ADVERTISEMENT

 ശരീര സുഖത്തിന് ആയുർവേദചികിത്സയെക്കാൾ ഫലപ്രദമായ മറ്റൊരു മാർഗമില്ല.  ശരീരത്തിന്റെ സ്വാസ്ഥ്യം വീണ്ടെടുക്കാൻ പഞ്ചകർമ ചികിത്സ മുഴുവനായും ചെയ്യാതെ, സമയം കിട്ടുമ്പോൾ ചെയ്യാവുന്ന നാല് ലഘു ചികിത്സകൾ ഇതാ.

ശരീരത്തിന്റെ ആരോഗ്യത്തിന് അഭ്യംഗം

ADVERTISEMENT

ഔഷധ എണ്ണ ഉപയോഗിച്ച് ശരീരം മുഴുവൻ തിരുമ്മുന്ന ചികിത്സയാണിത്. മൃദുവായ തിരുമ്മൽ രീതിയാണ് അനുവർത്തിക്കുക. ശരീര ക്ഷീണം കുറയ്ക്കുക, രക്തചംക്രമണം മെച്ചപ്പെടുത്തുക, ചർമം വരളുന്നത് കുറയ്ക്കുക, ഉറക്കമില്ലായ്മ  പരിഹരിക്കുക എന്നിവയ്ക്ക് ഉത്തമമാണ്.

മനഃശാന്തിക്കു ശിരോധാര

ADVERTISEMENT

തലയിൽ തുടർച്ചയായി ഔഷധ എണ്ണ ഒഴിക്കുന്ന ചികിത്സയാണിത്. ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം മൂലമുള്ള പ്രശ്നങ്ങൾ ഇവയ്ക്കു പരിഹാരമായി ശിരോധാര നിർദേശിക്കാറുണ്ട്.
ശരീരത്തിന്റെ ചൂടു കുറയ്ക്കാൻ ഇതു നല്ലതാണ്. മനഃശാന്തി ലഭിക്കാനും ഉറക്കം മെച്ചപ്പെടുത്താനും തലവേദനയ്ക്കു ശമനം കിട്ടാനും ഇതു സഹായിക്കും.  
ക്ഷീണം മാറ്റാൻ അഭ്യംഗം
ഔഷധ എണ്ണ ഉപയോഗിച്ചു ശരീരം മുഴുവൻ തിരുമ്മുന്ന ചികിത്സയാണിത്. മൃദുവായ തിരുമ്മൽ രീതിയാണ് അനുവർത്തിക്കുക.
ശരീരക്ഷീണം കുറയ്ക്കുക, രക്തചംക്രമണം മെച്ചപ്പെടുത്തുക, ചർമം വരളുന്നതു കുറയ്ക്കുക, ഉറക്കമില്ലായ്മ  പരിഹരിക്കുക എന്നിവയ്ക്ക് ഉത്തമമാണ്.

കുളിർമയേകുന്ന തക്രധാര

ADVERTISEMENT

ഔഷധങ്ങൾ ചേർത്തു പാൽക്കഷായം വച്ച് അതിൽ തൈര് ഉറയൊഴിച്ച് പിറ്റേന്ന് കടഞ്ഞെടുത്ത മോര് ഉപയോഗിച്ചു  തലയിൽ ധാര ചെയ്യുന്ന ചികിത്സയാണിത്.
തണുത്ത ഈ ധാര പിത്തം കുറയ്ക്കുകയും  തല, കണ്ണ്, മൂക്ക് തുടങ്ങിയ എല്ലാ അംഗങ്ങൾക്കും കുളിർമ നൽകുകയും ചെയ്യുന്നു.  ശരീരോഷ്മാവു കുറയുകയും  പ്രസരിപ്പു വർധിക്കുകയും ചെയ്യും.

ചർമാരോഗ്യത്തിന് ഉദ്വർത്തനം

SummerAyur2

ഔഷധപ്പൊടി ഉപയോഗിച്ചു  ശരീരം തിരുമ്മുന്ന ചികിത്സയാണ് ഉദ്വർത്തനം. ചർമ ശുചിത്വം, അമിത വിയർപ്പ്, ത്വക്ക് പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. അമിത വണ്ണമുള്ളവർക്കു ഭാരം കുറയ്ക്കുന്നതിനും ഫലപ്രദമാണ് ഈ ചികിത്സ..

 

ADVERTISEMENT