ADVERTISEMENT

കർക്കടകത്തിൽ പത്തില കഴിക്കണം എന്നാണ് ചൊല്ല്. തൊടികളിലെ താളിനും തകരയ്ക്കും തീൻമേശയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന കാലഘട്ടമാണ് കർക്കടകം. താള്, തകര, തഴുതാമ, ചേമ്പില, കുമ്പളത്തില, മത്തനില, പയറില, വെള്ളരിയുടെ ഇല, ചീര, കൊടുത്തൂവ എന്നിവയാണ് പൊതുവെ പത്തിലകളായി പരിഗണിക്കപ്പെടുന്നത്.

ഇലകൾ ഓരോന്നും ഒരു പിടി വീതം കഴുകി വൃത്തിയാക്കിയശേഷം ചെറുതായി അരിയുക. വെളിച്ചെണ്ണയിൽ കടുക്, മുളക്, കറിവേപ്പില, ഉഴുന്നുപരിപ്പ് എന്നിവയിട്ട് താളിച്ച ശേഷം അതിലേക്ക് ഇല അരിഞ്ഞത് ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി അ ൽപസമയം അടച്ചു വച്ചു വേവിക്കുക. 

ADVERTISEMENT

വെള്ളം വറ്റിയശേഷം അതിലേക്ക് തേങ്ങ തിരുമ്മിയത്, ആവശ്യത്തിന് മഞ്ഞൾപ്പൊടി, ചുവന്നുള്ളി, ജീരകം, കാന്താരി മുളക്, വെളുത്തുള്ളി എ ന്നിവ ചേർത്ത് മിക്സിയിൽ ഒന്നു ഒതുക്കിയശേഷം ചേർക്കുക. നന്നായി ഇളക്കി അ‍ഞ്ചു മിനിറ്റിനു ശേഷം അടുപ്പിൽ നിന്നു വാങ്ങി വയ്ക്കാം. ഔഷധക്കഞ്ഞിയുടെ കൂടെ കഴിക്കാം.

ADVERTISEMENT
Traditional 'Pathila' Recipe for a Healthy Karkidakam:

Karkidakam, a traditional month in Kerala, emphasizes the consumption of ten leafy vegetables, known as 'pathila'. These nutrient-rich greens, including Thaal, Thakara, and Thazhuthama, are believed to offer numerous health benefits during the monsoon season. The article details a simple preparation method involving sautéing the cleaned and chopped leaves with traditional tempering and then adding a paste of coconut, turmeric, shallots, cumin, bird's eye chili, and garlic. This dish is typically served alongside 'Oushadhakanji' or medicinal porridge. Incorporating these 'pathila' into the diet during Karkidakam is a time-honored practice for enhancing well-being. The preparation highlights the use of fresh, locally available ingredients, reflecting the essence of traditional Kerala cuisine. This practice serves as a dietary guide for maintaining health amidst the changing weather patterns.

ADVERTISEMENT
ADVERTISEMENT