ADVERTISEMENT

ഗട്ട് ഹെൽത് ഇത്രത്തോളം പ്രധാനമോ? എന്താണ് ഗട്ട് ഹെൽത്? 

If GUT is good, everything is good

ADVERTISEMENT

ദഹനവ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നുണ്ട് എങ്കിൽ ഗട്ട് നല്ലതാണ് എന്നു വേണം മനസ്സിലാക്കാൻ. 

ബ്രെയ്ൻ- ഗട്ട് ആക്സിസ് എന്നൊന്നുണ്ട്. ടെൻഷൻ വരുമ്പോൾ വയറിനു അസ്വസ്ഥത അനുഭവപ്പെടാറില്ലേ, അത് ആമാശയവും തലച്ചോറും തമ്മിലുള്ള ഈ ആശയവിനിമയ ശൃംഖല ഉള്ളതുകൊണ്ടാണ്. 

ADVERTISEMENT

ദഹനം  മെച്ചമായാൽ തലച്ചോറിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചമാകും. മൂഡ് സ്വിങ്സും വിഷാദവും അകലും. പ്രതിരോധ ശക്തി മെച്ചപ്പെടും, അവയവങ്ങളുടെ പ്രവർത്തനം സുഗമമാകും, ചർമം സുന്ദരമാകും. 

ഗട്ട് ബാക്ടീരിയകളാണ് ദഹനവ്യവസ്ഥയെ ഉഷാറാക്കി നിലനിർത്തുന്നത്. ഈ ബാക്ടീരിയകള്‍ ഉള്ള ഭക്ഷണമാണ് പ്രോ ബയോട്ടിക്. തൈര്, മോര് എന്നിവ കഴിക്കാം. ദിവസവും കാൽ കപ്പ് തൈര് ആഹാരശീലത്തിൽ ഉൾപ്പെടുത്താം. 

ADVERTISEMENT

ഗട്ട് ബാക്ടീരിയയ്ക്കു വളരാനുള്ള സാഹച‌ര്യം ഒരുക്കുന്ന പ്രീ ബയോട്ടിക് ഭക്ഷണങ്ങളുമുണ്ട്. വെളുത്തുള്ളി,  സവാള  എന്നിവ പ്രീ ബയോട്ടിക് ആണ്. ഇത്തരം ഭക്ഷണത്തിനൊപ്പം  നാരുകളും വെള്ളവും ചേരുമ്പോൾ ദഹനസംവിധാനം ഉഷാറാകും. 

നാടൻ മതിയെന്നേ...

ഒലിവ് ഓയിലിൽ പാചകം ചെയ്യൂ... ചിക്കൻ ബ്രെസ്റ്റ് ബേക്ക് ചെയ്തു കഴിക്കൂ, ഗ്രീൻ സാലഡ് പതിവാക്കൂ എന്നൊന്നും പറയല്ലേ... പഴ്സ് കാലിയാകും. ബജറ്റ് ഫ്രണ്ട്‌ലി ആയ നാടൻ വിഭവങ്ങൾ നിലനിർത്തിയുള്ള ഡയറ്റ് പറ്റുമോ?

സാമ്പാർ മുതൽ അവിയൽ വരെ സിക്സ് പാക് അല്ലേ...

ഉച്ചഭക്ഷണം ഒരു പ്ലേറ്റിൽ ഒരു ചെറിയ തവി ചോറ്. നാല് – അഞ്ച് പീസ് ചിക്കനും അൽപം ഗ്രേവിയും, ബാക്കി ഭാഗത്തു പച്ചക്കറി തോരൻ.  ഇത്രയും മതി.

അവിയല്‍, തോരൻ, എരിശ്ശേരി, പുളിശ്ശേരി, സാമ്പാർ, മീൻ കറി, ചിക്കൻ കറി... ഇവയിലെല്ലാം പോഷകങ്ങളുണ്ട്. നമ്മുടെ ശരീരത്തിനു യോജിക്കുന്നതുംപരമ്പരാഗത ഭക്ഷണമാണ്. 

ആരോഗ്യകരമായ ശരീരഭാരത്തിൽ എത്തുന്നതിനൊപ്പം തന്നെ പ്രധാനമാണ് ആ ഭാരം നിലനിർത്തിക്കൊണ്ടു പോകുക എന്നതും. അതിനു പ്രായോഗികമായതും നാടൻ ഡയറ്റാണ്.

ഏറെ നേരമെടുത്തുള്ള നമ്മുടെ പാചകരീതിക്കു കുക്കിങ് പോയിന്റ് കൂടുതലുള്ള വെളിച്ചെണ്ണയാണു നല്ലത്. വെളിച്ചെണ്ണയിലുള്ള മീഡിയം ചെയ്ൻ ട്രൈഗ്ലിസറൈഡ്സ് (MCT) ചീത്ത കൊഴുപ്പ് എരിച്ചു കളയാൻ ഒരു പരിധിവരെ സഹായിക്കുകയും ചെയ്യും. പക്ഷേ, അധിക അളവിൽ വേണ്ട. ഓർക്കേണ്ട ചിലത്, 

∙ പച്ചക്കറികൾ അമിതമായി വേവിച്ചു നിറവും ഗുണവും കളയേണ്ട. 

∙ മീനും ചിക്കനുമൊന്നും എണ്ണയിൽ മുക്കി പൊരിക്കേണ്ട. അൽപം എണ്ണയിൽ മൊരിയിച്ചെടുക്കുക. 

∙ മെഴുക്കുപുരട്ടി പേരു പോലെ മെഴുക്ക് (എണ്ണമയം) പുരട്ടിയെടുത്താൽ മതി. എണ്ണയിൽ ഉലർത്തിയെടുക്കേണ്ട.

∙ മീനും ചിക്കനും മുൻഗണന നൽകുക. വല്ലപ്പോഴും മതി പോർക്കും ബീഫും. കറി വച്ചു കഴിക്കുന്നതാണ് നല്ലത്.

∙ പ്രോട്ടീൻ ഇറച്ചിയിലും മീനിലും മുട്ടയിലും മാത്രമല്ല പയർ, പരിപ്പ്, കടല എന്നിവയിലുമുണ്ട്. 

∙ വാഴച്ചുണ്ടിലും വാഴപ്പിണ്ടിയിലും ചേമ്പിൻ താളിലും നാരിന്റെ പൂരമല്ലേ... ഇടയ്ക്ക് ഇവ കഴിക്കാം.

∙ വള്ളിച്ചീര, സാമ്പാർ ചീര, വേലിച്ചീര, സുന്ദരിച്ചീര... നാടൻ ചീരകളെ തോരനാക്കാം. മുരിങ്ങയിലയും കഴിക്കാം. 

Understanding Gut Health: Why It Matters:

Gut health is crucial for overall well-being, impacting everything from brain function to immunity. Maintaining a healthy gut can be achieved through a balanced diet incorporating probiotics, prebiotics, and nutrient-rich traditional Malayalam dishes.

ADVERTISEMENT