വാഹനം മാറ്റി വാങ്ങാനുള്ള നല്ല സമയം ഇപ്പോൾ ആർക്കൊക്കെ എന്നറിയാമോ? How are the next two weeks for you
Mail This Article
അശ്വതി, ഭരണി, കാർത്തിക 15 നാഴിക (മേടക്കൂറ്)
വ്യാപാരമേഖലയില്‍ പ്രതീക്ഷിച്ചതിലുപരി നേട്ടമുണ്ടാകും. മാതാപിതാക്കളെ അന്യദേശത്തേക്കു കൊണ്ടുപോകാന്‍ അവസരമുണ്ടാകും, ദേവാലയദര്‍ശനത്താല്‍ മനഃശാന്തി അനുഭവപ്പെടും. സുത്യാര്യതയുളള സമീപനത്താല്‍ ആരോപണങ്ങളെ അതിജീവിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്കു പ്രഥമപരിഗണന നൽകും. ഹ്രസ്വകാല പാഠ്യപദ്ധതിക്കു ചേരും.
കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക (ഇടവക്കൂറ്)
കലാകായികരംഗങ്ങളില്‍ വിജയിക്കും. മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കാനിടവരും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക(മിഥുനക്കൂറ്)
സാഹചര്യങ്ങള്‍ക്കനുസരിച്ചു സ്വയംപര്യാപ്തത ആർജിക്കാന്‍ സാധിക്കും. കാലാവസ്ഥയിലെ വ്യതിയാനം അസുഖങ്ങള്‍ വർധിക്കാൻ കാരണമാകും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കും. ചര്‍ച്ചകള്‍ വിജയിക്കും. ഔദ്യോഗിക ചുമതലകള്‍ വർധിക്കും.ജനാംഗീകാരം ലഭിക്കും.
പുണർതം 15 നാഴിക, പൂയം, ആയില്യം (കർക്കടകക്കൂറ്)
അഭിമാനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിക്കും. തൃപ്തിയായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. കലാകായികമത്സരങ്ങള്‍ക്കു പരിശീലനം ആരംഭിക്കും. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റും. വിദൂരപഠനത്തിനു പ്രവേശനം ലഭിക്കും. തൊഴില്‍മേഖലയില്‍ പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
മകം, പൂരം, ഉത്രം 15 നാഴിക (ചിങ്ങക്കൂറ്)
പ്രത്യേകപരിഗണനയില്‍ സ്ഥാനക്കയറ്റമുണ്ടാകും. കുടുംബത്തില്‍ ആഹ്ലാദഅന്തരീക്ഷം സംജാതമാകും. വ്യവസായം നവീകരിക്കും. സഹജമായ കഴിവുകള്‍ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. കരാർ ജോലികള്‍ പൂര്‍ത്തീകരിക്കും. നടപടിക്രമങ്ങളില്‍ കൃത്യത പാലിക്കും. വിട്ടുവീഴ്ച ചെയ്ത് അതിര്‍ത്തിതര്‍ക്കം പരിഹരിക്കും. സഹോദര സുഹൃത് സഹായഗുണത്താല്‍ സാമ്പത്തികപ്രതിസന്ധി തരണം ചെയ്യും. പകര്‍ച്ചവ്യാധി പിടിപെടും.
ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക (കന്നിക്കൂറ്)
വാഹനം മാറ്റിവാങ്ങാനിടവരും. സമ്മാനപദ്ധതികളില്‍ വിജയിക്കും.കരാർ ജോലിയില്‍ ഒപ്പുവയ്ക്കും. ആഗ്രഹിച്ച വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ബന്ധുസഹായവും ഉണ്ടാകും. സംയുക്ത സംരംഭങ്ങളില്‍ നിന്നു പിന്മാറും.
ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക (തുലാക്കൂറ്)
ആത്മവിശ്വാസവും പ്രവര്‍ത്തനക്ഷമതയും വർധിക്കും. ദമ്പതികള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ഔദ്യോഗികമായി അധികാരപരിധി വര്‍ധിക്കും. ആഹാരക്രമീകരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. വ്യവസ്ഥകള്‍ പാലിക്കും.
വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
(വൃശ്ചികക്കൂറ്)
പ്രവര്‍ത്തനമണ്ഡലങ്ങളില്‍ നിന്നു സാമ്പത്തികപുരോഗതിയുണ്ടാകും. ഉപരിപഠനത്തിനു ചേരും. പ്രയത്നങ്ങള്‍ക്കു ഫലമുണ്ടാകും. നിഷ്ക്രിയരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടും. മനോവിഷമത്തിനു കുറവു തോന്നും. കഫരോഗപീഡകള്‍ വർധിക്കും. ദുഷ്പ്രചരണങ്ങൾ നിഷ്പ്രഭമാകും.
മൂലം, പൂരാടം, ഉത്രാടം 15 നാഴിക (ധനുക്കൂറ്)
വാഹന ഉപയോഗത്തിൽ പ്രത്യേക ജാഗ്രത പുലർത്തണം. ഉപരിപഠനത്തിനു ചേരാന്‍ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. ചര്‍ച്ചകളില്‍ വിജയിക്കും. ആഗ്രഹിച്ച വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. വ്യവസ്ഥകള്‍ പാലിക്കാന്‍ അഹോരാത്രം പ്രയത്നിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ക്കു പ്രഥമപരിഗണന നല്‍കും. കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കേണ്ടതായി വരും.
ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക (മകരക്കൂറ് )
വാഹനം മാറ്റിവാങ്ങാന്‍ തീരുമാനിക്കും. മംഗളകർമങ്ങൾക്കു നേതൃത്വം നല്‍കും. കഫ-നീര്‍ദോഷരോഗപീഡകള്‍ വർധിക്കും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടാന്‍ അവസരമുണ്ടാകും. സൽകീര്‍ത്തിയും സജ്ജനപ്രീതിയും ഐശ്വര്യവും ഉണ്ടാകും.
അവിട്ടം 30 നാഴിക, ചതയം, പൂരൂരുട്ടാതി (45 നാഴിക) (കുംഭക്കൂറ്)
സഹപ്രവര്‍ത്തകരുടെ നിസ്സഹകരണത്താല്‍ സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കും. ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. വിശ്വാസയോഗ്യമായ പ്രവര്‍ത്തനങ്ങളില്‍ പണം മുടക്കും. വിമര്‍ശനങ്ങളെ അതിജീവിക്കാനുളള മാനസികാവസ്ഥ സംജാതമാകും. കാലഹരണപ്പെട്ട ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും.
പൂരൂരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി (മീനക്കൂറ്)
മാതാപിതാക്കളെവിദേശത്തേക്കുകൊണ്ടുപോകാനുളള അനുമതി ലഭിച്ചതിനാല്‍ ആശ്വാസമാകും. മാസങ്ങള്‍ക്കു മുന്‍പു വാങ്ങിയ ഭൂമിക്കു പ്രതീക്ഷിച്ച വില ലഭിച്ചതിനാല്‍ വില്‍പനയ്ക്കു തയാറാകും. പൊതുപ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും. ഗൃഹനിർമാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും.