജീവിതപങ്കാളിയുടെ ഉദ്യോഗം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക ഈശ്വരപ്രാർഥനകള്‍ നടത്തും. ബന്ധുവിന്‍റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കും. ഗൗരവമുളള വിഷയങ്ങള്‍ ലാഘവത്തോടുകൂടി ചെയ്തുതീര്‍ക്കുവാന്‍ സാധിക്കും. പുതിയ തലമുറയിലുളളവരുമായുള്ള അഭിപ്രായവ്യത്യാസത്താൽ  മാറിതാമസിക്കാൻ തീരുമാനിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉ ണ്ടാകും. ഉന്നതരുമായി സൗഹൃദബന്ധം പുലര്‍ത്തുന്നതുവഴി പുതിയ ആശയങ്ങള്‍ ഉദിക്കും.

(ചിങ്ങക്കൂറ്)   മകം, പൂരം, ഉത്രം 15 നാഴിക
വിദേശ ഉദ്യോഗത്തിനു വിരാമം വന്നു സ്വദേശത്തു സ്വന്തമായ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കും. യാഥാർഥ്യബോധത്തോടുകൂടിയുളള ജീവിതപങ്കാളിയുടെ സമീപനം ആശ്വാസത്തിനു വഴിയൊരുക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ രൂപരേഖ തയാറാക്കും. രക്തസമ്മർദം വർധിക്കും. നഷ്ടസാധ്യതകളെ വിലയിരുത്തി വ്യാപാരം നിര്‍ത്തിവയ്ക്കാ ന്‍ തീരുമാനിക്കും. സാമ്പത്തികവിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. പുണ്യതീർഥ ഉല്ലാസ വിനോദയാത്രകള്‍ക്ക് അവസരമുണ്ടാകും

ADVERTISEMENT

(കന്നിക്കൂറ്)  ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക           
ഉദ്യോഗത്തില്‍ പ്രതീക്ഷിച്ച നേട്ടമില്ലാത്തതിനാല്‍ ഉപരിപഠനത്തിനു ചേരാന്‍ തീരുമാനിക്കും. വിശ്വാസയോഗ്യമായ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും.  ഉദാസീനമനോഭാവം ഉപേക്ഷിച്ച് ഉത്സാഹത്തോടുകൂടി പ്രവര്‍ത്തിക്കും. വിദ്യാർഥികള്‍ക്കു ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും അനുകൂല അവസരങ്ങള്‍ ഉണ്ടാകും. രക്തസമ്മർദ -പ്രമേഹരോഗപീഡകള്‍ വർധിക്കും

(തുലാക്കൂറ്)  ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
ഭൂമിവിൽപനയ്ക്കു കാലതാമസം നേരിടും. സ്വയംഭരണാധികാരം ലഭിച്ചതിനാല്‍ പല പദ്ധതികളും പ്രാവര്‍ത്തിമാക്കാന്‍ തയാറാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. സാഹചര്യങ്ങള്‍ക്കനുസരിച്ചു നിലപാടുകളില്‍ മാറ്റം വരുത്താനിടവരും. ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. ആശ്വാസമേകുന്ന ഘടകങ്ങള്‍ കുടുംബാംഗങ്ങളില്‍ നിന്നു വന്നുചേരും. സുരക്ഷിതമായ ഗൃഹത്തിലേക്കു താമസം മാറും. വിദേശയാത്രയ്ക്കു സാങ്കേതികതടസ്സങ്ങള്‍ അനുഭവപ്പെടും.

(വൃശ്ചികക്കൂറ് )   വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
സത്യസന്ധവും നീതിയുക്തവുമായ സമീപനങ്ങളും പ്രവര്‍ത്തനങ്ങളും ല ക്ഷ്യപ്രാപ്തി കൈവരിക്കും. ഹ്രസ്വകാലപദ്ധതിയില്‍ പണം നിക്ഷേപിക്കും. വിവാഹം, പിറന്നാള്‍ ആഘോഷം തുടങ്ങിയവയില്‍ പങ്കെടുക്കാനിടവരും. കഫ–നീര്‍ദോഷരോഗപീഡകളാല്‍ അസ്വാസ്ഥ്യമനുഭവപ്പെടും.  അപ്രതീക്ഷിതമായി ഉദ്യോഗത്തില്‍ സ്ഥാനചലനം ഉണ്ടാകും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. ചെയ്യുന്ന പ്രവൃത്തികള്‍ മറ്റുളളവര്‍ക്കും ഉപകാരപ്രദമാകും. വാഹനഉപയോഗത്തില്‍ വളരെ ശ്രദ്ധ വേണം. .

(ധനുക്കൂറ്)  മൂലം, പൂരാടം, ഉത്രാടം 15 നാഴിക
യാഥാർഥ്യബോധമില്ലാത്ത പുത്രിക്കുനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കുടുംബതര്‍ക്കങ്ങളില്‍ നിഷ്പക്ഷമനോഭാവം സ്വീകരിക്കുകയാണു നല്ലത്. ഏകാഗ്രതയും കാര്യനിർവഹണശക്തിയും വർധിക്കുന്നതിനാല്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കാനിടവരും. വിഭ്രാന്തിയുളളവര്‍ക്കു സാന്ത്വനവും സമാധാനവും നൽകാൻ  സാധിക്കും. പുതിയ സ്നേഹബന്ധം ഉടലെടുക്കും. യാഥാർഥ്യങ്ങൾ  മനസ്സിലാക്കി പ്രവര്‍ത്തിക്കും.

(മകരക്കൂറ്)   ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
വസ്തുതര്‍ക്കം പരിഹരിക്കാന്‍ വിട്ടുവീഴ്ചയ്ക്കു തയാറാകും. വിദ്യാർഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോള്‍ വളരെ സൂക്ഷിക്കണം.  ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും.   ബന്ധുസഹായം ഉണ്ടാകും. സ്വന്തം ചുമതലകള്‍ അന്യരെ ഏൽപിക്കരുത്. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഒരളവ് വരെ അനുഭവത്തില്‍ വന്നുചേരും.  

(കുംഭക്കൂറ്)  അവിട്ടം 30 നാഴിക, ചതയം, പൂരൂരുട്ടാതി 45  നാഴിക
ബൃഹത്പദ്ധതികള്‍ ഉപേക്ഷിച്ച് ചെറിയ പദ്ധതികൾ രൂപകൽപന  ചെയ്യും. വിദേശയാത്രയ്ക്കു സാങ്കേതികതടസ്സങ്ങള്‍ അനുഭവപ്പെടും. സത്യാവസ്ഥ ബോധിപ്പിക്കാന്‍ സാധിക്കുന്നതിനാല്‍ അനിഷ്ടഫലങ്ങള്‍ ഒഴിവാകും.  അപരിചിതരുമായുളള ആത്മബന്ധത്തിന് അതിര്‍ത്തി നിശ്ചയിയ്ക്കും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ദൂരയാത്ര വേണ്ടിവരും. വിദേശഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. ഭൂരിപക്ഷാഭിപ്രായം മാനിച്ചു വിട്ടുവീഴ്ചയ്ക്കു തയാറാകും. വിട്ടുമാറാത്ത അസുഖത്തിനു വിദഗ്ധ ചികിത്സ ലഭിക്കും.

(മീനക്കൂറ്) പൂരൂരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി
കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്താല്‍ കക്ഷിരാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കും. സമന്വയസമീപനം സർവകാര്യവിജയങ്ങള്‍ക്കും വഴിയൊരുക്കും. കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കും. വിതരണരംഗങ്ങളില്‍ ക്രമാനുഗതമായ വളര്‍ച്ച അനുഭവപ്പെടും. ഗൃഹനിർമാണം പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശനം നിർവഹിക്കും. സാങ്കേതിക കാരണങ്ങളാല്‍ വിദേശയാത്രയ്ക്കു തടസ്സങ്ങള്‍ അനുഭവപ്പെടും. പിതൃസ്വത്തു രേഖാപരമായി ലഭിക്കും.




ADVERTISEMENT