ADVERTISEMENT

ഇടുപ്പ് വേദനയെന്നും ഊര വേദനയെന്നും നടുവേദനയെന്നും പല പേരുകളിൽ പറയപ്പെടുന്നതു നട്ടെല്ലിനും അതിനോടു ചേർന്നു കാണപ്പെടുന്ന പേശികളിലുമുണ്ടാകുന്ന വേദനയാണ്. നടുവേദന ഉണ്ടാകുന്നവരിൽ 90% പേർക്കും സ്വന്തം പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് ഇതുണ്ടാകുന്നത്. 

ഇടുപ്പിലുള്ള കശേരുക്കളുടെ ഇടയിലുള്ള ഡിസ്‌ക്കുകളുടെ പലതരത്തിലുള്ള സ്ഥാനഭ്രംശം ആണു പ്രധാനമായും നടുവേദനയായി അനുഭവപ്പെടുന്നത്.  

ADVERTISEMENT

കാരണങ്ങൾ

കടീശൂല, കടീഗ്രഹം എന്നീ പേരുകളിൽ ആണ് ആയുർവേദത്തിൽ നടുവേദന പറയപ്പെട്ടിരിക്കുന്നത്. അധിക നേരം ഇരുന്നു നട്ടെല്ലിനും മാംസപേശികൾക്കും  ആയാസമുണ്ടാകുന്ന തരത്തിലുള്ള ജോലി, അമിതവണ്ണം, പുകവലി, മദ്യപാനം, ജന്മനായുള്ള ശരീരഘടനാപരമായ വൈകല്യം തുടങ്ങിയവയൊക്കെ നടുവേദനയ്ക്ക് കാരണങ്ങളാണ്. 

ADVERTISEMENT

അമിതവണ്ണമുള്ളവരിൽ അമിത ശരീരഭാരം നട്ടെല്ലിൽ ഏൽപിക്കുന്ന സമ്മർദം നടുവേദനയ്ക്കു കാരണമാണ്. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ അസ്ഥിക്ഷയത്തിലേക്കും ക്രമേണ നടുവേദനയിലേക്കും നയിക്കും. രോഗകാരണങ്ങൾ തടയുക എന്നതാണു ചികിത്സയിൽ ഏറ്റവും പ്രധാനം. 

രോഗകാരണത്തെ ഒഴിവാക്കുന്ന തരത്തിൽ ജീവിത ശൈലികളിൽ മാറ്റം വരുത്തുക, വിശ്രമം, വ്യായാമം എന്നിവ ക്രമപ്പെടുത്തുക വളരെ പ്രധാനമാണ്. ഇതോടൊപ്പം യുക്തമായ ചികിത്സയും വേണം. 

ADVERTISEMENT

ചികിത്സ

വേദനയുള്ള ഭാഗങ്ങളിൽ വാതഹരമായ ധാന്വന്തരം തൈ ലം, കൊട്ടംചുക്കാദി തൈലം, മുറിവെണ്ണ തുടങ്ങിയ ഏതെങ്കിലും തൈലങ്ങൾ പുരട്ടി ചൂടുപിടിച്ചു വിയർപ്പിക്കുന്നത് ആശ്വാസം നൽകും. 

രോഗത്തിന്റെ കാഠിന്യം അനുസരിച്ചു അവഗാഹ സ്വേദം (Hip bath) വിവിധ തരത്തിലുള്ള കിഴികൾ, പിഴിച്ചിൽ, വസ്‌തികൾ തുടങ്ങിയവ ചെയ്യുന്നതു ഫലപ്രദമാണ്. വേദനയുള്ള സ്ഥലത്തു മുറിവെണ്ണയോ മഹാനാരായണ തൈലമോ കൊണ്ട് ‘പിചു’ ചെയ്യുന്നത് നല്ലതാണ്.  പഞ്ഞിയോ പരുത്തി തുണിയോ ചൂടാക്കിയ തൈലത്തിൽ മുക്കി വേദനയുള്ള ഭാഗത്തു പതിച്ചു വയ്ക്കുന്ന ചികിത്സ ആണ് പിചു. 

തൈലം സഹിക്കാവുന്ന ചൂടോടു കൂടി ഇടയ്ക്കിടെ പകർന്നുകൊടുത്തു തുണിയിലെ ചൂട് നിലനിർത്തി അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ പിചു ചെയ്യാം. 

വേദനയുള്ള ഭാഗത്ത്, നട്ടെലിനു ചുറ്റുമായി  ഉഴുന്നുമാവു കൊണ്ട് ഒരു തടമുണ്ടാക്കി അതിൽ ചെറുചൂടുള്ള തൈ ലം ഒഴിച്ചു നിർത്തുന്ന ചികിത്സയാണു കടീവസ്തി. ഇതും നടുവേദനയിൽ ഫലപ്രദമാണ്. വേദനഹരമായ ഔഷധങ്ങളായ വലിയ മർമഗുളിക, കറുത്ത ഗുളിക തുടങ്ങിയവ ലേപനമായി ഉപയോഗിക്കുന്നതു നല്ലതാണ്.  കഴിക്കാനായി ഗന്ധർവ ഹസ്താദി കഷായം, സഹചരാദി കഷായം പോലെയുള്ള മരുന്നുകൾ കൊടുത്തു വരുന്നു. ഡോക്ടറുടെ നിർദേശപ്രകാരമേ ഔഷധസേവ നടത്താവൂ. 

മൊബൈൽ വഴി വേദനയും മരവിപ്പും

കൊച്ചുകുട്ടികൾ മുതൽ  മുതിർന്ന പൗരന്മാർ വരെയുള്ളവരുടെ ജീവിതത്തിന്റെ  ഭാഗമായി കഴിഞ്ഞു മൊബൈൽ ഫോൺ. പഠിക്കാനും, ഗെയിം കളിക്കാനും, വിനോദത്തിനായി സമയം ചെലവഴിക്കാനും ഓഫിസിലെ ജോലി ചെയ്യുന്നതിനുമെല്ലാം അവ നമ്മളെ സഹായിക്കുന്നു. 

കാരണങ്ങൾ

അമേരിക്കയിൽ നടന്ന  പഠനം പറയുന്നത് ഒരു മനുഷ്യൻ ദിവസം ശരാശരി 2 മണിക്കൂറും 57 മിനിറ്റും അവരുടെ സ്മാർട്ട്‌ഫോണിൽ ചെലവഴിക്കുന്നു എന്നാണ്. ചിലപ്പോൾ അ തിൽ അധികവും ആകാം. 

ഒരു ദിവസത്തെ ഫോൺ ഉപയോഗം എത്രയെന്നു ഓ രോരുത്തരും ഒന്നു പരിശോധിക്കുന്നതു നന്നാകും. അമിത ഫോൺ ഉപയോഗം  പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാണ്. അതിൽ പ്രധാനം കയ്യിലെയും കൈവിരലുകളിലെയും സന്ധികളിലുണ്ടാകുന്ന വേദനയും തരിപ്പുമാണ്. ഈ പ്രശ്നത്തിനു ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നു.  

സെൽഫോൺ എൽബോ, ടെക്സ്റ്റ് ക്ലോ എന്ന് പൊതു വേ അറിയപ്പെടുന്ന ഈ അവസ്ഥ ക്യൂബിറ്റൽ ടണൽ സിൻഡ്രോം (cubital tunnel syndrome) എന്ന രോഗത്തിലേക്കു നയിക്കാം. നിരന്തരമായ ഉപയോഗം മൂലം കയ്യിലേക്കു വരുന്ന  അൾന നാഡിയിലുണ്ടാകുന്ന (ulnar nerve) ക്ഷതം ആണ് രോഗ കാരണം. 

ചികിത്സ

നീർക്കെട്ട് കുറയ്ക്കാനുതകുന്ന മരുന്നുകളും ലേപനങ്ങളും വിശ്രമവും കൈകൾക്കു യുക്തമായ വ്യായാമവും ഉൾപ്പെടുന്നതാണു ചികിത്സ. രാസ്നാദി ചൂർണം നാരങ്ങാനീരു ചേർത്തു കുഴമ്പാക്കി കുറുക്കി ഇളംചൂടോടു കൂടി ലേപനം ചെയ്യുന്നതു ഫലപ്രദമാണ്.  

ചൂടാക്കിയ തവിയിലൊഴിച്ച മുറിവെണ്ണ പഞ്ഞിയിൽ മുക്കി തടവുന്നതു വേദനയ്ക്ക് ആശ്വാസം പകരും. രോഗാവസ്ഥയുടെ കാഠിന്യമനുസരിച്ച് ഓരോരുത്തർക്കും ഉപയോഗിക്കേണ്ടി വരുന്ന തൈലങ്ങൾ വ്യത്യസ്തമാണ്. അഗ്നിക ർമം പോലുള്ള ചികിത്സാവിധികൾ ഫലപ്രദമായ പരിഹാര മാർഗമാണ്.  

Understanding Back Pain: Causes and Ayurvedic Solutions:

Back pain, commonly referred to as 'nadu vedana' in Malayalam, is a prevalent issue affecting the spine and surrounding muscles, often linked to daily activities and lifestyle. Ayurveda offers effective treatments like Pichu, Kadivasthi, and various oil massages to alleviate this discomfort and address related conditions.

ADVERTISEMENT